Latest Updates
-
കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു: 6 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത പാലിക്കാൻ നിർദേശം -
സർവാർത്ഥ സിദ്ധി യോഗം: നവംബർ 27-ലെ ശുഭമുഹൂർത്തം അറിയാം, ഈ സമയത്ത് കാര്യങ്ങൾ തുടങ്ങാം -
ആകാശത്ത് അത്ഭുതക്കാഴ്ച: നവംബർ 27 മുതൽ ശുക്രൻ അതിശോഭയോടെ, കാണേണ്ടതെങ്ങനെ? -
വീട്ടിൽ പണം സൂക്ഷിക്കുന്ന ലോക്കർ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ സ്ഥലം ഐശ്വര്യപ്രദം -
ശുക്ര-ചൊവ്വാ സംയോജനം: ഇന്ന് രാത്രി ആകാശത്ത് സംഭവിക്കുന്നത് എന്ത്? സത്യം ഇതാണ് -
സങ്കഷ്ടി ചതുർത്ഥി 2026: കേരളത്തിലെ ചന്ദ്രോദയ സമയം അറിയാം, വ്രതം നോൽക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
നീചഭംഗ രാജയോഗം ഇന്ന് സജീവമാണോ? ഗ്രഹനില സ്വയം പരിശോധിക്കാൻ ഇതാ എളുപ്പവഴി -
നവംബർ 28-ലെ ചന്ദ്രരാശി മാറ്റം: കർക്കിടകത്തിലേക്ക് മാറുന്നത് എപ്പോൾ? അറിയേണ്ടതെല്ലാം ഇവിടെ -
മംഗൾ ഗോചരം: നവംബർ 27-ലെ പ്രചാരണങ്ങൾ സത്യമോ? ചൊവ്വ സംക്രമണവും യുപിഐ തട്ടിപ്പും അറിയേണ്ടതെല്ലാം -
ഗജകേസരി യോഗം ഇന്ന് ഉണ്ടോ? സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾ വിശ്വസിക്കരുത്, സത്യം ഇതാണ്!
ആരോഗ്യം നശിപ്പിക്കും ഹോര്‍മോണ്‍ തകരാറ്; ഹോര്‍മോണ്‍ ബാലന്‍സിന് ദിനവും ഈ ഭക്ഷണശീലം
ശരീരം ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതില്‍ ഹോര്‍മോണുകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ദഹനമോ ലൈംഗികതയോ മാനസികാവസ്ഥയോ ആകട്ടെ, ഒരു വ്യക്തിക്ക് ശരിയായ അളവില്‍ ശരീരത്തില്‍ ഹോര്‍മോണുകള്‍ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ശരീരത്തില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഉണ്ടാകുമ്പോള്‍, അതിന്റെ പല ലക്ഷണങ്ങളും പ്രത്യക്ഷപ്പെടുന്നു. ഹോര്‍മോണുകളുടെ ക്രമീകരണത്തില്‍ ആരോഗ്യകരമായ ഭക്ഷണവും വളരെ പ്രധാനമാണ്. നിങ്ങള്‍ ശരിയായ ഭക്ഷണക്രമം കഴിക്കുന്നില്ലെങ്കില്‍, നിങ്ങളുടെ ശരീരത്തിലെ ഹോര്‍മോണ്‍ അളവ് കൂടുകയും കുറയുകയും ചെയ്യും.
ഇതുകാരണം ശരീരത്തില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഉണ്ടാകുന്നു. ഹോര്‍മോണുകളെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനും അവയെ സന്തുലിതമാക്കുന്നതിനുമായി നിങ്ങളുടെ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും നിങ്ങളുടെ ഭക്ഷണക്രമം ശ്രദ്ധിക്കുകയും വേണം. ഹോര്‍മോണുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ നിങ്ങള്‍ എന്ത് തരത്തിലുള്ള ഡയറ്റ് ശീലിക്കണം എന്നറിയാന്‍ ഈ ലേഖനം വായിക്കൂ. ഹോര്‍മോണ്‍ സന്തുലിതാവസ്ഥയ്ക്കായി നിങ്ങള്‍ക്ക് ദിവസവും ഈ ഭക്ഷണക്രമം പിന്തുടരാം.

രാവിലെ ആദ്യം ഇത് കുടിക്കുക
കറുവപ്പട്ട ചേര്‍ത്ത ഇളം ചൂടുവെള്ളം കുടിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കുക. ഇതോടൊപ്പം കുതിര്‍ത്ത നട്സും കഴിക്കുക. നിങ്ങള്‍ക്ക് 3-4 ഉണക്കമുന്തിരി, 1 ബ്രസീല്‍ നട്ട്, 5 ബദാം എന്നിവയും കഴിക്കാം. ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഇന്‍സുലിന്‍ സ്പൈക്കുകള്‍ നിയന്ത്രിക്കാനും തൈറോയ്ഡ് പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
പ്രാതല്‍
പ്രഭാതഭക്ഷണമായി നിങ്ങള്‍ക്ക് മില്ലറ്റ് ദോശ കഴിക്കാം. ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിന് ഇത് വളരെ മികച്ച ഭക്ഷണമായി കണക്കാക്കപ്പെടുന്നു.

ലഘുഭക്ഷണം
പോഷകം നല്കുന്ന ഫല വര്‍ഗങ്ങള്‍ കഴിക്കുക. അതില്‍ അല്പം ആശാളി വിത്തുകളും ഇടുക. ഏകദേശം 1/4 ടീസ്പൂണ്‍ ആശാളി വിത്ത് എടുക്കുക. ക്രമരഹിതമായ ആര്‍ത്തവത്തെ മറികടക്കാന്‍ സഹായിക്കുന്ന ഫൈറ്റോകെമിക്കലുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.
ഉച്ചഭക്ഷണം
ഉച്ചഭക്ഷണത്തിനൊപ്പം മുളപ്പിച്ച പയര്‍ കഴിക്കുക. ഇത് നിങ്ങളുടെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇത് മാത്രമല്ല, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഇന്‍സുലിന്‍ അളവ് സന്തുലിതമാക്കാനും ശരീരഭാരം കുറയ്ക്കാനും മുളപ്പിച്ച പയര്‍ കഴിക്കുന്നത് നിങ്ങളെ സഹായിക്കുന്നു.

വൈകുന്നേരത്തെ ലഘുഭക്ഷണം
വൈകുന്നേരത്തെ ലഘുഭക്ഷണത്തില്‍ കൊക്കോ ആന്റിഓക്സിഡന്റ് സ്മൂത്തി കഴിക്കുക. ഇത് സ്ട്രെസ് ഹോര്‍മോണുകളുടെ അളവ് കുറയ്ക്കുകയും സന്തോഷ ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന സെറോടോണിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് ഈ സ്മൂത്തി തയാറാക്കാം.
കൊക്കോ നിബ്സ് / മധുരമില്ലാത്ത കൊക്കോ പൗഡര്‍ - 2 ടീസ്പൂണ്‍
വാഴപ്പഴം - 1
ഓട്സ്- 1 ടീസ്പൂണ്‍
ബദാം പാല് / ഓട്സ് പാല് / പശുവിന് പാല് - 150 മില്ലി
ചിയ വിത്ത് - 1 ടീസ്പൂണ്‍
ബദാം വെണ്ണ - 1 ടീസ്പൂണ്‍
തയാറാക്കുന്ന വിധം
മുകളില്‍ പറഞ്ഞ ചേരുവകളെല്ലാം ഒരുമിച്ച് ചേര്‍ത്ത് നന്നായി ഇളക്കുക. മുകളില്‍ ചിയ വിത്ത് വിതറുക. ഇത്രമാത്രം ചെയ്താല്‍ മതി. പാനീയം തയാര്‍.

അത്താഴം
അത്താഴത്തില്‍ മധുരക്കിഴങ്ങ് ചാഡ് കഴിക്കുക. ഇതുകൂടാതെ ചീരയോ പരിപ്പുചീരയോ ചേര്‍ത്ത് മില്ലറ്റ് കിച്ചഡിയും ഉണ്ടാക്കാം. ഇത് മഗ്നീഷ്യം, ഇരുമ്പ് എന്നിവയുടെ നല്ല ഉറവിടമാണ്. രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിലൂടെ, ഇത് ശരീരത്തില്‍ മെലറ്റോണിന്റെ ഉത്പാദനം കൂട്ടാനും സഹായിക്കുന്നു.
അത്താഴത്തിന് ശേഷം
അത്താഴത്തിന് ശേഷം നിങ്ങള്‍ ചമോമൈല്‍ ചായ കുടിക്കുക. ഇതിലേക്ക് ഒരു നുള്ള് കറുവപ്പട്ടയും ജാതിക്കയും ചേര്‍ക്കുക. ഇത് നിങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കുകയും ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ഉറക്ക ഹോര്‍മോണുകള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

