Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പ്രായം 40- എത്തിയോ, എങ്കില്‍ ശ്രദ്ധിക്കണം, ആയുസ്സെടുക്കുന്ന ഈ സ്ത്രീ വ്യായാമങ്ങള്‍
പ്രായം എന്നത് അല്പം ഗൗരവത്തോടെ കാണേണ്ട ഒന്ന് തന്നെയാണ്. പലപ്പോഴും ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുന്നത് പ്രായം തന്നെയാണ്. കാരണം പ്രായം കൂടുന്തോറും നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു എന്നാണ് പൊതുവേ പറയപ്പെടുന്നത്. എന്നാല്‍ ഇതല്ലാത്ത അവസ്ഥയും ഉണ്ടാവുന്നുണ്ട്. പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. കാരണം നാല്‍പ്പതുകളിലേക്ക് കടക്കുമ്പോള്‍ നമ്മുടെ മൊത്തത്തിലുള്ള ക്ഷേമവും ആരോഗ്യവും നിലനിര്‍ത്തുന്നതിന് വേണ്ടി ഫിറ്റ്നസിന് മുന്‍ഗണന നല്കുന്നവര് നിരവധിയാണ്.
എന്നാല്‍ ഫിറ്റ്നസിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഇത് എപ്രകാരം നമ്മുടെ ആരോഗ്യത്തെ വെല്ലുവിളിയില്‍ എത്തിക്കുന്നു എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. എന്നാല്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കണം എന്ന ലക്ഷ്യത്തോടെ നാം ചെയ്യുന്ന എല്ലാ ഫിറ്റ്നസ് വ്യായാമങ്ങളും ശരിയല്ല എന്നതും അറിഞ്ഞിരിക്കണം. പ്രത്യേകിച്ച് നാല്പ്പതിന് ശേഷം. ഇത് നിങ്ങളുടെ ആയുസ്സിന് വരെ പ്രതിസന്ധിയുണ്ടാക്കുന്നു. എന്നാല്‍ ഈ പ്രായത്തില്‍ നമ്മള് ഒഴിവാക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

അമിത പരിശീലനം, വിശ്രമം അവഗണിക്കുക
പലപ്പോഴും ആരോഗ്യം വര്‍ദ്ധിക്കണം എന്ന ലക്ഷ്യത്തോടെ വ്യായാമത്തിന് പ്രാധാന്യം നല്കി വിശ്രമത്തെ അവഗണിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇത് ഒരിക്കലും ശരിയായ നടപടിയല്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. കാരണം ഇത്തരത്തില്‍ ചെയ്യുന്നത് നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും ഇത് വിട്ടുമാറാത്ത ക്ഷീണം, രോഗപ്രതിരോധ ശേഷി കുറയുക എന്നിവക്ക് കാരണമാകുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ പരമാവധി ഒഴിവാക്കണം.
പ്രതിരോധ വ്യായാമങ്ങള്‍
പലപ്പോഴും പ്രായമാകുന്തോറും സ്ത്രീകളില്‍ ശക്തി കുറയുന്നു. അതിന്റെ ഫലമായി പലരും കാര്‍ഡിയോ വ്യായാമത്തിലേക്ക് മാറുന്നു. എന്നാല്‍ ഇത്തരം അവസ്ഥയില്‍ അതിനെ പരിഹരിക്കുന്നതിന് വേണ്ടി അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം പേശികളുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള വ്യായാമം നാം ശീലമാക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ അസ്ഥികളുടെ അനാരോഗ്യത്തിന് കാരണമാകുന്നു.

ശരീര വഴക്കം നഷ്ടപ്പെടുന്നത്
ഫിറ്റ്നസ് നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടത് പ്രായമാകുമ്പോള്‍ ശരീരത്തിന്റെ വഴക്കം നഷ്ടപ്പെടുന്നു എന്നതാണ്. അതിനെ പരിഹരിക്കുന്നതിന് വേണ്ടിയും ശരീരത്തിന്റെ വഴക്കം നിലനിര്‍ത്തുന്നതിന് വേണ്ടിയും ഉള്ള കാര്യങ്ങള്‍ ആണ് ചെയ്യേണ്ടത്. യോഗ, മെഡിറ്റേഷന്‍ പോലുള്ളവ ഇതിന് സഹായിക്കുന്നു. പ്രത്യേകിച്ച് നാല്പ്പതിന് ശേഷം ശരീരത്തിന്റെ വഴക്കം നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടതാണ്.
വാം അപ്പ് ഒഴിവാക്കുന്നത്
വാം അപ്പ് ഒഴിവാക്കുന്നത് പലപ്പോഴും നിങ്ങള്‍ക്കുണ്ടാവുന്ന അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ പരമാവധി വാം അപ്പ് ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം നേരിട്ട് വ്യായാമത്തിലേക്ക് കടക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് പേശികള്‍ക്ക് വഴക്കവും ബുദ്ധിമുട്ടും വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. പ്രത്യേകിച്ച് നാല്പ്പതിന് ശേഷം സ്ത്രീകള്‍ വ്യായാമം ചെയ്യുമ്പോള്‍.

കഠിനാധ്വാനം ചെയ്യുന്ന തരത്തിലുള്ള വ്യായാമങ്ങള്‍
കഠിനാധ്വാനം ചെയ്യുന്ന തരത്തിലുള്ള വ്യായാമങ്ങള്‍ ചെയ്യുന്നതും അല്പം ശ്രദ്ധിച്ച് വേണം. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു. പലപ്പോഴും ചാട്ടം, ഓട്ടം തുടങ്ങിയവയെല്ലാം നിങ്ങളില്‍ ഉളുക്ക്, ചതവ് പോലുള്ള പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു. കൂടാതെ ശരീരത്തിലേക്ക് അനാവശ്യ സമ്മര്‍ദ്ദം ഉണ്ടാക്കുന്നതിലേക്കും എത്തിക്കുന്നു. അതുകൊണ്ട് കൃത്യമായ പരിശീലനമില്ലാതെ ഇവയൊന്നും ചെയ്യാന്‍ ശ്രമിക്കരുത്.
പോഷകാഹാരത്തിന്റെ പ്രാധാന്യം
വ്യായാമം സ്ഥിരമായി ചെയ്യുന്നവര്‍ പലപ്പോഴും പോഷകാഹാരത്തെ മറന്ന് പോവുന്നു. ഇത് ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന ഘട്ടത്തിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ അത് നിങ്ങളുടെ ആയുസ്സിനെ കുറക്കുന്നു. ക്രാഷ് ഡയറ്റുകളും പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍, ശുദ്ധീകരിച്ച പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവയുടെ അമിതമായ ഉപഭോഗവും പൂര്‍ണമായും ഒഴിവാക്കണം. പകരം ആരോഗ്യം നല്കുന്ന പ്രോട്ടീന്‍, വിറ്റാമിനുകള്‍ എന്നിവ കഴിക്കുന്നതിന് ശ്രദ്ധിക്കണം. ശരീരത്തില്‍ ജലാംശവും നിലനിര്‍ത്തണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

