Latest Updates
-
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ!
കണ്ണിന് ചുറ്റും കറുപ്പ് നിറം, മഞ്ഞ നിറമുള്ള കണ്ണ്: അറിയണം കരള്‍ പ്രശ്നത്തിലെന്ന്
ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍, ആന്തരികാവയവമായത് കൊണ്ട് തന്നെ പലരും കരളിന്റെ രോഗലക്ഷണങ്ങളെ വേണ്ട പോലെ ഗൗനിക്കുന്നില്ല. ഫാറ്റി ലിവര്‍ എന്ന രോഗാവസ്ഥ പലപ്പോഴും മദ്യപിക്കുന്നവരിലാണ് ഉണ്ടാവുക എന്നൊരു ധാരണ പലരിലും ഉണ്ട്. എന്നാല്‍ മദ്യപിക്കാത്തവരിലും കരള്‍ രോഗവും കരള്‍ വീക്കവും കാണപ്പെടുന്നു. പലപ്പോഴും ഫാറ്റി ലിവര്‍ ലക്ഷണങ്ങള്‍ നമ്മുടെ കണ്ണില്‍ പ്രതിഫലിക്കും എന്നാണ് പറയുന്നത്. ഇത് കരള്‍ പ്രവര്‍ത്തന ക്ഷമമല്ല എന്നതിന്റെ സൂചനയാണ്. പലപ്പോഴും അടിസ്ഥാന കരള്‍ രോഗലക്ഷണങ്ങളുടെ ചില സൂചനകള്‍ നമുക്ക് കണ്ണിലൂടെ മനസ്സിലാക്കാന്‍ സാധിക്കും.
ഇത് നിര്‍ണായകമായി മാറുന്ന അവസ്ഥകളും ഉണ്ട്. പലപ്പോഴും കണ്ണില്‍ മാത്രമല്ല ശരീരത്തില്‍ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ കണ്ടാല്‍ അതിനെ വേണ്ട പോലെ കൈകാര്യം ചെയ്യുന്നതിനും ഡോക്ടറെ കാണുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇവര്‍ ഒട്ടും വൈകാതെ രോഗാവസ്ഥയെ കൃത്യമായി മനസ്സിലാക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും ശ്രദ്ധിക്കണം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മഞ്ഞപ്പിത്തം
പലപ്പോഴും കരളിലെ പ്രതിസന്ധികള്‍ ഇരട്ടിയാക്കുന്ന ഒന്നാണ് മഞ്ഞപ്പിത്തം. മഞ്ഞപ്പിത്തം കരളില്‍ ബിലിറുബിന്‍ പ്രോസസ് ചെയ്യാന്‍ സാധിക്കാതെ വരുമ്പോഴാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ഇത് നിങ്ങളുടെ കണ്ണിന്റെ വെളുത്ത ഭാഗത്ത് നിറ വ്യത്യാസം ഉണ്ടാക്കുന്നു. ഇത് മഞ്ഞ നിറത്തിലേക്ക് നിങ്ങളെ എത്തിക്കും. പലപ്പോഴും ഇത് ഫാറ്റി ലിവര്‍ രോഗലക്ഷണങ്ങളില്‍ ഒന്നായാണ് കണക്കാക്കുന്നത്. ഇത്തരം അവസ്ഥകളെ ഒരിക്കലും നിസ്സാരമാക്കരുത്.
കണ്ണിന് താഴെ കറുത്ത പാടുകള്‍
കണ്ണിന് താഴെ കറുത്ത പാടുകള്‍ കാണപ്പെടുന്നതും അല്പം ശ്രദ്ധിക്കേണ്ടതാണ്. പലരും ഉറക്കമില്ലായ്മയാണ് എന്ന് കരുതി അതിനെ നിസ്സാരവത്കരിക്കുന്നു. എന്നാല്‍ കരളിന്റെ പ്രവര്‍ത്തനം തകരാറിലാവുകയും അത് കൂടാതെ ര്ക്തത്തിലെ വിഷാംശങ്ങള്‍ അടിഞ്ഞ് കൂടി കണ്ണിന് താഴെ കറുത്ത പാടുകള്‍ ഉണ്ടാവാം. ഇത് നിങ്ങളുടെ കരള്‍ പ്രവര്‍ത്തന ക്ഷമമല്ല എന്നതിന്റെ സൂചനയാണ്. ഇത്തരം കാര്യങ്ങള്‍ വളരെ ഗൗരവത്തോടെ കണക്കാക്കണം. ഈ കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്.
മഞ്ഞനിറമുള്ള കുരുക്കള്‍
കണ്ണിന് അടുത്തായി കാണപ്പെടുന്ന മഞ്ഞ നിറത്തിലുള്ള കുരുക്കള്‍ കാണുന്നതും അല്പം ശ്രദ്ധിക്കണം. ഇത് കൊളസ്ട്രോള്‍ നിക്ഷേപമായി സാന്തെലാസ്മ പോലെ കാണപ്പെടുന്നു. പലപ്പോഴും രക്തത്തിലെ കൂടിയ കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ കരളിന് സാധിക്കാതെ വന്നതിന്റെ ഫലമായാണ് ഇത്തരത്തില്‍ മഞ്ഞ നിറത്തിലുള്ള കുരുക്കള്‍ കാണുന്നത്. വളരെയധികം അപകടകരമായ അവസ്ഥയാണ് ഇത് മൂലം സംഭവിക്കുന്നത്. കരള്‍ പ്രശ്നത്തിലാണ് എന്നതിന്റെ ഫലമായി ശരീരം നല്കുന്ന ചില ലക്ഷണങ്ങളാണ് ഇവയെല്ലാം.

സ്പൈഡര്‍ ആന്ജിയോമസ്
പേര് കേട്ടാല്‍ പലര്‍ക്കും പരിചയം ഉണ്ടാവില്ല. എന്നാല്‍ നിങ്ങളുടെ കണ്ണിന് ചുറ്റും കാണപ്പെടുന്ന ചിലന്തിവല പോലുള്ള രക്തക്കുഴലുകളാണ് സ്പൈഡര്‍ ആന്ജിയോമകള്. കരളിലെ ഹോര്‍മോണ്‍ വിഘടിക്കാന്‍ കഴിയാത്തതിന്റെ ഫലമായി പലപ്പോഴും ശരീരത്തില്‍ ഈസ്ട്രജന് അളവ് വര്‍ദ്ധിക്കുന്നതിന്റെ ഫലമായാണ് ഇത്തരത്തില്‍ കണ്ണിന് ചുറ്റും പാടുകള്‍ കാണപ്പെടുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കും. അതുകൊണ്ട് തന്നെ ഒരിക്കലും അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങളില്‍ ഒന്നാണ് ഇത്.
കണ്ണിന് ചുറ്റും വീക്കം
കണ്ണിന് ചുറ്റും വീക്കം പല കാരണങ്ങള്‍ കൊണ്ടും സംഭവിക്കാം. എന്നാല്‍ അവയെല്ലാം കരള്‍ വീക്കം മൂലം സംഭവിക്കുന്നതാണ് എന്ന് പറയാന്‍ സാധിക്കുകയില്ല. പലപ്പോഴും ഇത് മറ്റ് പല കാരണങ്ങള്‍ കൊണ്ടും സംഭവിക്കും. എന്നാല്‍ ഇത്തരം ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കുകയും ചെയ്യരുത് എന്നതാണ് പ്രധാന കാര്യം. പലപ്പോഴും ശരീരത്തിലെ രക്തയോട്ടം നിയന്ത്രിക്കുന്ന പ്രോട്ടീന്‍ ഉത്പാദനത്തില്‍ കരള്‍ പരാജയപ്പെടുമ്പോഴാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ഇത് കൂടുതല്‍ ഗുരുതരമായ അവസ്ഥയാണ്. ഇത്തരം കാര്യങ്ങളെ വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്യണം. എങ്കിലും ഈ ലക്ഷണങ്ങളേക്കാള്‍ രോഗാവസ്ഥയുണ്ടോ ഇല്ലയോ എന്നത് നല്ലൊരു ഡോക്ടറെ കണ്ടതിന് ശേഷം മാത്രമേ തീരുമാനിക്കാവൂ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications