Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
ദഹനം എളുപ്പമാക്കും, കുടലിന്റെ ആരോഗ്യം സംരക്ഷിക്കും തേന്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ദഹന പ്രശ്നങ്ങള്‍. ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുന്നു. എന്നാല്‍ ഈ പ്രശ്നത്തെ പ്രതിരോധിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും വേണ്ടി നമുക്ക് എപ്രകാരം തേന്‍ ഉപയോഗിക്കാം എന്ന് നോക്കാം. ആയുര്‍വ്വേദ മരുന്നുകളില്‍ പലപ്പോഴും തേന്‍ വളരെയധികം ഉപയോഗിക്കുന്നു. അതിന്റെ ആരോഗ്യ ഗുണങ്ങള്‍ തന്നെയാണ് ഏറ്റവും മികച്ചതും.
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ദഹനപ്രശ്നങ്ങളെ നേരിടുന്നതിന് വേണ്ടി നമുക്ക് എപ്രകാരം തേന്‍ ഉപയോഗിക്കാം എന്ന് നോക്കാം. ദഹന ആരോഗ്യത്തെ സഹായിക്കുന്നതിനും കുടല് ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും തേന്‍ മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ഇതില്‍ അടങ്ങിയിട്ടുള്ള എന്‍സൈമുകള്‍ തന്നെയാണ് ദഹനാരോഗ്യത്തെ പിന്തുണക്കുന്നത.് കൂടാതെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും ആരോഗ്യകരമായ കുടല് അന്തരീക്ഷത്തെ പിന്തുണയ്ക്കുന്നു.

ഗുണങ്ങള്‍ നിരവധി
പ്രകൃതിദത്ത എന്‍സൈമുകളും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും ധാരാളം തേനില്‍ ഉണ്ട്. അതുകൊണ്ട് തന്നെ ഇവ ഉപയോഗിക്കുന്നത് പലപ്പോഴും നിങ്ങളുടെ ദഹനാരോഗ്യത്തേയും മികച്ചതാക്കുന്നു. അതിനായി തേനിലെ എന്‍സൈമുകള്‍ കാര്‍ബോഹൈഡ്രേറ്റുകളെ വിഘടിപ്പിച്ച് ദഹനപ്രക്രിയ എളുപ്പത്തിലാക്കുന്നു. കൂടാതെ നാം കഴിക്കുന്ന ഭക്ഷണത്തിലെ പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ ഇടയാക്കും. കൂടാതെ, തേനിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ സന്തുലിതമായ കുടല് ബാക്ടീരിയകളെ നിലനിര്‍ത്താനും ദോഷകരമായ ബാക്ടീരിയകളെ ഇല്ലാതാക്കുന്നതിനും സഹായിക്കും.
കുടല് ആരോഗ്യവും വീക്കം കുറക്കുന്നതും
കുടലിന്റെ ആരോഗ്യം സംരക്ഷിക്കുമ്പോള്‍ പലപ്പോഴും അതിന്റെ ആരോഗ്യത്തിനായി തേന്‍ ഉപയോഗിക്കുന്നവരില്‍ അത് ദഹനനാളത്തിന്റെ വീക്കത്തെ കുറക്കുന്നു. അത് മാത്രമല്ല ഗ്യാസ്ട്രൈറ്റിസ് അല്ലെങ്കില്‍ അള്‍സര്‍ പോലുള്ള അവസ്ഥകളുള്ളവര്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു. കൂടാതെ ദഹനപ്രശ്നങ്ങള്‍ കൊണ്ട് അശാന്തമായ കുടല് പാളിയെ പ്രതിരോധിക്കുന്നതിനും തേന്‍ ഉപയോഗിക്കാം.
രോഗപ്രതിരോധ ശേഷിക്ക്
രോഗപ്രതിരോധശേഷിക്ക് സഹായിക്കുന്ന തേന്‍ നിങ്ങളുടെ കുടലില്‍ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഇത് ആരോഗ്യകരമായ ഒരു മൈക്രോബയോമിനെ പിന്തുണയ്ക്കുന്നു. അത് വഴി രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. സന്തുലിതമായ കുടലിന് അണുബാധകളെ ചെറുക്കാനും മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താനുമുള്ള ശരീരത്തിന്റെ കഴിവിനെ ഇരട്ടിയാക്കുന്നതിന് സാധിക്കുന്നു.
എപ്രകാരം ഉപയോഗിക്കണം?
ഇത്തരം ഗുണങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി എപ്രകാരം തേന്‍ ഉപയോഗിക്കണം എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. അതിനായി ഭക്ഷണത്തോടൊപ്പം തേന്‍ ചേര്‍ക്കാവുന്നതാണ്. കൂടാതെ ചായയിലോ കാപ്പിയിലോ പ്രകൃതിദത്ത മധുരത്തിനായി തേന്‍ ഉപയോഗിക്കാം. യോഗര്‍ട്ടിലും ധാന്യങ്ങളിലും തേന്‍ ചേര്‍ക്കാം. അതല്ലാതെ ചില ബേക്കിംഗ് പാചകക്കുറിപ്പുകളില്‍ തേന്‍ ചേര്‍ക്കാവുന്നതാണ്. എന്നാല്‍ മധുരം കൂടുതലായതിനാല്‍ അല്പം ശ്രദ്ധയോടെ വേണം കഴിക്കുന്നതിന്. എന്നാല്‍ പൊതുവേ ദഹനാരോഗ്യത്തിനും കുടലിന്റെ ആരോഗ്യത്തിനും തേന്‍ മികച്ചത് തന്നെയാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
