Latest Updates
-
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ്
മുട്ട കഴിച്ചാല്‍ പലതുണ്ട് ഗുണം

അതുപോലെ തന്നെ മഞ്ഞയിലുമുണ്ട് ഒട്ടേറെ പോഷകങ്ങള്‍. പ്രകൃതിദത്തമായുള്ള 'വിറ്റാമിന്‍ ഡി' അടങ്ങിയ ഏക ഭക്ഷണമാണ് മുട്ട. ഒരു മുട്ടയില്‍ 6 ഗ്രാം പ്രോട്ടീനും 9 ശതമാനം അമിനോ ആഡിഡും അടങ്ങിയിരിക്കുന്നു.
മുട്ടയുടെ പ്രത്യേകതകള്‍
മുട്ടയുടെ വെള്ളയില്‍ പ്രോട്ടീന്റെ അളവ് ധാരാളം അടങ്ങിയിരിക്കുന്നു. ഏതാണ്ട് 70 ശതമാനം പ്രോട്ടീന്‍ ഇതിലുണ്ട്. മഞ്ഞയിലാകട്ടെ ധാരാളം കൊഴുപ്പും ജീവകങ്ങളുമുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മുട്ട ഒര്പോലെ നല്ല ആഹാരമാണ്. സന്തോഫില്‍ എന്ന ഘടകമാണ് മുട്ടയുടെ മഞ്ഞനിറത്തിന് കാരണം. നാടന്‍മുട്ടയിലാണ് ഗുണങ്ങള്‍ കൂടുതലുള്ളതെന്നാണ് പൊതുവേ പറയാറുള്ളത്.
മുട്ടയുടെ ഗുണങ്ങള്‍
എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനും ശരീരത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. മുട്ട ഓര്‍മ്മശക്തി കൂട്ടുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൂടാതെ കാന്‍സറിനെ പ്രതിരോധിക്കാനും കാഴ്ചകൂട്ടാനുമെല്ലാം മുട്ടയ്ക്ക് കഴിവുണ്ടത്രേ.
സ്തനാര്‍ബുദം ഉണ്ടാകുന്നത് തടയാന്‍ മുട്ടയ്ക്ക് കഴിയുന്നു. ആഴ്ചയില്‍ 4മുട്ട ഉപയോഗിക്കുന്ന സ്ത്രീക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യത 44 ശതമാനംവരെ കുറ്ഞ്ഞിരിക്കുമത്രേ.
30ന് ശേഷം നിയന്ത്രിക്കുക
മുപ്പത് വയസ് കഴിഞ്ഞാല്‍ മുട്ടയുടെ മഞ്ഞ കഴിക്കുന്നത് കുറയ്ക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. മുട്ടിയില്‍ ധാരാളം കൊഴുപ്പ് അടങ്ങിയിരിക്കുന്നത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
ഇത്തരക്കാര്‍ ദിനംപ്രതി മുട്ടയുടെ വെള്ള കഴിയ്ക്കുന്നതാണ് നല്ലത്. ആഴ്ചയില്‍ മൂന്നു മുട്ടയില്‍ കൂടുതല്‍ കഴിക്കുന്നില്ലെങ്കില്‍ മഞ്ഞ കഴിയ്ക്കുന്നതില്‍ തെറ്റില്ല. എണ്ണചേര്‍ത്ത് പൊരിച്ച കഴിയ്ക്കുന്നതിന് പകരം മുട്ട പുഴുങ്ങിക്കഴിയ്ക്കുന്നതാണ് കൂടുതല്‍ ഉത്തമം.
സൗന്ദര്യസംരക്ഷണത്തിനും മുട്ട
മുടിയുടെ സൗന്ദര്യത്തിന്
മുട്ടയുടെ വെള്ളയില്‍ ധാരാളമായി പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. തലമുടിയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യവും പ്രോട്ടീന്‍ തന്നെ. അതുകൊണ്ട് തലമുടിയുടെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഇതൊരു ഉത്തമ ഉപാധിയാണ്. അതുപോലെ തന്നെ നഖങ്ങള്‍ ഉറപ്പുള്ളതാക്കാനും മുട്ടയ്ക്ക് കഴിവുണ്ട്.
മുട്ടയുടെവെള്ള അടിച്ച് പതപ്പിച്ച് മുടിയില്‍ തേച്ചുപിടിപ്പിച്ച് 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ഇത് നല്ലൊരു കണ്ടീഷണറായി പ്രവര്‍ത്തിക്കും, മുടിയ്ക്ക് നല്ല തിളക്കം തോന്നിക്കുകയും ചെയ്യും.
മുഖസൗന്ദര്യത്തിന്
തലമുടിക്ക് ഗുണപ്രദമെന്നപോലെ മുഖസൗന്ദര്യത്തിനും മുട്ട ഉപയോഗിക്കാം, ഇവിടെ വെള്ളക്കരുവാണ് സഹായകമാകുന്നത്.
നന്നായി അടിച്ചുപതപ്പിച്ച വെള്ളക്കരു മുഖത്ത് പുരട്ടി ഉണങ്ങിക്കഴിയുമ്പോള്‍ തണുത്തവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. മുഖചര്‍മ്മത്തിലെ ഉപയോഗമില്ലാത്ത കോശങ്ങളെല്ലാം നശിപ്പിച്ച് മുഖത്തിന് തിളക്കം പ്രദാനം ചെയ്യാന്‍ ഇതുകൊണ്ട് കഴിയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
