Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
ശരീരത്തിന് അപായമണി മുഴങ്ങുന്ന പ്രായം; 40ന് ശേഷം ആണുങ്ങള് കരുതിയിരിക്കണം ഈ രോഗങ്ങളെ
എല്ലാ വര്ഷവും ജൂണ് മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച പിതൃദിനമായി ആഘോഷിക്കുന്നു. മക്കളുടെ ജീവിതത്തില് അച്ഛന്റെ സംഭാവനകള്, കുടുംബത്തിലും സമൂഹത്തിലും അവര് വഹിക്കുന്ന പങ്ക് എന്നിവ കണക്കിലെടുത്താണ് ഈ ദിവസം ആഘോഷിക്കുന്നത്. നിങ്ങളുടെ പിതാവിന്റെ ആരോഗ്യത്തിന് പ്രാധാന്യം നല്കിക്കൊണ്ട് ഈ പിതൃദിനം അവരോടൊപ്പം ആഘോഷിക്കൂ. അതിനായി ചില കാര്യങ്ങള് ഈ ലേഖനത്തിലൂടെ ഞങ്ങള് നിങ്ങള്ക്കായി പങ്കുവയ്ക്കുന്നു.
40നു ശേഷമാണ് സാധാരയായി പുരുഷന്മാരില് പല ആരോഗ്യ പ്രശ്നങ്ങളും തലപൊക്കുന്നത്. അതിനാല് ഈ ഘട്ടത്തില് പതിവ് ആരോഗ്യ പരിശോധനകള് നടത്തേണ്ടത് അത്യാവശ്യമാണ്. ഇത് നിങ്ങളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താനും ജീവന് രക്ഷിക്കാനും സഹായിക്കും. ഈ ഫാദേഴ്സ് ഡേയില്, നിങ്ങളുടെ പിതാവിന്റെ ആരോഗ്യത്തിനായി 40 വയസ്സിനു ശേഷം പുരുഷന്മാരെ ബാധിക്കുന്ന ചില സാധാരണ ആരോഗ്യ പ്രശ്നങ്ങള് എന്തൊക്കെയാണെന്ന് വായിച്ചറിയൂ.

ഉറക്കപ്രശ്നങ്ങള്
ബിപിയിലെ ഏറ്റക്കുറച്ചിലുകള്, പ്രോസ്റ്റേറ്റ് പ്രശ്നങ്ങള്, മൂത്രനാളിയിലെ അണുബാധകള് തുടങ്ങിയ അസംഖ്യം പ്രശ്നങ്ങള് കാരണം പ്രായം കൂടുന്തോറും പുരുഷന്മാര്ക്ക് ഉറക്കം കുറയും.
ഹൃദയ പ്രശ്നങ്ങള്
മറ്റേതൊരു മരണകാരണത്തേക്കാളും കൂടുതല് പുരുഷന്മാരാണ് മരിക്കുന്നത് ഹൃദ്രോഗം മൂലമാണ്. പഴങ്ങളും പച്ചക്കറികളും അടങ്ങിയ സമീകൃതാഹാരം കഴിക്കുക, പുകവലി ഉപേക്ഷിക്കുക, വ്യായാമം ചെയ്യുക, സമ്മര്ദം കുറയ്ക്കുക തുടങ്ങിയ രീതികളിലൂടെ നിങ്ങള്ക്ക് ഹൃദ്രോഗം തടയാന് സാധിക്കും.
കൊളസ്ട്രോള്
40നു ശേഷം സാധാരണയായി പുരുഷന്മാരില് കൊളസ്ട്രോളും ഹൃദയസംബന്ധമായ പ്രശ്നങ്ങളും പ്രത്യക്ഷപ്പെടാന് തുടങ്ങുന്നു. അതിനാല്, പ്രായം കൂടുംതോറും ഒരാളുടെ ശരീരഭാരം ക്രമമായി നിലനിര്ത്തേണ്ടത് അത്യാവശ്യമാണ്.

സമ്മര്ദ്ദവും ഉത്കണ്ഠയും
ഈ പ്രായത്തില് പര പുരുഷന്മാര്ക്കും ജോലിഭാരവും കുടുംബ ഉത്തരവാദിത്തങ്ങളും കാരണം മാനസിക സമ്മര്ദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ അനുഭവിക്കേണ്ടിവരുന്നു. സമ്മര്ദ്ദം ലൈംഗിക അപര്യാപ്തതയ്ക്ക് കാരണമാകും. ഇതുമായി ബന്ധപ്പെട്ട പൊതുവായ പ്രശ്നങ്ങള് സ്ഖലന വൈകല്യങ്ങള്, ഉദ്ധാരണക്കുറവ്, ലൈംഗികാഭിലാഷക്കുറവ് എന്നിവയാണ്.
ആര്ത്രൈറ്റിസ്
അമിതഭാരം, പൊണ്ണത്തടി, പോഷണക്കുറവ് തുടങ്ങിയ പ്രശ്നങ്ങളുള്ളവരില് നേരത്തെയുള്ള ഡീജനറേറ്റീവ് ആര്ത്രൈറ്റിസ് പ്രത്യക്ഷപ്പെടാന് തുടങ്ങുന്നു. ഇത് തടയാനായി നിങ്ങള് സന്ധികളുടെയും പേശികളുടെയും ആരോഗ്യത്തില് ശ്രദ്ധ കേന്ദ്രീകരിക്കണം. ശരീരഭാരം, ഭക്ഷണക്രമം, ശാരീരിക വ്യായാമം എന്നിവ മസ്കുലോസ്കെലെറ്റല് ആരോഗ്യം നിലനിര്ത്തുന്നതിന് നിര്ണായകമാണ്.
കരള്, ശ്വാസകോശ പ്രശ്നം
പുകവലി, മദ്യപാനം എന്നിവ ശ്വാസകോശത്തിലും കരളിലും അവയുടെ പ്രതികൂല ഫലങ്ങള് കാണിക്കാന് തുടങ്ങുന്നത് 40കള്ക്ക് ശേഷമാണ്. പുകവലി കാരണം ശ്വാസകോശത്തിന്റെ ശേഷി കുറയാന് തുടങ്ങുന്നു. കരളിന്റെ പ്രവര്ത്തനവും ഈ പ്രായത്തില് കുറയാന് തുടങ്ങുന്നു. ഇത് തടയാനായി നിങ്ങള് മദ്യവും പുകവലിയും നേരത്തേ തന്നെ നിര്ത്തുന്നതാണ് നല്ലത്.

പ്രമേഹം
40-കളുടെ മധ്യത്തില് പുരുഷന്മാരില് ഏറ്റവും കൂടുതലായി കണ്ടുവരുന്ന ആരോഗ്യ പ്രശ്നമാണ് പ്രമേഹം. രോഗലക്ഷണങ്ങള് ഇല്ലാതെയാണ് പ്രമേഹം വികസിക്കുന്നത്. പരിശോധനകളിലൂടെ ഇത് മുന്കൂട്ടി കണ്ടുപിടിക്കാനാകും. ശരിയായ ഭക്ഷണക്രമം, കൃത്യമായ ശരീരഭാരം, വ്യായാമം തുടങ്ങിയ ജീവിതശൈലി മാറ്റങ്ങളിലൂടെ നിങ്ങള്ക്ക് പ്രമേഹം തടഞ്ഞുനിര്ത്താന് സാധിക്കും.
ടെസ്റ്റോസ്റ്റിറോണ് കുറവ്
ഒരു പുരുഷന്റെ നാല്പതുകളില് ടെസ്റ്റോസ്റ്റിറോണ് കുറയാന് തുടങ്ങുന്നു. ലൈംഗികാസക്തി കുറവ്, ശ്രദ്ധ കേന്ദ്രീകരിക്കുന്നതില് ബുദ്ധിമുട്ട് പോലുള്ള ലക്ഷണങ്ങള്ക്ക് കാണുന്നുവെങ്കില് നിങ്ങളുടെ ഹോര്മോണിന്റെ അളവ് പരിശോധിക്കുക.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

