Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ജോലിസ്ഥലത്ത് സമ്മര്‍ദമോ, ടെന്‍ഷനടിക്കാതെ
തൊഴില്‍ സമ്മര്‍ദം വേട്ടയാടുന്നുണ്ടോ? രോഗബാധിതരാകാന്സാധ്യത കൂടുലാണ്. മാനസികസംഘര്‍ഷങ്ങളെ ക്ഷണിച്ചു വരുത്തുന്നവരാണ് ടൈപ്പ്എ വ്യക്തിത്വമുളളവര്. നേട്ടങ്ങള്കൈവരിക്കാനുളള അമിതാവേശം , അക്ഷമ, വിശ്രമമില്ലാതെ പണിയെടുക്കുന്ന ശീലം, എല്ലാത്തിനും വേഗത, സമയം ഒന്നിനും തികയുന്നില്ലെന്ന വേവലാതി -ഇതൊക്കെയാണ് ഇവരുടെ പ്രത്യേകതകള്‍.
കാര്യങ്ങള്‍ ഉദ്ദേശിച്ചത് പോലെയായില്ലെങ്കില്‍ ഇവര്‍ക്ക് സമ്മര്‍ദം കൂടും . ഇവര്‍ക്ക് ഹൃദ്രോഗസാദ്യത കൂടുതലാണ്. തൊഴില്‍ സമ്മര്‍ദം കനത്താല്‍ എല്ലാവരെയും രോഗങ്ങള്ബാധിക്കും. രക്ത സമ്മര്‍ദ്ദം കൂടും. പ്രമേഹസാധ്യതയുളളവരില്പെട്ടെന്ന് പ്രമേഹലക്ഷണങ്ങള്പ്രത്യക്ഷപ്പെടും.
സമ്മര്ദമുളളയാളില്നിലവിലുളള എല്ലാ രോഗങ്ങളും കൂടാനിടയാകും. വിഷാദം കൂടും. കൂടെക്കൂടെ പനിവരാം. കടുത്ത സമ്മര്ദമനുഭവിച്ചാല് അര്‍ബുദ സാധ്യതയും കൂടുതലാണത്രേ. സമ്മര്‍ദമോ? എല്ലാ ജോലിക്കാര്ക്കുമുളളതല്ലേ? ഒഴിഞ്ഞു മാറാന്വരട്ടെ. താഴെ ചേര്‍ക്കുന്ന ലക്ഷണങ്ങള്നിങ്ങള്ക്കുണ്ടോ? ഒരു മാസികാരോഗ്യവിദ്ധന്റെ ഉപദേശം തേടണം.
മനസ്സിനെ സമ്മര്‍ദത്തിന്റെ പിടിയില്‍ നിന്ന് മുക്തമാക്കാന്‍ പല വഴികളുമുണ്ട്. ഏറ്റവും ഇഷ്ടപ്പെട്ട ഒരു രൂപമോ, പ്രകതിദൃശ്യമോ മനസില്സങ്കല്പ്പിക്കുക. ഏറ്റവുമധികം ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്ന വ്യക്തിയെ ഓര്‍മിക്കുക. ഇവ മനസില്പോസിറ്റീവ് ഊര്‍ജം നിറയ്ക്കും. സന്തോഷകരമായ ഒരു അനുഭവത്തെക്കുറിച്ച് ചിന്തിക്കുക.
ഒന്നും ശരിയാകില്ല എന്ന തോന്നല്മാറ്റി അല്പം സര്ഗാത്മകപ്രവര്ത്തനങ്ങളിലേര്പ്പെടുന്നത് മനസിന് ആശ്വാസം നല്‍കും.സംതുലിതമായ ആഹാരശൈലി ശീലമാക്കുക.അവനവനെക്കുറിച്ച് മോശമായി സംസാരിക്കുകയും മറ്റുളളവരെക്കുറിച്ച് കുറ്റം പറയുകയും ചെയ്യരുത്.
ദോഷം മാത്രം കാണുന്ന സ്വഭാവം മാറ്റുക. സംശയാലുവും അസൂയാലുവും ആകരുത്.മറ്റുളളവരുടെ പതനങ്ങളില്‍ ആനന്ദിക്കരുത്. അവരുടെ നേട്ടങ്ങളില്‍ ആഹ്ളാദിക്കുവാന്ശീലിക്കുക.
ഉളളം തുറന്ന് ചിരിക്കുക. സമ്മര്‍ദം കൂടുതലളള ദിവസം പങ്കാളിയോടോ, പ്രിയ സുഹൃത്തിനോടൊ അല്പനേരം സംസാരിക്കുക.വളരെ ദുഃഖിക്കുന്ന പ്രിയപ്പെട്ടവരെ സാന്ത്വനിപ്പിക്കുക.
ഈശ്വരനെ മനസില്ധ്യാനിക്കുക. നന്മ ചെയ്യുക. വിഷമം അലിഞ്ഞു പൊയ്ക്കൊളളും. സഹപ്രവര്‍ത്തകരുമായി പൊരുത്തപ്പെടാന്ശ്രമിക്കുക.
സ്ഥാപനങ്ങളുടെ ശ്രദ്ധയ്ക്ക്
ജോലിക്കാരുടെ മാനസികാരോഗ്യം കാത്തു സൂക്ഷിക്കുന്നതില്തൊഴില്സ്ഥാപനങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
