Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
തടി കുറയുമെന്ന് ഉറപ്പ് തരുന്ന പാനീയം: കിടക്കും മുന്‍പ് കുടിക്കാം
ആരോഗ്യ സംരക്ഷണത്തിന് എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നതാണ് അമിതവണ്ണം. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി പല കാ്യങ്ങളും നമുക്ക് ചെയ്യാവുന്നതാണ്. പലപ്പോഴും പ്രതിസന്ധികളിലേക്ക് എത്തുന്നതിന് മുന്‍പായിആരോഗ്യത്തിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. അതില്‍ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നത് ശരീരഭാരം കൂടുമ്പോള്‍ അത് പല രോഗാവസ്ഥകളിലേക്കും എത്തുന്നു എന്നതാണ്. ആരോഗ്യത്തെ കൂടുതല്‍ പ്രശ്‌നത്തിലേക്ക് എത്തിക്കുന്നതിന് കാരണമാകുന്ന ഇത്തരം അവസ്ഥകള്‍ നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നതാണ്.
അമിതവണ്ണത്തെ ചെറുക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതില്‍ കുടിക്കുന്ന പാനീയവും വളരെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും എന്ത് കുടിക്കണം എന്നതിനേക്കാള്‍ കുടിക്കുന്ന സമയമാണ് വളരെ പ്രധാനപ്പെട്ടത്. രാത്രിയില്‍ ഉറങ്ങാന്‍ പോവുന്നതിന് മുന്‍പായി ഇനി പറയുന്ന പാനീയങ്ങള്‍ കുടിച്ചാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിനും അതുപോലെ തന്നെ അമിതവണ്ണത്തെ കുറയ്ക്കുന്നതിനും സഹായിക്കുന്നു. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

എന്തുകൊണ്ട് രാത്രിയില്‍
ഈ ലേഖനത്തില്‍ പറയുന്ന പാനീയങ്ങള്‍ എന്തുകൊണ്ടാണ് ഉറങ്ങാന്‍ പോവുന്നതിന് മുന്‍പായി കുടിക്കണം എന്ന് പറയുന്നതെന്ന് നോക്കാം. ഉറക്കസമയം പലപ്പോഴും മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും അത് കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്ന പാനീയങ്ങളാണ് ഇവയെല്ലാം തന്നെ അത് മാത്രമല്ല നല്ല ഉറക്കത്തെ പ്രദാനം ചെയ്യുകയും ചെയ്യുന്നു ഇവ. അതോടൊപ്പം തന്നെ ഭക്ഷണക്രമവും ജീവിത ശൈലിയും ശ്രദ്ധിച്ചാല്‍ അമിതവണ്ണത്തെ പ്രതിരോധിക്കാന്‍ സാധിക്കും. ഏതൊക്കെയാണ് ആ പാനീയങ്ങള്‍ എന്ന് നമുക്ക് നോക്കാം.
ചെറുചൂടുള്ള നാരങ്ങാവെള്ളം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍നാരങ്ങ വെള്ളം എന്തുകൊണ്ടും മികച്ച ഓപ്ഷനാണ്. അത് മാത്രമല്ല ഇതില്‍ ധാരാളം വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളില്‍ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ശരീരത്തിലെ കൊഴുപ്പ് കത്തിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ദഹനാരോഗ്യത്തിനും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. രാത്രി ശരീരത്തിലെ കൊഴുപ്പുരുക്കുന്ന കാര്യത്തില്‍ ഇത് മുന്നിലാണ്.

കറുവപ്പട്ട വെള്ളം
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ പ്രതിരോധിക്കുന്നതിനും അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിനും രാത്രിയില്‍ കറുവപ്പട്ട വെള്ളം സഹായിക്കുന്നു. ഇതിന് കാരണമാകുന്ന ആന്റി ഓക്‌സിഡന്റുകളും ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും തന്നെയാണ് ആരോഗ്യത്തെ മികച്ചതാക്കുന്നതും. പലപ്പോഴും രാത്രിയില്‍ ഒരു കപ്പ് ഇളം ചൂടുള്ള കറുവപ്പട്ട വെള്ളം കുടിക്കാവുന്നതാണ്.
അയമോദക വെള്ളം
പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ഒന്നിച്ചടങ്ങിയ ഒന്നാണ് അയമോദക വെള്ളം. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുകയും അത് വഴി ദഹനാരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. മെറ്റബോളിസത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരുന്നില്ല എന്നതാണ് ഏറ്റവും വലിയ കാ്യവും. വയറു വേദന, ഗ്യാസ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും അയമോദക വെള്ളം സഹായിക്കും.
ഉലുവ വെള്ളം
ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ഉലുവ വെള്ളം. അത്രയധികം ഗുണകരമായ മാറ്റങ്ങളാണ് ഇത് നിങ്ങള്‍ക്ക് നല്‍കുന്നത്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് വേണ്ടി ശീലമാക്കുന്നതാണ്എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രമേഹത്തിന്റെഅളവ് കുറയ്ക്കുന്നതിനും ഉലുവ വെള്ളം സഹായിക്കുന്നു. ഇത് വഴി മെറ്റബോളിസവും മെച്ചപ്പെടുന്നു.

മഞ്ഞള്‍ പാല്‍
മഞ്ഞള്‍പ്പാല്‍ ആരോഗ്യത്തിന് വളരെ വലിയ ഗുണങ്ങളാണ് നല്‍കുന്നത്. ഇതിലെ കുര്‍ക്കുമിന്‍ ആണ് ആരോഗ്യത്തിന് സഹായിക്കുന്നതും. പലപ്പോഴും ശക്തമായ ആന്റി ഓക്‌സിഡന്റ് കലവറ തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും രാത്രിയില്‍ ഒരു നുള്ള് മഞ്ഞളിട്ട പാല്‍ കുടിക്കുന്നത് ആരോഗ്യത്തെ മാറ്റി മറിയ്ക്കുന്നു.
നാരങ്ങയും ഇഞ്ചിയും ഹെര്‍ബല്‍ ടീ
രോഗാവസ്ഥകളില്‍ നിന്ന് നിമിഷ നേരം കൊണ്ട് പരിഹാരം കാണാന്‍ സഹായിക്കുന്നതാണ് ഇഞ്ചി നാരങ്ങ മിശ്രിതം. ഇതിലുള്ള തെര്‍മോജനിക്, ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ നിങ്ങളുടെ കൊഴുപ്പ് കത്തിക്കുന്നതില്‍ മുന്നില്‍ തന്നെയാണ്. ഇത് ശരീരത്തെ വളരെ പെട്ടെന്ന് തന്നെ ആരോഗ്യത്തിന് സഹായിക്കുന്നു. കൂടാതെ രോഗപ്രതിരോധ ശേഷിയും വര്‍ദ്ധിപ്പിക്കും.
കറ്റാര്‍ വാഴ ജ്യൂസ്
കറ്റാര്‍ വാഴ ദഹനത്തിനും ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നതാണ്. ഉറങ്ങുന്നതിന് മുന്‍പ് ഇവ കഴിക്കുന്നത് ശരീരത്തിലെ മെറ്റബോളിസം കൃത്യമായി നടക്കുന്നതിനും സഹായിക്കുന്നു. കൂടാതെ കൊഴുപ്പ് കുറയ്ക്കുകയും ചര്‍മ്മത്തിനും മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ ആരോഗ്യം മികച്ചതാവും എന്നതില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












