Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
കണ്ണിലെ ചില മാറ്റങ്ങള്‍ ആരോഗ്യം നഷ്ടമാവുന്നതിന്റെ സൂചനയാണ്: ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍
കണ്ണിലുണ്ടാവുന്ന മാറ്റം എന്നത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ മൊത്തത്തില്‍ ബാധിക്കുന്ന ഒന്നാണ്. എന്നാല്‍ ചില അവസരങ്ങളില്‍ അതിനെ വേണ്ട വിധത്തില്‍ ശ്രദ്ധിക്കാതെ വിടുന്നത് കൂടുതല്‍ ഗുരുതരമായ അവസ്ഥകള്‍ ഉണ്ടാവുന്നു എന്നതിന്റെ കൂടി സൂചനയാണ്. പലപ്പോഴും നിങ്ങളുടെ ആരോഗ്യം ഗുരുതരമാക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളെത്തുന്നത്. കണ്ണുകളില്‍ കാണപ്പെടുന്ന ഇത്തരം മാറ്റങ്ങള്‍ കരള്‍ രോഗം മുതല്‍ വിറ്റാമിന്‍ കുറവുകള്‍ വരെ ശരീരത്തിലുണ്ടെന്ന് കാണിക്കുന്നു.
ആരോഗ്യ പ്രശ്നങ്ങള്‍ ഗുരുതരമാവുന്നതിന് മുന്‍പ് കണ്ണിലെ മാറ്റങ്ങള്‍ മനസ്സിലാക്കിയാല്‍ അത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു. കൃത്യമായ ചികിത്സയും മാറ്റങ്ങളും മനസ്സിലാക്കി മുന്നോട്ട് പോയാല്‍ അത് പല വിധത്തിലുള്ള പ്രശ്നങ്ങളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കാവുന്നതാണ്. എന്നാല്‍ എപ്രകാരം ഇതിലെ മാറ്റങ്ങള്‍ മനസ്സിലാക്കാം എന്ന് നോക്കാം.

കണ്ണുകളുടെ മഞ്ഞനിറം
നിങ്ങളുടെ കണ്ണുകളുടെ മഞ്ഞനിറം സൂചിപ്പിക്കുന്നത് പലപ്പോഴും നിങ്ങള്‍ക്ക് കരളിന്റെ അസന്തുലിതാവസ്ഥയാണ് സൂചിപ്പിക്കുന്നത്. മഞ്ഞപ്പിത്തം അല്ലെങ്കില്‍ ശരീരത്തില്‍ ടോക്സിന് അടിഞ്ഞ് കൂടുന്നതിന്റെ കൂടി ഫലമായാണ് ഇത്തരം ലക്ഷണങ്ങള്‍ കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ കരളിലെ അസന്തുലിതാവസ്ഥ ശ്രദ്ധിക്കണം. ഇതാണ് കണ്ണിന്റെ വെളുത്ത ഭാഗത്ത് മഞ്ഞനിറമായി മാറുന്നത്.
കണ്ണുകളില്‍ വീക്കം
കണ്ണുകളില്‍ വീക്കം കാണപ്പെടുന്നതും ഒരിക്കലും നിസ്സാരമായ കാര്യമല്ല. പലപ്പോഴും ഇത് അലര്‍ജി പോലുള്ള പ്രശ്നങ്ങളെ സൂചിപ്പിക്കുന്നു. അത് കൂടാതെ കിഡ്നി സംബന്ധമായ പ്രശ്നങ്ങള്‍ അല്ലെങ്കില്‍ അമിതമായി ഉപ്പ് കഴിക്കല്‍, ഉറക്കക്കുറവ് എന്നിവയുടെ കൂടെ ലക്ഷണമായി കണക്കാക്കാവുന്നതാണ്. ഇതെല്ലാം ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കും.
വിളറിയ കണ്ണുകള്‍
ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് പലപ്പോഴും വിളറിയ കണ്ണുകള്‍. ഇത് നിങ്ങളില്‍ വിളര്‍ച്ചയുണ്ട് എന്നതിന്റെ സൂചനയാണ്. നിങ്ങളുടെ താഴത്തെ കണ്പോളകള്ക്ക് പിങ്ക് നിറത്തിന് പകരം വിളറിയത് പോലെ കാണപ്പെടുകയാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് ശരീരത്തില്‍ ഹിമോഗ്ലോബിന്റെ അളവ് കുറവാണ് എന്നതാണ്. അല്ലെങ്കില്‍ അയേണ്‍ അളവ് കുറവാണ് എന്നും സൂചിപ്പിക്കാം.
ഇരുണ്ട വൃത്തങ്ങള്‍
കണ്ണിന് താഴെയായി ഇരുണ്ട വൃത്തങ്ങള്‍ കാണപ്പെടുകയാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളില്‍ ഉറക്കമില്ലായ്മ, സമ്മര്‍ദ്ദം, നിര്‍ജ്ജലീകരണം അല്ലെങ്കില്‍ തൈറോയ്ഡ് അസന്തുലിതാവസ്ഥയുണ്ട് എന്നതിന്റെ ലക്ഷണങ്ങളില്‍ വരുന്നതാണ്. പലപ്പോഴും അതിന് പിന്നിലെ പ്രധാന കാരണങ്ങളില്‍ ഒന്നായി ഇത്തരം അസ്വസ്ഥതകള്‍ കാണപ്പെടുന്നു. പരിഹാരത്തിനായി എപ്പോഴും ഗുണനിലവാരമുള്ള ഉറക്കത്തോടൊപ്പം തന്നെ നല്ലതുപോലെ ജലാംശം നിലനിര്‍ത്തുന്നതിനും ശ്രദ്ധിക്കുക.

മങ്ങിയ കാഴ്ച
നിങ്ങളില്‍ കാഴ്ച മങ്ങിയതുപോലെ തോന്നുകയാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് വിറ്റാമിന്‍ എ കുറവാണ് എന്നതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകളും ഇതിന്റെ ഫലമായി സംഭവിക്കുന്നതാണ്. അതെല്ലാം തന്നെ നിങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കും എന്നതാണ് സൂചിപ്പിക്കുന്നത്.
ചുവന്ന കണ്ണുകള്‍
കണ്ണിന്റെ നിറം ചുവപ്പാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് സ്ക്രീന്‍ ടൈം കൂടുതലാണ് എന്നതാണ്. അത് മാത്രമല്ല ഇത് പലപ്പോഴും വിശ്രമക്കുറവും കണ്ണില്‍ വരള്‍ച്ചയും ഉണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് പലപ്പോഴും കണ്ണുകള്‍ ചുവന്ന നിറത്തിലാണ് എന്നതാണ്.
കണ്ണുകളില്‍ ഇഴയുന്നത് പോലെ
നിങ്ങളുടെ കണ്ണുകള്‍ ഇഴയുന്നത് പോലെ തോന്നുന്ന അവസ്ഥയില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല ഇത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് സമ്മര്‍ദ്ദം വര്‍ദ്ധിക്കും എന്നതാണ്. അത് മാത്രമല്ല എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ അല്പം ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്നു. എന്നാല്‍ ഇത്തരം ലക്ഷണങ്ങള്‍ കൊണ്ട് മാത്രം ആരോഗ്യം പ്രശ്നത്തിലാണ് എന്ന് പറയാന്‍ സാധിക്കുകയില്ല. പക്ഷേ തുടര്‍ച്ചയായി അസ്വസ്ഥതകള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിനും ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
