Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
പ്രോട്ടീന്‍ കലവറ, ഫൈബര്‍ സമ്പന്നം: റവ അത്ര നിസ്സാരക്കാരനല്ല, ആരോഗ്യം കിടിലനാവും
റവ വിഭവങ്ങള്‍ പലരും യാതൊരു ഗുണവും ഇല്ലെന്ന് പറഞ്ഞ് പലപ്പോഴും ഒഴിവാക്കുന്നത് നാം കാണാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെയാണോ? റവ ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങള്‍ നല്‍കുന്നതാണ് എന്ന കാര്യം പലര്‍ക്കും അറിയില്ല. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന പല വിഭവങ്ങളും റവയിലുണ്ട്. എന്നാല്‍ അതിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചുള്ള സംശയമാണ് പലപ്പോഴും പലരിലും ഇത് ഒഴിവാക്കുന്നതിന് കാരണമാകുന്നത്. എന്നാല്‍ പോഷകഗുണങ്ങളാല്‍ സമ്പന്നമാണ് റവ എന്ന കാര്യത്തില്‍ സംശയം വേണ്ട.
പലപ്പോഴും ആരോഗ്യ ഗുണത്തിന്റെ കാര്യത്തില്‍ നാം അറിയേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ഒരു ഭക്ഷണം തന്നെയാണ് റവ എന്ന് പറയുന്നത്. ഗോതമ്പില്‍ നിന്നാണ് റവ ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ പല തരത്തിലുള്ള രുചിക്കൂട്ടുകള്‍ റവയില്‍ നിന്നും ഉണ്ടാക്കാം എന്ന് മാത്രമല്ല അത്രയധികം തന്നെ ഗുണങ്ങളും റവ നമുക്ക് നല്കുന്നു. എന്തൊക്കെയാണ് റവ ഉപയോഗിക്കുന്നത് വഴി ആരോഗ്യത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാം.

സമ്പന്നമായ പോഷകങ്ങള്‍
പോഷകങ്ങളുടെ കാര്യത്തില്‍ വളരെയധികം മികച്ച ഗുണങ്ങള്‍ റവയിലുണ്ട്. ഇവയിലുള്ള പ്രോട്ടീന്‍, ഫൈബര്‍, ബി വിറ്റാമിനുകള്‍ എന്നിവ ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഇത് നിങ്ങളുടെ ദഹനം, ഊര്‍ജ്ജ ഉത്പാദനം എന്നിവയെ എല്ലാം സഹായിക്കുന്നു. കൂടാതെ പേശികളുടെ ആരോഗ്യത്തിന്റെ കാര്യത്തിലും മികച്ചതാണ് എന്നതാണ് റവയുടെ പ്രത്യേകത. അതോടൊപ്പം തന്നെ ഇതില്‍ അടങ്ങിയിട്ടുള്ള ഇരുമ്പ്, മഗ്നീഷ്യം എന്നിവ ആരോഗ്യകരമായ രക്തകോശങ്ങളും അസ്ഥികളുടെ ശക്തിയും നിലനിര്‍ത്തുന്നതിന് വളരെയധികം സഹായിക്കുന്നു.
അമിതവണ്ണത്തെ പ്രതിരോധിക്കാം
ഇന്നത്തെ കാലത്ത് പലരും അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് അമിതവണ്ണം. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് റവ മികച്ച ഒരു തിരഞ്ഞെടുപ്പാണ്. കാരണം റവയില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്ന ഫൈബര്‍ നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. കൂടാതെ വയര്‍ നിറഞ്ഞത് പോലെ തോന്നുന്നതിനും ഭക്ഷണം അമിതമാകാതെ കുറയ്ക്കുന്നതിനും സഹായിക്കും. ഇത് വഴി ശരീരഭാരം കുറയുകയും ചെയ്യും. അത് മാത്രമല്ല ഇതിന്റെ കുറഞ്ഞ ഗ്ലൈസെമിക് സൂചികയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നവര്‍ക്ക് മികച്ചതാണ്.
ധാതുക്കളുടെ കലവറ
റവയില്‍ ധാരാളം മഗ്നീഷ്യം, സിങ്ക്, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ നാഢി സംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കുകയും പലപ്പോഴും ഗുരുതരമായ അണുബാധകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇന്നത്തെ കാലത്ത് നിങ്ങളെ അപകടത്തിലാക്കുന്ന പല രോഗാവസ്ഥകളേയും തുടക്കത്തില്‍ തന്നെ പ്രതിരോധിക്കാന്‍ പലപ്പോഴും റവ മികച്ചത് തന്നെയാണ്. ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഒരു വിഭവം തന്നെയാണ് പലപ്പോഴും റവ.
മികച്ച ഉദര ആരോഗ്യത്തിന്
ഏത് പ്രായത്തിലുള്ളവര്‍ക്കും കഴിക്കാം എന്നത് തന്നെയാണ് റവയുടെ ഏറ്റവും വലിയ പ്രത്യേകതയും. അതിന് കാരണം ഇതിലെ ദഹിക്കുന്നതിനുള്ള കഴിവ് തന്നെയാണ്. പലപ്പോഴും റവയിലെ നാരുകള്‍ നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുകയും ഭക്ഷണം എളുപ്പത്തില്‍ ദഹിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. മലബന്ധം അകറ്റുന്നതിനും അതോടൊപ്പം തന്നെ ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു. ഉദരരോഗാവസ്ഥകളെ പ്രതിരോധിക്കുന്നതോടൊപ്പം ആരോഗ്യത്തോടെ മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിനും റവ സഹായിക്കും. മലബന്ധം എന്ന പ്രതിസന്ധി അനുഭവിക്കുന്നവര്‍ക്ക് അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നതാണ് എന്തുകൊണ്ടും റവ.
വ്യത്യസ്ഥ വിഭവങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വ്യത്യസ്ത വിഭവങ്ങള്‍ ആരോഗ്യകരമായ രീതിയില്‍ തയ്യാറാക്കാന്‍ റവയിലൂടെ സാധിക്കുന്നു. ഇഡ്ഡലി, ദോശ, ഉപ്പുമാവ് തുടങ്ങിയവയെല്ലാം തന്നെ തയ്യാറാക്കുന്നതിന് റവ ഉപയോഗിക്കാം, കൂടാതെ പാസ്ത, പാന്‍കേക്ക് പോലുള്ളവയില്‍ ചേര്‍ക്കുന്നതും അതിന്റെ രുചി വര്‍ദ്ധിപ്പിക്കുന്നു. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായകമാണ് എന്നതില്‍ സംശയം വേണ്ട. മാത്രമല്ല രുചികള്‍ ആഗിരണം ചെയ്യാനുള്ള അതിന്റെ കഴിവ് ഏത് വിഭവത്തിന്റെയും രുചി വര്‍ദ്ധിപ്പിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications