Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ചെറുതെങ്കിലും നാരങ്ങ വമ്പന്

ഒരു ചെറുനാങ്ങയില് അഞ്ചുശതമാനത്തോളം സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. അതാണ് നാരങ്ങയ്ക്ക് പുളിയും പ്രത്യേക രുചിയും നല്കുന്നത്. വിറ്റമിന് സി, ബി, കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, പ്രൊട്ടീന്, കാര്ബോഹൈഡ്രേറ്റ് എന്നിവയുടെ കലവറയാണ് ചെറുനാരങ്ങ.
ചെറുനാരങ്ങളുടെ ചില ഉപയോഗങ്ങള്
ദഹനസംബന്ധമായ പ്രശ്നങ്ങള് മാറ്റാന് മുമ്പനാണ് ചെറുനാരങ്ങ. കുറച്ച് ചെറുനാരങ്ങാ നീരി ഇളം ചൂടുവെള്ളത്തില്ച്ചേര്ത്ത് കഴിയ്ക്കുന്ന ദഹനസംബന്ധമായ പ്രശ്നങ്ങള് അകറ്റാന് സഹായിക്കും. നെഞ്ചെരിച്ചില്, വയറിളക്കം, വയറു വീര്ക്കുന്ന പോലെയുള്ള അസ്വസ്ഥത എന്നിവയ്ക്കെല്ലാം ഇത്തരത്തില് നാരങ്ങാ നീര് കഴിയ്ക്കുന്നത് സഹായകമാകും.
ചെറുനാരങ്ങ പ്രകൃതി ദത്തമായ ഒരു അണുനാശിനി കൂടിയാണ്. ത്വകിലുണ്ടാകുന്ന ചില അലര്ജികളും മറ്റു അകറ്റാന് ചെറുനാരങ്ങാ നീരിന് കഴിയും. മാത്രമല്ല ചര്മ്മത്തിലുണ്ടാകുന്ന ചുളിവുകള് അകറ്റാനും നല്ലൊരു ബ്ലീച്ചായി പ്രവര്ത്തിക്കാനും ഇവയ്ക്ക് കഴിവുണ്ട്. കുളിയ്ക്കുന്ന വെള്ളത്തില് ഒരു ചെറുനാരങ്ങയുടെ നീരു ചേര്ക്കുന്നത് നല്ലതാണ്.
പല്ലുവേദനയ്ക്കും ചെറുനാരങ്ങാ നീര് ഔഷധമാക്കാം. മോണകളില് നിന്നും രക്തസ്രാവമുണ്ടെങ്കിലും ചെറുനാരങ്ങാ നീര് പുരട്ടം. കേടുള്ള പല്ലിന് വേദനയുണ്ടെങ്കില് ഒരു കഷണം പരുത്തി ചെറുനാരങ്ങാ നീരില് മുക്കി വെയ്ക്കുന്നത് ആശ്വാസം നല്കും.
തൊണ്ടയിലുണ്ടാകുന്ന ഇന്ഫെക്ഷനുകള് അകറ്റാനും സഹായകമാണ്. ചെറുനാരങ്ങാ നീര് ചേര്ത്ത ഇളം ചുടുവെള്ളം കവിള്കൊള്ളുന്നത് ഇന്ഫെക്ഷന് അകറ്റും.
ഇതില് പൊട്ടാസ്യത്തിന്റെ അളവ് കൂടുതലായതിനാല് രക്താതിസമ്മര്ദ്ദം കുറയ്ക്കാനും സ്ട്രസ് കുറയ്ക്കാനും സഹായിക്കും. ആസ്മയ്ക്കും ശ്വസ്നപ്രശ്നങ്ങള്ക്കും നല്ല പ്രതിവിധികൂടിയാണ് ചെറുനാരങ്ങ.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
