Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ഒരു ടീസ്പൂണ്‍ ഉലുവ മതി എത്ര തടിച്ച ശരീരവും ഒരു മാസത്തില്‍ മെലിയും
ഒട്ടനവധി ആരോഗ്യ ഗുണങ്ങളുള്ള ഉലുവ പ്രനേഹം നിയന്ത്രിക്കാനായി പലരും ദിവസേന കഴിക്കാറുണ്ട്. പ്രമേഹം നിയന്ത്രിക്കാന്‍ മാത്രമല്ല, ശരീരത്തിലെ അമിതമായിട്ടുള്ള കൊഴുപ്പെല്ലാം ഒരുക്കി കളയാനും ഉലുവ അടിപൊളിയാണ്. ശരീരഭാരം കുറയ്ക്കാന്‍ ഉലുവ ഏത് വിധത്തില്‍ കഴിക്കണമെന്നും, ഉലുവയുടെ ആരോഗ്യ ഗുണങ്ങള്‍ എന്തെല്ലാമെന്നും നോക്കാം.

ശരീരഭാരം കുറയ്ക്കാന്‍ ഉലുവ
ഉലുവയില്‍ ധാരാളം ദഹിക്കുന്ന നാരുകള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ കുറച്ച് ഉലുവ ശരീരത്തില്‍ എത്തുമ്പോള്‍ തന്നെ വിശപ്പ് നിയന്ത്രിക്കപ്പെടുന്നു. വിശപ്പ് കുറയുന്നത് അമിതമായി കഴിക്കുന്നത് തടയുന്നു. ദീര്‍ഘനേരത്തേയ്ക്ക് വിശപ്പ് തോന്നാതിരിക്കാനും ഇത് കാരണമാകുന്നു. വിശപ്പ് കുറയുന്നതിനാല്‍ തന്നെ, ശരീരത്തില്‍ എത്തുന്ന കാലറിയുടെ അളവും കുറയുന്നു. കൂടാതെ, മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും ഉലുവ സഹായിക്കുന്നു. അതുപോലെ ശരീരത്തിലെ വീക്കം കുറയ്ക്കാനും ദഹനം കൃത്യമാകാനും ഉലുവ സഹായിക്കുന്നു. അതിനാല്‍, ശരീരഭാരം കുറയ്ക്കാന്‍ ഉലുവ വളരെ നല്ലതാണ്.
ഉലുവ വെള്ളം
എന്നും രാവിലെ ഉലുവ കുതിര്‍ത്തെടുത്ത വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. തലേദിവസം രാത്രി ഒരു ഗ്ലാസ്സ് വെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ ഉലുവ ചേര്‍ക്കുക. പിറ്റേ ദിവസം ഈ വെള്ളം ഉലുവയോടുകൂടി കഴിക്കുക. ഇത്തരത്തില്‍ പതിവായി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്നതാണ്.
ഉലുവ ചായ
രാവിലെ ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. അതുപോലെ, ആഹാരത്തില്‍ ഉലുവ ചേര്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇത്തരത്തില്‍ പതിവായി ഉപയോഗിച്ചാല്‍ എത്ര തടിച്ച ശരീരവും മെലിയുന്നതാണ്.
ഉലുവയുടെ മറ്റു ഗുണങ്ങള്‍
ഉലുവ പതിവായി കഴിച്ചാല്‍ രക്തത്തില്‍ നിന്നും പഞ്ചസ്സാരയുടെ അളവ് കുറയ്ക്കാന്‍ സാഹായിക്കുന്നു. ഇത് ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി നിയന്ത്രിക്കാന്‍ സഹായിക്കുന്നതാണ്. കൂടാതെ, ഉലുവയില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍, രക്തത്തില്‍ നിന്നും അമിതമായിട്ടുള്ള കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. അതുപോലെ സ്ത്രീകള്‍ ഉലുവ കഴിക്കുന്നത് പതിവാക്കിയാല്‍, ആര്‍ത്തവ സമയത്ത് ഉണ്ടാകുന്ന വേദനകള്‍ കുറയ്ക്കാന്‍ സാധിക്കുന്നതാണ്. മുലയൂട്ടുന്ന അമ്മമാര്‍ ഉലുവ കഴിക്കുന്നത് മുലപ്പാല്‍ വര്‍ദ്ധിക്കാന്‍ സഹായിക്കുന്നതാണ്. ഉലുവയില്‍ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നതിനാല്‍, ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു. രക്ത സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും ഉലുവ സഹായിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
