Latest Updates
-
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്!
വയര് വീര്ക്കല്, ദഹന പ്രശ്നങ്ങള്, ഗ്യാസ്: എല്ലാത്തിനും ഒറ്റ പരിഹാരം കാണാന് ഈ കുഞ്ഞന്വിത്ത്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില് വെല്ലുവിളികള് ഉയര്ത്തുന്ന പല പ്രശ്നങ്ങളും ദിവസവും ഉണ്ടാവുന്നു. അതില് പ്രധാനപ്പെട്ടതാണ് അസ്വസ്ഥത, വയറുവീര്ക്കല്, ക്രമരഹിതമായ മലവിസര്ജ്ജനം എന്നിവയെല്ലാം. പ്രത്യേകിച്ച് ഈ വേനല്ക്കാലത്ത് വളരെയധികം വെല്ലുവിളികള് ആരോഗ്യത്തിന്റെ കാര്യത്തില് ഉണ്ടാവുന്നു. നിരവധി പരിഹാരങ്ങള് ഇതിന് പുറകിലുണ്ടെങ്കിലും ചണവിത്തിലൂടെ ആരോഗ്യത്തിന് വളരെയധികം മാറ്റങ്ങള് കൊണ്ട് വരുന്നു.
ചണവിത്തില് ധാരാളം ഫൈബറും, ഒമേഗ 3ഫാറ്റി ആസിഡുകളും എല്ലാം അടങ്ങിയിട്ടുണ്ട്. ഇത് ദഹനാരോഗ്യത്തെ മികച്ചതാക്കുന്നതാണ് എന്ന കാര്യത്തില് സംശയം വേണ്ട. ഇത് കൂടാതെ പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളും ചണവിത്തിലുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു എന്ന് മാത്രമല്ല മറ്റ് പല ഗുണങ്ങളും പ്രദാനം ചെയ്യുകയും ചെയ്യുന്നു. ചണവിത്തിനെ എപ്രകാരം ആരോഗ്യത്തിന് സഹായിക്കുന്നു എന്ന് നമുക്ക് നോക്കാം. കൂടുതല് അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

ചണവിത്ത് എപ്രകാരം സഹായിക്കുന്നു
ചണവിത്തുകള് എപ്രകാരം മലബന്ധത്തിന് സഹായിക്കുന്നു എന്നത് വളരെയധികം ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളുടെ പവര്ഹൗസാണ് ചണവിത്ത്. അതുകൊണ്ട് തന്നെ മലവിസര്ജ്ജനത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നാരുകള് വളരെയധികം സഹായിക്കുന്നു. ലയിക്കുന്ന നാരുകള് ധാരാളം ജലത്തെ ശരീരത്തില് നിന്ന് ആഗിരണം ചെയ്യുകയും ഇത് മലവിസര്ജ്ജനം കൃത്യമാക്കുകയും ചെയ്യുന്നു.
ദഹിക്കാത്ത നാരുകള്
ശരീരത്തില് ദഹിക്കാത്ത നാരുകള് ഉണ്ടെങ്കില് ഇവ മലത്തില് ചേരുകയും കുടലുകള്ക്ക് ആരോഗ്യം വര്ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതും മലബന്ധത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. കുടലിന്റെ ആരോഗ്യത്തെ മികച്ചതാക്കുന്നതാണ് എന്തുകൊണ്ടും ചണവിത്തുകള്. ഇതിലുള്ള ആരോഗ്യകരമായ കൊഴുപ്പുകള് മൊത്തത്തിലുള്ള ദഹനാരോഗ്യത്തേയും മികച്ചതാക്കുന്നു. എന്തൊക്കെയാണ് ചണവിത്ത് കൊണ്ടുണ്ടാവുന്ന ചില പരിഹാര മാര്ഗ്ഗങ്ങള് എന്ന് നോക്കാം.
ചണവിത്ത് വെള്ളം
1 ടേബിള്സ്പൂണ് ചണവിത്ത്
1 കപ്പ് വെള്ളം
തയ്യാറാക്കുന്ന വിധം
ഈ മിശ്രിതം തയ്യാറാക്കുന്നതിന് വേണ്ടി ഒരു ഗ്ലാസ് വെള്ളത്തില് 1 ടേബിള്സ്പൂണ് ചണവിത്ത് ചേര്ക്കുക. ഇത് രാത്രി മുഴുവന് കുതിര്ത്ത് രാവിലെ ഇളക്കി ചേര്ത്ത് ഒഴിഞ്ഞവയറ്റില് കുടിക്കാവുന്നതാണ്. ഈ വിത്തുകള് എല്ലാം തന്നെ കഴിക്കാവുന്നതാണ്. അല്ലെങ്കില് അരിച്ചെടുത്ത് വെള്ളം മാത്രം കുടിക്കാവുന്നതും ആണ്. ഇത് 3-4 ദിവസമെങ്കിലും സ്ഥിരമായി കഴിക്കാവുന്നതാണ്. എന്നാല് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥത തോന്നുന്നുണ്ടെങ്കില് ഈ പാനീയം കുടിക്കേണ്ടതില്ല.
ചണവിത്ത് സ്മൂത്തി
ആരോഗ്യ സംരക്ഷണത്തിനായി ചണവിത്ത് സ്മൂത്തി തയ്യാറാക്കാവുന്നതാണ്.
1 ടേബിള്സ്പൂണ് പൊടിച്ച ഫ്ളാക്സ് സീഡ്
1 വാഴപ്പഴം
1/2 കപ്പ് തൈര്
1 ടീസ്പൂണ് തേന്
തയ്യാറാക്കുന്ന വിധം
പ്രഭാത ഭക്ഷണത്തിന് വേണ്ടി സ്മൂത്തി തയ്യാറാക്കാവുന്നതാണ് . മുകളില് പറഞ്ഞ എല്ലാ വിധത്തിലുള്ള ചേരുവകളും മിക്സ് ചെയ്ത് സ്മൂത്തിയായോ ലഘുഭക്ഷണമായോ കലര്ത്താവുന്നതാണ്. ഇതില് ചേര്ത്ത തൈര് നിങ്ങളില് പ്രോബയോട്ടിക്സ് ആയി പ്രവര്ത്തിക്കുന്നു. മാത്രമല്ല പൊട്ടാസ്യവും ചേരുന്നത് വഴി ഇത് ദഹനത്തേയും ആരോഗ്യത്തേയും മികച്ചതാക്കുന്നു. എന്നാല് എപ്പോഴും കഴിക്കുമ്പോള് ചെറിയ അളവില് മാത്രം കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ധാരാളം വെള്ളം കുടിക്കുന്നതിനും ശ്രദ്ധിക്കണം. ഗര്ഭിണികളോ എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളോ ഉള്ളവര് ഇതുപയോഗിക്കരുത്.
Disclaimer: ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
