Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
Father's Day 2025: അച്ഛന്റെ മാനസികാരോഗ്യം നിസ്സാരമല്ല, അതീവ ശ്രദ്ധ അനിവാര്യം ഓരോ ഘട്ടത്തിലും
ഇന്ന് ലോക പിതൃദിനം, ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ടതും മനസ്സിലാക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. പലപ്പോഴും ജീവിതത്തില്‍ സന്തോഷവും സമാധാനവും സംരക്ഷണവും സ്നേഹവും എല്ലാം നല്കുന്ന കരുത്തുള്ള കരങ്ങളാണ് അച്ഛന്റേത്. എന്നാല്‍ നമ്മളില്‍ ആരെങ്കിലും അച്ഛന്റെ മാനസികാരോഗ്യത്തെക്കുറിച്ചോ മാനസിക സന്തോഷത്തെക്കുറിച്ചോ ആലോചിച്ചിട്ടുണ്ടോ? പലപ്പോഴും പലരും അറിയാതേയും ശ്രദ്ധിക്കാതേയും പോവുന്നതാണ്. എന്നാല്‍ ഇത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നതാണ് എന്ന് മനസ്സിലാക്കാന്‍ സാധിക്കുകയില്ല.
പല അച്ഛന്മാരും വൈകാരിക ക്ഷേമം എന്നത് പലപ്പോഴും കണക്കാക്കുന്നതല്ല എന്നതാണ് സത്യം. എന്നാല്‍ ഈ സമ്മര്‍ദ്ദം വളരെയധികം ആരോഗ്യ പ്രശ്നങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. ഈ സമ്മര്‍ദ്ദം പിന്നീട് ക്ഷീണത്തിലേക്കും അത് കൂടുതല്‍ ആരോഗ്യ പ്രശ്നത്തിലേക്കും എത്തിക്കുന്നു എന്നതിലേക്ക് എത്തുന്നു. അച്ഛന്റെ മാനസികാരോഗ്യം ഈ ദിനത്തിലെങ്കിലും ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

വികാരങ്ങളെ പ്രകടിപ്പിക്കാന്‍ അനുവദിക്കുക
അച്ഛന് ദേഷ്യം, നിരാശ, സങ്കടം, ഉത്കണ്ഠ എന്നിവയെല്ലാം തന്നെ വളരെ സാധാരണ വികാരങ്ങളാണ്. അവയെ അടിച്ചമര്‍ത്തുന്നതിന് ഒരിക്കലും ശ്രമിക്കരുത്. നിങ്ങളുടെ വികാരങ്ങളെ അംഗീകരിക്കുന്നതിന് കുടുംബവും ശ്രദ്ധിക്കേണ്ടതാണ്. വാസ്തവത്തില്‍ നിങ്ങളുടെ വികാരങ്ങളെ അംഗീകരിക്കുന്നതിന് നിങ്ങള്‍ സ്വയം പഠിക്കണം എന്ന് മാത്രമല്ല അത് തന്നെയാണ് ആരോഗ്യകരമായ മാറ്റവും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് സ്വന്തം വികാരങ്ങളെ കൃത്യമായി പ്രകടിപ്പിക്കുക എന്നത് തന്നെയാണ് ആദ്യത്തെ കാര്യം.
സഹായം ചോദിക്കുകയും നല്‍കുകയും ചെയ്യാം
ഒരിക്കലും അച്ഛന് എന്തെങ്കിലും കാര്യത്തില്‍ സഹായം ചോദിക്കേണ്ട അവസ്ഥ വന്നാല്‍ അതിനെ നിസ്സാരമായി കണക്കാക്കരുത്. നിങ്ങള്‍ വലിയ ആളാണ്, അല്ലെങ്കില്‍ എന്തും ചെയ്യാന്‍ കഴിവുള്ള വ്യക്തിയാണ് എന്ന ചിന്ത ഒരു മക്കള്‍ക്കും ഉണ്ടാവരുത്. സ്വന്തം പിതാവിനെ ഏത് ഘട്ടത്തിലും സഹായിക്കുന്നതിനും സഹായം നല്‍കുന്നതും അവരുടെ മാനസികാരോഗ്യത്തിലും മാറ്റങ്ങള്‍ വരുത്തുന്നു. തനിക്ക് ഒരു പ്രശ്നം വരുമ്പോള്‍ കുടുംബവും മക്കളും കൂടെയുണ്ടെന്ന ചിന്ത ഇവര്‍ക്കുണ്ടാവുന്നു. അത് എന്തുകൊണ്ടും നല്ലത് തന്നെയാണ്.
എല്ലാം തികഞ്ഞ അച്ഛന്
പലപ്പോഴും താന്‍ എല്ലാം തികഞ്ഞ ഒരു അച്ഛനാണോ അല്ലയോ എന്ന ചിന്ത പലരിലും ഉണ്ടാവും. എന്നാല്‍ഒരിക്കലും പരിപൂര്‍ണ്ണത എന്നത് മനസ്സിനെ വല്ലാതെ അലട്ടുന്ന കാര്യമായിരിക്കും. അതിന് വേണ്ടി ശ്രമിക്കുക അല്ലെങ്കില്‍ അത്തരം കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക എന്നതാണ് പ്രധാന കാര്യം. ഒരിക്കലും എല്ലാം തികഞ്ഞ ഒരു അച്ഛനായിരിക്കണം നിങ്ങള്‍ എന്നില്ല. എങ്കിലും സ്വയം സത്യസന്ധത പുലര്‍ത്തുന്നതിന് ശ്രദ്ധിക്കണം. ഇത് തന്നെയാണ് ശാരീരിക മാനസിക ആരോഗ്യത്തിന്റെ അടിസ്ഥാനവും.

നിങ്ങള്‍ക്കായി സമയം കണ്ടെത്തുക
ഒരു ദിവസം 20 മിനിറ്റ് മാത്രമാണെങ്കില്‍ പോലും, നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും നല്‍കുന്നത് എന്താണോ അതിനായി സമയം കണ്ടെത്തുക. വ്യായാമം, പാട്ടു കേള്‍ക്കല്‍, അല്ലെങ്കില്‍ സന്തോഷത്തോടെ ഇരിക്കല്‍ തുടങ്ങി എല്ലാ കാര്യത്തിനും ദിവസവും ചുരുങ്ങിയത് ഒരു അരമണിക്കൂറെങ്കിലും കണ്ടെത്തുന്നതിന് ശ്രദ്ധിക്കുക. ഇത് മാനസികാരോഗ്യത്തെ വളരെയധികം സ്വാധീനിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
കുട്ടികളുമായി തുറന്ന് സംസാരിക്കുക
വളരെയധികം മാനസിക സമ്മര്‍ദ്ദം നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെയാണ് പലരും കടന്ന് പോവുന്നത്. ഈ സമയം കുടുംബത്തിലും കുട്ടികളിലും എല്ലാം വിട്ടു നില്ക്കുന്ന അവസ്ഥയുണ്ടാവുന്നു. എന്നാല്‍ തന്റെ മനസ്സിലെ സന്തോഷവും സങ്കടവും സമ്മര്‍ദ്ദവും എല്ലാം കുട്ടികളുമായോ കുടുംബവുമായോ തുറന്ന് പറയുന്നതിന് ശ്രമിക്കുക. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം മികച്ചതാക്കുന്നു. മാത്രമല്ല വൈകാരിക അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സാധിക്കുന്നു നിങ്ങള്‍ക്ക്.



Click it and Unblock the Notifications
