Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
സ്ത്രീകളിലെ പ്രമേഹം: ലക്ഷണങ്ങള്‍ നിസ്സാരമാക്കിയാല്‍ അപകടം തൊട്ടടുത്ത്
പ്രമേഹം എന്നത് ജീവിത ശൈലി രോഗങ്ങളില്‍ വളരെ വലിയ പ്രതിസന്ധിയുണ്ടാ്ക്കുന്നതാണ്. പലപ്പോഴും ദൈനംദിന ജീവിതത്തിലെ മാറ്റവും ആരോഗ്യത്തിന്റെ പ്രശ്നങ്ങളും എല്ലാം നിങ്ങളില്‍ പ്രമേഹത്തെ വര്‍ദ്ധിപ്പിക്കുന്നു. പ്രായഭേദമന്യേ സ്ത്രീകളിലും പുരുഷന്മാരിലും എല്ലാം പ്രമേഹം ഉണ്ടാവാം. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിന് മുന്‍പ് ഇത് സ്ത്രീകളിലും പുരുഷന്മാരിലും എന്തൊക്ക ലക്ഷണങ്ങളെയാണ് പ്രകടിപ്പിക്കുന്നത് എന്ന് പലര്‍ക്കും അറിയില്ല. എന്നാല്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ അല്പം ശ്രദ്ധിക്കണം..
ഇന്ന് പ്രമേഹ രോഗികളുടെ എണ്ണം വളരെയധികം വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. അത് പലപ്പോഴും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമാതീതമായി വര്‍ദ്ധിപ്പിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ ക്രമാതീതമായ അളവ് വര്‍ദ്ധിക്കുന്നത് വഴി അത് നിരവധി പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുമ്പോള്‍ ശരീരം വിവിധതരം സൂചനകളും രോഗലക്ഷണങ്ങളും ശ്രരീരത്തില് പ്രകടമാവുന്നു. പലപ്പോഴും സ്ത്രീകളിലെ പ്രമേഹ സാധ്യത വര്‍ദ്ധിക്കുന്നതിന് പിന്നിലെ ലക്ഷണങ്ങള്‍ പ്രകടമാവുന്നില്ല എന്നതാണ് രോഗനിര്‍ണയം വര്‍ദ്ധിപ്പിക്കുന്നതിലേക്ക് എത്തിക്കുന്നതും.

സ്ത്രീകള്‍ ശ്രദ്ധിക്കേണ്ടത്
സ്ത്രീകള്‍ അറിയേണ്ട ചില കാര്യങ്ങള്‍ പ്രമേഹത്തെക്കുറിച്ചും ചില രോഗാവസ്ഥകളെക്കുറിച്ചും ഉണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (PCOS). ഈ രോഗാവസ്ഥ ഉള്ളവരില്‍ പലപ്പോഴും ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അത് മാത്രമല്ല ഇത് പലപ്പോഴും ശരിയായ രീതിയില്‍ ശരീരത്തിന് ഇന്‍സുലിന്‍ ഉപയോഗിക്കുന്നതിനുള്ള കഴിവിനെ പ്രതിരോധിക്കുന്നു. അത് മാത്രമല്ല പ്രമേഹം വികസിക്കുമ്പോള്‍ ഇത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ മൂലം ആര്‍ത്തവത്തെ പ്രശ്നത്തിലാക്കുകയും ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അത് കൂടാതെ മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ നിങ്ങളുടെ പിസിഓഎസ് പ്രശ്നത്തിലാക്കുന്നു. അത് മാത്രമല്ല പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ വ്യത്യസ്തമായി മാറുന്നു എന്നാണ് NCBI റിപ്പോര്‍ട്ട് പ്രകാരം പറയുന്നു.
ഹൃദയ പ്രശ്നങ്ങള്‍
പ്രമേഹ രോഗലക്ഷണങ്ങള്‍ പലപ്പോഴും സ്ത്രീകളില്‍ ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നതിന്റെ ഫലമായി പലപ്പോഴും അത് ഹൃദയത്തിനെ പ്രശ്നത്തിലേക്ക് എത്തിക്കും. അത് മാത്രമല്ല ഹൃദയമിടിപ്പിലെ വ്യതിയാനങ്ങള്‍, നെഞ്ചുവേദന തുടങ്ങിയ മറ്റ് ഹൃദയരോഗ ലക്ഷണങ്ങളും ഇതിന്റെ ഫലമായി സംഭവിക്കും. ഇതെല്ലാം പ്രമേഹമുള്ള സ്ത്രീകളില്‍ കണ്ട് വരുന്നു. അത് കൂടാതെ പ്രമേഹത്തിന്റെ അളവ് വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് പലപ്പോഴും അത് കൈകളിലേയും കാലുകളിലേയും നാഡികള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നു. ഇത് അസാധാരണമായ വേദനയും അസ്വസ്ഥതകളും ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

സ്വകാര്യഭാഗത്തെ അസ്വസ്ഥതകള്‍
പലപ്പോഴും സ്ത്രീകളില്‍ സ്വകാര്യ ഭാഗത്തെ അസ്വസ്ഥതകള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ചൊറിച്ചിലും വരള്‍ച്ചയും അസ്വസ്ഥതയും എല്ലാം ഉയര്‍ന്ന പ്രമേഹം മൂലം സ്ത്രീകളില്‍ ഉണ്ടാവുന്നു. ഇത് ശാരീരിക ബന്ധത്തിലെ വേദനയും അസ്വസ്ഥതകളും ഉണ്ടാക്കുന്നു. ഇത് സ്വകാര്യഭാഗത്ത് അണുബാധ പോലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. അത് കൂടാതെ സ്ത്രീകളില്‍ മൂത്രനാളിയിലെ അണുബാധ സാധ്യതയേയും ഇത് മൂലം വര്‍ദ്ധിക്കുന്നു. ബാക്ടീരിയയുടെ അമിത വളര്‍ച്ചയാണ് ഇതിന് കാരണമാകുന്നത്. പലപ്പോഴും മൂത്രമൊഴിക്കുമ്പോള്‍ ഇത് വേദന, പുകച്ചില്‍ എന്നിവയും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇക്കാര്യങ്ങളെ ഒട്ടും നിസ്സാരമാക്കരുത്.
ആര്‍ത്തവ ചക്രം തെറ്റുന്നത്
സ്ത്രീകളില്‍ ആര്‍ത്തവ ചക്രം തെറ്റുന്നത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങളുണ്ടാക്കുന്നു. എന്നാല്‍ അതിന് പിന്നിലെ കാരണങ്ങളില്‍ പ്രധാനമാണ് പ്രമേഹം. പലപ്പോഴും ഇത് അമിതമായ രക്തസ്രാവത്തിനും അത് പോലെ തന്നെ ക്രമം തെറ്റിയ ആര്‍ത്തവത്തിനും ഇടയാക്കുന്നു. ഹോര്‍മോണ്‍ നിയന്ത്രണത്തിലും ഇന്‍സുലിന്‍ സംവേദന ക്ഷമതയിലും പ്രമേഹം ചെലുത്തുന്ന സ്വാധീനമാണ് പലപ്പോഴും ആര്‍ത്തവ ക്രമക്കേടിന് ഉണ്ടാവുന്നത്. ഇത് പ്രത്യുത്പാദന ആരോഗ്യത്തിനും വെല്ലുവിളിയായി മാറുന്നു. ഇത്തരം കാര്യങ്ങള്‍ ഒട്ടും തന്നെ നിസ്സാരമല്ല. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങളെല്ലാം പ്രമേഹമുള്ള സ്ത്രീകളില്‍ വെല്ലുവിളികളുണ്ടാക്കും. അമേരിക്കന്‍ ജേണല്‍ ഓഫ് ഒബ്സ്റ്റട്രിക്സ് നടത്തിയ ഗവേഷണ പ്രകാരം, രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിയന്ത്രിക്കാത്ത സ്ത്രീകളില്‍ ആര്‍ത്തവ ക്രമക്കേടുകള്‍ വര്‍ദ്ധിക്കും എന്നതാണ്. അത് മാത്രമല്ല ക്ഷീണം, ശരീരഭാരത്തിലെ മാറ്റങ്ങള്‍ തുടങ്ങിയവയെല്ലാം തന്നെ ഇന്‍സുലിന്‍ പ്രതിരോധത്തിന്റേ ലക്ഷണങ്ങളാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
