Latest Updates
-
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
പഞ്ചസാര ദേഷ്യക്കാരെ കൂളാക്കും

ചിലരുടെ ഈ ദേഷ്യം വേഗത്തില്‍ കുറയുമെങ്കിലും മറ്റുചിലരില്‍ ഇത് കുറച്ചേറെ സമയം നിലനില്ക്കും. ഇങ്ങനെ കലിതുള്ളി നില്‍ക്കുന്നയാള്‍ക്ക് ഒരു സ്പൂണ്‍ പഞ്ചസാര കൊടുത്തുനോക്കൂ, നോക്കിനില്‍ക്കേ അയാളുടെ ദേഷ്യം മഞ്ഞുപോലെ ഉരുകിത്തീരുന്നത് കാണാം.
അതേ, പഞ്ചസാര ദേഷ്യക്കാരെ കൂളാക്കുമത്രേ. അമേരിക്കയിലെ ഗവേഷകരാണ് ഈ പഞ്ചസാരമഹാത്മ്യം കണ്ടെത്തിയത്. പഞ്ചസാരയ്ക്കൊപ്പം അല്പം നാരങ്ങാനീരും കൂടി ചേര്‍ത്താല്‍ സംഭവം പെട്ടെന്ന് പ്രവര്‍ത്തിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
പഞ്ചസാരയില്‍ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസാണത്രേ ഈ രഹസ്യത്തിന് പിന്നില്‍. പഞ്ചസാര കഴിയ്ക്കുമ്പോള്‍ മസ്തിഷ്കത്തിന് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുന്നു. ഇത് ആത്മസംയമനത്തിനും ദേഷ്യം നിയന്ത്രിക്കാനും വ്യക്തികളെ സഹായിക്കുമത്രേ.
നാരങ്ങാ വെള്ളത്തില്‍ പഞ്ചസാര ചേര്‍ത്ത് കഴിയ്ക്കുമ്പോഴുണ്ടാകുന്ന സഡന്‍ എനര്‍ജി ദേഷ്യപ്പെടാനുള്ള മാനസികാവസ്ഥയെ ഇല്ലാതാക്കി. പൊസീറ്റീവ് എനര്‍ജി നല്‍കുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്.
എന്തായാലും ഇനി വീട്ടിലാരെങ്കിലും കലിതുള്ളി നില്ക്കുമ്പോള് ഒരു സ്പൂണ്‍ പഞ്ചസാരയുമായി ചെല്ലൂ. അത് വായിലിടുന്നതിന് മുമ്പേ അടിവിഴീതെ നോക്കണമെന്നുമാത്രം. ഒരൊറ്റ സ്പൂണ്‍ പഞ്ചസാരകൊണ്ട് എന്തൊക്കെ പ്രശ്നങ്ങള്‍ തീരുന്നു അല്ലേ?
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
