Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ചൂൽ എവിടെ വെക്കണം? വാസ്തു പറയുന്ന ഈ നിയമങ്ങൾ ശ്രദ്ധിക്കൂ -
2026 തിരുവോണം: 12 രാശിക്കാർക്കും എന്താണ് കാത്തിരിക്കുന്നത്? ഓണം ആഘോഷിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
തിരുവോണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; പണമിടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ -
ഓണത്തിന് സ്വർണം വാങ്ങിയോ? കള്ളന്മാരെ പേടിക്കാതെ വീട്ടിൽ ലോക്കർ വെക്കാൻ ഈ വാസ്തു ടിപ്സ് -
തിരുവോണത്തിന് വീടൊരുക്കാം; കണ്ണാടിയും ക്ലോക്കും വെക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തുവും സുരക്ഷയും ഉറപ്പാക്കാം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? ഈ വാസ്തു മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; സുരക്ഷയും ഐശ്വര്യവും ഉറപ്പാക്കാം! -
ഓണം 2026: ഉത്രാടപ്പാച്ചിലിൽ പണമിടപാടുകൾ എളുപ്പമാകും; ഭാഗ്യം കാത്തിരിക്കുന്ന 5 രാശികൾ ഇവയാണ്! -
ഓണം ആഘോഷമാക്കാം, അലർജിയും കറയും പേടിക്കണ്ട; ചർമ്മം സുന്ദരമാക്കാൻ ഈ പൊടിക്കൈകൾ മതി!
തൈറോയ്ഡ് മാറ്റങ്ങള്‍ നേരത്തേയറിയാം: നഖങ്ങള്‍ പറയുന്ന ലക്ഷണങ്ങള്‍ നിസ്സാരമല്ല
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്ന് തന്നെയാണ് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ. എന്നാല്‍ അതിന് പരിഹാരം കാണാന്‍ വേണ്ടി ശ്രമിക്കുമ്പോള്‍ നാം അറിയേണ്ട ചില കാര്യങ്ങളുണ്ട്. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ എപ്രകാരമാണ് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കുന്നത് എന്ന് നോക്കാം. തൈറോയ്ഡ് ഗ്രന്ഥി ശരീരത്തിന് ആവശ്യമായ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാത്ത അവസ്ഥയെയാണ് ഹൈപ്പോതൈറോയിഡിസം എന്ന് പറയുന്നത്.
നിങ്ങളുടെ ശരീരത്തിന്റെ ഊര്‍ജ്ജ ഉപയോഗം നിയന്ത്രിക്കുന്നത് തൈറോയ്ഡ് ഹോര്‍മോണുകളാണ്. ഇവയുടെ ഉത്പാദനം കുറയുന്ന അവസ്ഥയിലാണ് അത് നഖങ്ങളില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത്. ഇത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കുന്നു. എന്നാല്‍ നിങ്ങളില്‍ ഹൈപ്പോതൈറോയ്ഡിസം ഉണ്ട് എന്നതിന്റെ പ്രധാന ലക്ഷണങ്ങളെ നഖത്തില്‍ കാണിക്കുന്നു. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

നഖങ്ങള്‍ വിണ്ടു കീറുന്നത്
പലപ്പോഴും നിങ്ങളുടെ നഖങ്ങള്‍ പൊട്ടുന്നതോ അല്ലെങ്കില്‍ പെട്ടെന്ന് പൊട്ടുകയോ വിണ്ടുകീറുകയോ ചെയ്യുന്ന അവസ്ഥയെങ്കില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ മെറ്റബോളിസം കുറവാണ് എന്ന് മാത്രമല്ല ശരീരത്തിലെ പോഷകങ്ങളുടെ ആഗിരണം കുറവാണ് എന്നതിന്റെ സൂചന കൂടിയാണ്. ഈ നഖങ്ങളും ബലക്കുറവ് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. അതിനെല്ലാം കാരണം നിങ്ങളുടെ ശരീരത്തില്‍ ഹൈപ്പോതൈറോയ്ഡിസം ഉണ്ട് എന്നതിന്റെ സൂചനയാണ്. ഇത് കൂടുതല്‍ ശ്രദ്ധിക്കണം.
നഖങ്ങളിലെ വരകള്‍
പലപ്പോഴും നിങ്ങളില്‍ ഹൈപ്പോതൈറോയ്ഡിസം ഉള്ളവരില്‍ നഖങ്ങളുടെ വളര്‍ച്ച വളരെ കുറവായിരിക്കും. അത് മാത്രമല്ല നഖങ്ങളുടെ ക്യൂട്ടിക്കിളുകള്‍ മുതല്‍ നഖത്തിന്റെ അറ്റം വരെ പലപ്പോഴും കുത്തനെയുള്ള വരകള്‍ കാണപ്പെടുന്നു. ശാരീരീകമായുള്ള മാറ്റവും പ്രായവും ഇതിന് കാരണമാകുമെങ്കിലും അത് പലപ്പോഴും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയിലേക്ക് തുടക്കമിട്ടും എന്നതിന്റെ കൂടി ലക്ഷണമാണ്. അതുകൊണ്ട് തന്നെ ഇത്തരം മാറ്റങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
നഖങ്ങളുടെ ബെഡിലെ മാറ്റം
പലപ്പോഴും നിങ്ങളുടെ നഖങ്ങളിലെ ബെഡിലെ മാറ്റം പല വിധത്തിലുള്ള അവസ്ഥകളുടെ സൂചനകളാണ്. അത് മാത്രമല്ല നഖങ്ങളുടെ ബെഡില്‍ നിന്ന് നഖം അടര്‍ന്ന് മാറുന്നത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയിലേക്ക് എത്തുന്നു. അത് പലപ്പോഴും ഹൈപ്പോതൈറോയ്ഡിസത്തിന്റെ സാധാരണ ലക്ഷണങ്ങളില്‍ ഒന്നാണ്. ഇത്തരം കാര്യങ്ങളെ രെിക്കലും നിസ്സാരമാക്കരുത്. അത് പലപ്പോഴും ശരീരത്തിലെ സാധാരണ ലക്ഷണമായി പലരും കണക്കാക്കുന്നു. എന്നാല്‍ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് ഈ ലക്ഷണം.

നഖങ്ങളുടെ നിറം മാറ്റം
നഖങ്ങളുടെ നിറം മാറ്റം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ആരോഗ്യമുള്ള വ്യക്തികളില്‍ നിന്ന് തന്നെ വ്യത്യസ്തമായി നിങ്ങളുടെ നഖത്തില്‍ നിറം മാറ്റം സംഭവിക്കുന്നത് അല്പം ശ്രദ്ധിക്കണം. ഇത് ഹൈപ്പോതൈറോയ്ഡിസത്തിലേക്ക് എത്തുന്നു എന്നതാണ് സത്യം. അത് മാത്രമല്ല ഉപാപചയ പ്രവര്‍ത്തനങ്ങളില്‍ കുറവാണ് എന്നതാണ് ഇതിന്റെ അര്‍ത്ഥം. കൂടാതെ ഇത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്കും രക്തചംക്രമണത്തിനും സ്വാധീനം ചെലുത്തുന്നു. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്. ഹൈപ്പോതൈറോയ്ഡിസം ഉള്ളവരില്‍ മഞ്ഞ നിറത്തിലുള്ളതോ അല്ലെങ്കില്‍ നിറം മാറ്റം സംഭവിക്കുന്നതോ ആയി മാറുന്നു.
നഖത്തിന്റെ വളര്‍ച്ച കുറവ്
നഖത്തിന്റെ വളര്‍ച്ച കുറയുന്നത് നിങ്ങളുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നു എന്നതാണ് സത്യം. എന്നാല്‍ അതിന് പിന്നിലെ കാരണങ്ങളില്‍ പലപ്പോഴും ഹൈപ്പോതൈറോയ്ഡിസം കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ നിസ്സാരമായി കണക്കാക്കരുത്. അത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കുന്നു എന്നതിന്റെ സൂചനയാണ്. നഖത്തിന്റെ ഇത്തരം മാറ്റങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications