Latest Updates
-
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം
മഴക്കാലത്ത് ഈ ഭക്ഷണങ്ങള്‍ വിഷതുല്യം; കഴിക്കരുത് ഇതൊന്നും
വേനലില്‍ നിന്ന് നമുക്ക് ആശ്വാസം നല്‍കുന്ന സീസണാണ് മഴക്കാലം. എന്നാല്‍ അണുബാധകള്‍ക്ക് കളമൊരുക്കുന്ന പ്രജനനത്തിന്റെ സീസണ്‍ കൂടിയാണ് ഇത്. മറ്റ് സീസണുകളെ അപേക്ഷിച്ച് ആളുകള്‍ക്ക് ഈ സീസണില്‍ പ്രതിരോധശേഷി കുറവാണ്. കാരണം കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാന്‍ ശരീരത്തിന് സമയമെടുക്കും. ഈ കാലയളവില്‍ ഫ്‌ളൂ, ടൈഫോയ്ഡ്, വയറ്റിലെ അണുബാധ തുടങ്ങിയ രോഗങ്ങള്‍ വളരെ സാധാരണമാണ്. ഈ കാലയളവില്‍ കൊതുകുകള്‍ ഇരട്ടിയായി പെരുകുകയും മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങള്‍ പരത്തുകയും ചെയ്യുന്നു.
ആരോഗ്യം നിലനിര്‍ത്താനും, അസുഖത്തിന്റെ അപകടസാധ്യത ഒഴിവാക്കാനും മഴക്കാലത്ത് നിങ്ങള്‍ കഴിക്കുന്ന ഭക്ഷണവും നിങ്ങള്‍ ശ്രദ്ധിക്കണം. ഒരു നല്ല രോഗപ്രതിരോധ ശേഷി കെട്ടിപ്പടുക്കുന്നതും പരിപാലിക്കുന്നതും ആരോഗ്യമുള്ളവരായിരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ഭക്ഷണം. പ്രത്യേകിച്ച് കോവിഡ് ഭീഷണി നിലനില്‍ക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഒരാള്‍ നല്ല ആരോഗ്യകരമായ പ്രതിരോധശേഷി നല്‍കുന്ന ഭക്ഷണങ്ങള്‍ വേണം കഴിക്കാന്‍. മഴക്കാലത്ത് നിങ്ങള്‍ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഇതാ.

ഇലക്കറികള്‍
സാധാരണയായി ആരോഗ്യത്തിന് നിരവധി ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് പച്ച ഇലക്കറികള്‍. എന്നാല്‍ മഴക്കാലത്ത് അവ കഴിക്കുന്നത് അത്ര നല്ലതല്ല. വളരെ ആരോഗ്യകരമായ ഭക്ഷണങ്ങളാണ് ചീര, കാബേജ്, കോളിഫ്‌ളവര്‍ തുടങ്ങിയ പച്ച ഇലക്കറികള്‍. എന്നാല്‍ മഴക്കാലത്ത് ഇവ കഴിക്കുന്നത് പരമാവധി ഒഴിവാക്കണം. 2015ലെ അപ്ലൈഡ് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ മൈക്രോബയോളജി ഉള്‍പ്പെടെയുള്ള നിരവധി പഠനങ്ങള്‍ പറയുന്നത്, നാരുകള്‍, മഗ്‌നീഷ്യം, സിങ്ക്, ഇരുമ്പ് എന്നിവയാല്‍ സമ്പുഷ്ടമായ പച്ച ഇലക്കറികള്‍ മഴക്കാലത്ത് പലതരം ബാക്ടീരിയകളെയും ഫംഗസുകളേയും വളര്‍ത്തുമെന്നാണ്. മഴക്കാലത്ത് ഇവയ്ക്ക് വളരാന്‍ പറ്റിയ അന്തരീക്ഷമാണ്. മഴക്കാലത്ത് നിങ്ങള്‍ ഇലക്കറികള്‍ കഴിക്കുകയാണെങ്കില്‍ അവ നന്നായി വൃത്തിയാക്കുക, ഉപ്പുവെള്ളത്തില്‍ കഴുകുക. അതിനു ശേഷം മാത്രം പാകം ചെയ്ത് കഴിക്കുക.
മത്സ്യവും കടല്‍ ഭക്ഷണങ്ങളും
മഴക്കാലം എന്നത് പലതരം മത്സ്യങ്ങളുടെയും പ്രജനന കാലമാണ്. മത്സ്യങ്ങളുടെ ശരീരത്തിനുള്ളില്‍ മുട്ടകള്‍ അടങ്ങിയിട്ടുണ്ടാകും. മഴക്കാലത്ത് ഇത് കഴിക്കുമ്പോള്‍ വയറ്റില്‍ അണുബാധയോ ഗുരുതരമായ ഭക്ഷ്യവിഷബാധയോ ഉണ്ടാകാം. കൂടാതെ ജലജന്യ രോഗങ്ങള്‍ക്കുള്ള ഉയര്‍ന്ന അപകടസാധ്യതയുമുണ്ട്. പാരിസ്ഥിതികമായി നോക്കിയാല്‍, അവയുടെ എണ്ണം ക്രമമായി ഉറപ്പാക്കാന്‍ വര്‍ഷത്തിലെ മണ്‍സൂണ്‍ സമയത്ത് ഇത്തരം ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. അതിനാലാണ് ഈ സമയങ്ങളില്‍ സര്‍ക്കാരുകള്‍ മത്സ്യബന്ധനം വരെ നിരോധിച്ചിരിക്കുന്നത്.
എണ്ണമയമുള്ളതും എരിവുള്ളതുമായ ഭക്ഷണം
മഴക്കാലത്ത് മിക്ക ആളുകളും ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ ഇത്തരം വറുത്ത ഭക്ഷണം ഏത് സീസണിലും ദോഷകരമാണ്. പ്രത്യേകിച്ച് മഴക്കാലത്ത് ഇത് കഴിക്കാന്‍ പാടില്ല. കാരണം കാലാവസ്ഥയിലെ ഈര്‍പ്പം തന്നെയാണ്. മനുഷ്യന്റെ ദഹനവ്യവസ്ഥ ഏതുവിധേനയും പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കില്ല. മഴക്കാലത്ത് ഈ പ്രക്രിയ അല്‍പ്പം മന്ദഗതിയിലാകും. അതിനാല്‍, ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് വയറുവേദന തുടങ്ങിയ ഗ്യാസ്‌ട്രോണമിക് പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. കൂടാതെ, ഒരിക്കല്‍ വറുത്ത എണ്ണ വീണ്ടും ഉപയോഗിക്കുന്നത് ഭക്ഷണം വിഷലിപ്തമാക്കിയേക്കാം.
മുറിച്ചതോ തൊലികളഞ്ഞതോ ആയ പഴങ്ങള്‍
കാലാവസ്ഥയിലുണ്ടാകുന്ന നേരിയ മാറ്റം ആളുകള്‍ക്ക് ജലദോഷം, പനി, ചുമ തുടങ്ങിയ അസുഖങ്ങള്‍ക്ക് കാരണമാകുന്നു. മഴക്കാലം എന്നതു തന്നെ പനിയുടെ സീസണാണ്. അതിനാല്‍, വളരെക്കാലമായി തുറസ്സായ സ്ഥലത്ത് വച്ചിരിക്കുന്ന ഭക്ഷണങ്ങള്‍ വാങ്ങിക്കഴിക്കുന്നവര്‍ക്കും അസുഖം വരാനുള്ള സാധ്യതയുണ്ട്. അതൊഴിവാക്കാന്‍ വഴിയോരക്കച്ചവടക്കാര്‍ വില്‍ക്കുന്ന പഴങ്ങളോ പച്ചക്കറികളോ കഴിക്കാതിരിക്കുന്നതാണ് നല്ലത്. വീട്ടിലും നിങ്ങള്‍ ഏറെനേരം പഴങ്ങള്‍ മുറിച്ചുവച്ചോ തൊലി കളഞ്ഞുവച്ചോ കഴിക്കാതിരിക്കുക.
സ്ട്രീറ്റ് ഫുഡ്
വയറിന് അസ്വസ്ഥതയുണ്ടാക്കുമെന്നതിനാല്‍ മഴക്കാലത്ത് തെരുവ് ഭക്ഷണം കര്‍ശനമായി ഒഴിവാക്കേണ്ടതുണ്ട്. കാരണം, വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്ന വെള്ളം മഴക്കാലത്ത് എളുപ്പത്തില്‍ മലിനമാകുന്നു. വെള്ളത്തില്‍ പെട്ടെന്ന് ബാക്ടീരിയകള്‍ നിറയുന്നു. ഇത് സാധാരണയേക്കാള്‍ കൂടുതല്‍ വേഗത്തില്‍ വയറ്റിലെ അണുബാധയ്ക്ക് കാരണമാകുന്നു. മണ്‍സൂണ്‍ കാലത്തെ താപനിലയും ഈര്‍പ്പവും ബാക്ടീരിയ, ഫംഗസ് എന്നിവയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമാണ്. കൂടാതെ ജലജന്യ രോഗങ്ങളുടെ സാധ്യതയും ഉണ്ട്. അതിനാല്‍, മഴക്കാലത്ത് നിങ്ങള്‍ പുറത്തുനിന്നുള്ള ഭക്ഷണം കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലത്.
വേവിക്കാത്തതോ അസംസ്‌കൃതമായതോ ആയ ഭക്ഷണം
പാകം ചെയ്യാത്ത ഭക്ഷണം കഴിക്കുന്നത് ശരീരത്തിലേക്ക് പെട്ടെന്ന് രോഗകാരികള്‍ കടന്നുകയറാന്‍ കാരണമാകുന്നു. ഇത് ആത്യന്തികമായി നിങ്ങളുടെ ആരോഗ്യത്ത ബാധിക്കും. വേവിക്കാത്തതും അസംസ്‌കൃതവുമായ ഭക്ഷണം കഴിക്കുന്നത് മഴക്കാലത്ത് ബാക്ടീരിയ, വൈറല്‍ അണുബാധകള്‍ക്ക് കാരണമാകുന്നു. ഭക്ഷണം പാകം ചെയ്യുന്നത് ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാന്‍ സഹായിക്കുന്നു. അതിനാല്‍ മഴക്കാലത്ത് ചൂടോടെ പാകം ചെയ്ത ഭക്ഷണം മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











