Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കയ്പ്! എങ്കില്‍ ചുരങ്ങ ജ്യൂസ് കുടിയ്ക്കരുത്

ഇത് ആരോഗ്യത്തിന് നല്ലതുമാണ്. എന്നാല്‍ ചില സമയത്ത് ഇത്തരം പച്ചക്കറികളിലെ വിഷാംശം മരണത്തിന് വരെ കാരണമായേയ്ക്കും. അടുത്തിടെ നടന്ന ഒരു പഠനത്തിന് പിന്നാലെ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് ചുരങ്ങ ജ്യൂസിനെക്കുറിച്ചാണ്.
ഇളം പച്ചനിറത്തില്‍ നീണ്ടിരിക്കുന്ന ഈ പച്ചക്കറി, കറിയും, തോരനുമെല്ലാം ഉണ്ടാക്കാന്‍ പൊതുവേ ഉപയോഗിക്കാറുണ്ട്. മലയാളത്തില്‍ ചുരങ്ങയെന്നു ചുരക്കയെന്നും പറയുന്ന ഇതിനെ ഹിന്ദിയില്‍ ലോക്കി എന്നാണ് പറയുന്നത്. കൈപ്പ് രുചിയുള്ള ചുരങ്ങയുടെ ജ്യൂസ് കഴിയ്ക്കരുതെന്നാണ് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയ വിദഗ്ധ സംഘം പറയുന്നത്.
ദില്ലിയിലെ കൗണ്‍സില്‍ ഫോര്‍ സൈന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്(സിഎസ്ഐആര്‍)ലെ ശ ശാസ്ത്രജ്ഞനായിരുന്ന അമ്പത്തിയൊന്പതുകാരനയ സുശില്‍ കുമാര്‍ സക്സേനയുടെ മരണത്തിന് പി്ന്നാലെയാണ് ചുരങ്ങയിലെ വിഷാംശത്തെക്കുറിച്ച് ഒരു വിദഗ്ധ സമിതി പഠനം നടത്തിയത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓപ് മെഡിക്കല്‍ റിസര്‍ച്ച് ആയിരുന്നു ഒരു വിദഗ്ധ സമിതിയെ പഠനത്തിനായി നിയോഗിച്ചത്. 2011 ഏപ്രില്‍ മാസത്തിലായിരുന്നു സമിതി രൂപീകരിച്ചത്.
ചുരങ്ങ ജ്യൂസ് കഴിച്ചതിന് പി്ന്നാലെയായിരുന്നു സക്സേനയുടെ മരണം, പഠനം നടത്തിയ സമിതി സമാനമായ ഇത്തരം ഒട്ടേറെ സംഭവങ്ങള്‍ ഇതുവരെ പരിശോധിച്ചിട്ടുണ്ട്. കയ്പ്പുള്ള ചുരങ്ങയുടെ ജ്യൂസ് കഴിയ്ക്കുന്നത് മരണത്തിന് കാരണമാകുമെന്നാണ് സമിതിയുടെ നിഗമനം. അതിനാല്‍ ഇവ സൂക്ഷിച്ച് മാത്രം ഉപയോഗിക്കണമെന്നും ഗവേഷകര്‍ പറയുന്നു.
ഇതുസംബന്ധിച്ച പഠനത്തിന്റെ റിപ്പോര്‍ട്ട് സമിതി ജൂലൈയില്‍ സര്‍ക്കാറിന് സമര്‍പ്പിക്കും. ഇതിന് ശേഷം ഇക്കാര്യത്തില്‍ ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്താനുള്ള പരിപാടികള്‍ ആവിഷ്കരിക്കും. രാജ്യത്ത് അങ്ങോളമിങ്ങോളം ഉപയോഗിക്കുന്ന ഒരു പച്ചക്കറിയെന്ന നിലയ്ക്ക് ചുരങ്ങയുടെ ഈ പ്രത്യേകത സംബന്ധിച്ച് കൂടുതല്‍ പഠനം വേണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
പ്രമേഹം കുറയ്ക്കാനും മറ്റും ചുരങ്ങ സഹായിക്കുമെന്നതുകൊണ്ടുതന്നെ ഇതിന്റെ ജ്യൂസ് ഒട്ടേറെപ്പേര്‍ ഉപയോഗിക്കുന്നുണ്ട. ഇതിന് മുമ്പ് വെള്ളരിയ്ക്ക ജ്യൂസും മരണത്തിന് കാരണമായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
