Latest Updates
-
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ
ഹൃദയം രക്ഷിക്കാന്‍ തക്കാളി വിരുതന്

പലതക്കാളി പ്രിയരും ഇത്തരം പ്രശ്നങ്ങളെ ഓര്‍ത്ത് തക്കാളി കഴിയ്ക്കാനുള്ള മോഹം അടയ്ക്കിവയ്ക്കാറാണ് പതിവ്. എന്നാല്‍ തക്കാളിപ്രിയന്മാര്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത്. ആവശ്യത്തിന് തക്കാളി കഴിച്ചുകൊള്ളൂ, അത് ശരീരത്തിന് യാതൊരു പ്രശ്നവും ഉണ്ടാക്കാന്‍ പോകുന്നില്ല.
പ്രശ്നങ്ങളുണ്ടാകില്ലെന്ന് മാത്രമല്ല വലിയൊരു ഗുണം ഉണ്ടുതാനുംം. ഹൃദയാഘാതം ഒഴിവാക്കാന്‍ തക്കാളിയേക്കാള്‍ നല്ലൊരു മാര്‍ഗമില്ലെന്നാണു ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തല്‍.
ഹൃദയാഘാതങ്ങള്‍ക്കു കാരണമാകുന്ന രക്തധമനികളിലെ ബ്ലോക്കുകള്‍ ഇല്ലാതാക്കാന്‍ തക്കാളിയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകള്‍ക്കു കഴിയുമെന്നാണ് പറയുന്നത്.
തക്കാളിയുടെ അല്ലികളില്‍ അടങ്ങിയിരിക്കുന്ന ജെലാറ്റിനിലെ ഫ്രൂട്ട്ഫ്ളോ രക്തധമനികളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുമത്രേ.
സ്കോട്ലാന്‍ഡിലെ അബര്ഡീന്സ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞരുടെ കൂട്ടായ്മയാണ് ആരോഗ്യമേഖലയില്‍ വന്‍ വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന ഈ കണ്ടെത്തലിനു പിന്നില്‍.
വാണിജ്യാടിസ്ഥാനത്തല് ഈ ജെലാറ്റിന്‍ വിപണിയിലെത്തിക്കാനും ശ്രമം നടക്കുന്നുണ്ട്. മറ്റു വേദനസംഹാരികള്‍ക്കൊപ്പം ഫ്രൂട്ട്ഫ്ളോ കഴിക്കുന്നതും ഗുണം ചെയ്യുമെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് മേധാവി സ്റ്റീഫന്‍ മൂണ്‍ വ്യക്തമാക്കി.
ആസ്പിരിന്‍ മാത്രമായി കഴിക്കുമ്പോള്‍ അള്‍സര്‍, വയറ്റില്‍ ആന്തരികസ്രാവം എന്നിവയ്ക്കു സാധ്യതയുണ്ട്. എന്നാല്‍ ഫ്രൂട്ട്ഫ്ളോ ഒപ്പം കഴിച്ചാല്‍ ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ സാധിയ്ക്കും.
വിവിധ രോഗങ്ങള്‍ ബാധിച്ച 43 പേരില്‍ വേദനസംഹാരികള്‍ക്കൊപ്പം ഫ്രൂട്ട്ഫ്ളോ പരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് ശാസ്ത്രജ്ഞന്മാര് ഈ തക്കാളി മഹാത്മ്യം പുറത്തുവിട്ടിരിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
