Latest Updates
-
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം
കടുത്ത സമ്മര്‍ദ്ദത്തിലോ ഭക്ഷണത്തിന്റെ കാര്യം ശ്രദ്ധിക്കണം: അല്ലെങ്കില്‍ അപകടം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ശാരീരികാരോഗ്യവും മാനസികാരോഗ്യവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. മാനസിക സമ്മര്‍ദ്ദം എന്നത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സ്വാധീനിക്കുന്നതാണ്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണശീലവും ജോലി സമ്മര്‍ദ്ദവും എല്ലാം നിങ്ങളുടെ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നു. പലപ്പോഴും ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നാം ശ്രദ്ധിക്കുമ്പോള്‍ സമ്മര്‍ദ്ദത്തെ മറന്നു പോവുന്നു. ചില ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അത് നിങ്ങള്‍ക്ക് പല വിധത്തിലുള്ള രോഗാവസ്ഥയെ ഇല്ലാതാക്കുന്നു. എന്നാല്‍ ചില ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്ദ്ദത്തിലേക്കാക്കുയാണ് ചെയ്യുന്നത്.

സമ്മര്‍ദ്ദം നിങ്ങളുടെ ആരോഗ്യത്തെ പതുക്കെ പതുക്കെ നശിപ്പിക്കുന്നു. സമ്മര്‍ദ്ദം പോലെ തന്നെ വിഷാദവും ആരോഗ്യത്തെ ബാധിക്കുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തേയും സ്വാധീനിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ടെങ്കിലും, പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു വശം ഭക്ഷണമാണ്. നിങ്ങള്‍ തെറ്റായ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ സമ്മര്‍ദ്ദവും ഉത്കണ്ഠയും വര്‍ദ്ധിപ്പിക്കുന്നു. എന്തൊക്കെ ഭക്ഷണങ്ങളാണ് കഴിക്കാന്‍ പാടില്ലാത്തത് എന്ന് നോക്കാം.
കഫീന്‍

കഫീന്‍ കഴിക്കുന്നത് നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ കാപ്പി, ചായ, ചോക്കലേറ്റ്, ചില ശീതളപാനീയങ്ങള്‍ എന്നിവയില്‍ കാണപ്പെടുന്ന ഉത്തേജകമാണ് കഫീന്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. ഇത് ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് പലപ്പോഴും സമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങളെ വര്‍ദ്ധിപ്പിക്കുന്നു. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുകയും സമ്മര്‍ദ്ദം കൂടുതല്‍ വഷളാക്കുകയും ചെയ്യുന്നു. അതുകൊണ്ട് കഫീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
മദ്യം

മദ്യപിക്കുന്നത് നിങ്ങളുടെ സമ്മര്‍ദ്ദം കുറക്കുന്നതിന് സഹായിക്കുന്നു എന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് നിങ്ങളുടെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല ഇത് നിങ്ങളുടെ സെറോടൊണിന്റെ ഉത്പാദനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. സേറാടോണിന്റെ ഉത്പാദനം കുറയുമ്പോള്‍ പലപ്പോഴും അത് വിഷാദവും സമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുന്നു. ഇത് കൂടാതെ ഉറക്കത്തിന് തടസ്സം സൃഷ്ടിക്കുന്ന അവസ്ഥയിലേക്കും കാര്യങ്ങള്‍ എത്തുന്നു. സമ്മര്‍ദ്ദ സമയത്ത് മദ്യപാനം ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നതാണ് നല്ലത്. അല്ലാത്ത പക്ഷം അത് അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു.
പഞ്ചസാര

നിങ്ങള്‍ സമ്മര്‍ദ്ദത്തില്‍ ആയിരിക്കുമ്പോള്‍ പരമാവധി പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. നമ്മള് സമ്മര്‍ദ്ദത്തിലായിരിക്കുമ്പോള്‍ പലപ്പോഴും ശരീരം കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ പുറത്തുവിടുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്ദ്ധിപ്പിക്കുന്നനു. എന്നാല്‍ ഇതോടൊപ്പം മധുരമുള്ള ഭക്ഷണം കൂടി കഴിക്കുമ്പോള്‍ അത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവില്‍ കാര്യമായ മാറ്റം വരുത്തുന്നു. സമ്മര്‍ദ്ദ സമയത്ത് പഞ്ചസാരയുടെ ഉപയോഗം ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നതാണ് നല്ലത്. അല്ലാത്ത പക്ഷം അത് ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുകയും ചെയ്യുന്നു.
കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങള്‍

പലപ്പോഴും കൊഴുപ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രമിക്കുന്നവര്‍ പരമാവധി അത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അത് സമ്മര്‍ദ്ദ സമയത്ത് മാത്രമല്ല അല്ലാത്ത സമയത്തും ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ശരീരഭാരം വര്‍ദ്ധിപ്പിക്കാനും ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കാനും കൊഴുപ്പു കൂടുതലുള്ള ഭക്ഷണവും സംസ്കരിച്ചതുമായ ഭക്ഷണങ്ങള്‍ കാരണമാകുന്നു. ഇത് മാത്രമല്ല ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ നിങ്ങളുടെ സെറോടോണിന്റെ ഉല്പാദനത്തെ തടസ്സപ്പെടുത്തും, ഇത് സമ്മര്‍ദ്ദ ലക്ഷണങ്ങളെ വഷളാക്കുകയും ചെയ്യുന്നു.
ഗ്ലൂറ്റന്‍, പാലുല്‍പ്പന്നങ്ങള്‍

ആരോഗ്യത്തിന് പാലുല്‍പ്പന്നങ്ങള്‍ വളരെയധികം സഹായിക്കുന്നു. എന്നാല്‍ ഇത് പലപ്പോഴും നിങ്ങളില്‍ അസ്വസ്ഥത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത് പ്രത്യേകിച്ച് സമ്മര്‍ദ്ദം വര്‍ദ്ദിക്കുമ്പോള്‍ ഇത് കൂടാതെ ചില ആളുകള്‍ക്ക് ഗ്ലൂറ്റന്‍ പോലുള്ളവയോട് അലര്‍ജിയുണ്ടാവുന്നു. ഇത്തരം ഭക്ഷണങ്ങള്‍ നിങ്ങളില്‍ ദഹന പ്രശ്നങ്ങള്‍, വീക്കം, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയിലേക്ക് എത്തിക്കുന്നു. ഇത് ശരീരത്തില്‍ നെഗറ്റീവ് ഫലം ഉണ്ടാക്കുന്നു. സമ്മര്‍ദ്ദത്തിന്റെയും ഉത്കണ്ഠയുടെയും അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് മാത്രമാണ് ഇത് സഹായിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ അലര്‍ജിയുള്ളവര്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയാണ് നല്ലത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
