Latest Updates
-
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം
ഇടക്കിടെ വരുന്ന ദഹന പ്രശ്നം, നിസ്സാരമല്ല: പക്ഷേ പെട്ടെന്ന് പരിഹരിക്കാന്‍ ഈ വ്യായാമം
ആരോഗ്യത്തിന് പലപ്പോഴും വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ് ദഹന സംബന്ധമായ പ്രശ്നങ്ങള്‍. ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കും എന്നതില്‍ സംശയം വേണ്ട. പലപ്പോഴും പല ആരോഗ്യ പ്രശ്നങ്ങളുടേയും കാരണം എന്നത് ഭക്ഷണം തന്നെയാണ്. എന്നാല്‍ ഏത് ഭക്ഷണം കഴിക്കണം, ഏതൊക്കെ ഭക്ഷണം കഴിക്കരുത്, എന്തൊക്കെ ശ്രദ്ധിക്കണം, ഏതാണ് ദഹന പ്രശ്നങ്ങളുണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം.
സ്ഥിരമായി ദഹന പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അതിന് പിന്നിലെ കാരണം നിരവധിയാണ്. പലപ്പോഴും ഭക്ഷണത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ , ജീവിത ശൈലിയിലെ മാറ്റങ്ങള്‍, മാനസിക സമ്മര്‍ദ്ദം എന്നിവയാണ്. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ വളരെയധികം മോശം ഫലങ്ങളാണ് ഉണ്ടാക്കുന്നത്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ നിസ്സാരമാക്കുമ്പോള്‍ അത് പിന്നീട് കൂടുതല്‍ അപകടത്തിലേക്കാണ് എത്തുന്നത്. എന്തൊക്കെയാണ് ഇടക്കിടെയുണ്ടാവുന്ന ദഹന പ്രശ്നത്തെ പരിഹരിക്കുന്നതിന് വേണ്ടി ചെയ്യേണ്ട കാര്യങ്ങളെന്ന് നോക്കാം.

നടത്തം
വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന വ്യായാമങ്ങളില്‍ ഒന്നാണ് നടക്കുന്നത്. നടക്കുന്നത് വഴി നമ്മുടെ ആരോഗ്യത്തിന് മികച്ച മാറ്റം വരുകയും അതോടൊപ്പം തന്നെ ദഹന പ്രക്രിയകള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോവുകയും ചെയ്യുന്നു. കൂടാതെ ഭക്ഷണം ദഹന രസങ്ങളുമായി ചേര്‍ന്ന് നല്ല രീതിയില്‍ ദഹിക്കുന്നതിന് സാധിക്കുന്നു. കൂടാതെ അല്പ സമയം നടക്കുന്നത് അമിതവണ്ണത്തെ ചെറുക്കുന്നതിനും സഹായിക്കുന്നു. എല്ലാ ദിവസവും ചുരുങ്ങിയത് 15 മിനിറ്റെങ്കിലും നടക്കുന്നതിന് ശ്രദ്ധിക്കാം. ഇത് മികച്ച ദഹനാരോഗ്യം നല്‍കുന്നതോടൊപ്പം മറ്റ് ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കും.
ചെറിയ വ്യായാമങ്ങള്‍
നടത്തം മാത്രമല്ല ചെറിയ രീതിയില്‍ ഓടുന്നതും ഇത്തരം പ്രതിസന്ധികളെ പ്രതിരോധിക്കുന്നു. ആസിഡ് റിഫ്ളക്സ് മൂലമുണ്ടാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇത്തരം വ്യായാമം ഭക്ഷണശേഷം ശീലമാക്കാവുന്നതാണ്. ഇത് വയറ്റിലെ അമിത സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിനും സാധിക്കുന്നു. അത് പല വിധത്തില്‍ നിങ്ങള്‍ക്ക് ഗ്യാസ് അല്ലെങ്കില്‍ ദഹന പ്രശ്നങ്ങള്‍ എന്നിവക്ക് പരിഹാരം നല്കുന്നു.
യോഗ
യോഗ ആരോഗ്യത്തിന് വളരെയധികം മികച്ചതാണ് എന്ന് നമുക്കറിയാം. എന്നാല്‍ ദഹനാരോഗ്യത്തെ പരിഹരിക്കുന്നതിന് വേണ്ടി എപ്രകാരം നമുക്ക് യോഗ ശീലമാക്കാം എന്നതാണ് അറിഞ്ഞിരിക്കേണ്ടത്. അതില്‍ വജ്രാസനം ചെയ്യുന്നതിന് ആണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. കാരണം ഭക്ഷണശേഷം ഉണ്ടാവുന്ന പ്രതിസന്ധികളെ ചെറുക്കുന്നതിന് വേണ്ടി സഹായിക്കുന്ന ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് വജ്രാസനം. ഇത് ദഹന പ്രശ്നങ്ങളേയും അതോടൊപ്പം തന്നെ ഉത്കണ്ഠയും അസ്വസ്ഥതകളും സമ്മര്‍ദ്ദവും പ്രതിരോധിക്കുന്നതിന് നമുക്ക് സ്ഥിരമായി യോഗ ശീലമാക്കാം.
ശ്വസന വ്യായാമങ്ങള്‍
ദഹനാരോഗ്യത്തെ സഹായിക്കുന്നതിന് വേണ്ടി ശ്വസന വ്യായാമങ്ങള്‍ പലപ്പോഴും കൂടുതല്‍ മാറ്റങ്ങള്‍ നല്കുന്നു. ഇത് ആരോഗ്യത്തെ മികച്ചതാക്കുന്നു. എന്ന് മാത്രമല്ല ആരോഗ്യ പ്രതിസന്ധികളില്‍ ഗുരുതരമായ പ്രശ്നങ്ങളെ വരെ ചെറുക്കുന്നതിന് ശ്വസന വ്യായാമങ്ങള്‍ നല്ലതാണ്. ഇത് നിങ്ങളുടെ ശരീരത്തില്‍ നിന്ന് ടോക്സിന് വരെ പുറന്തള്ളുന്നതിന് സഹായിക്കുന്നതാണ്. എല്ലാ ദിവസവും അല്പ സമയം ശ്വസന വ്യായാമത്തിനായി മാറ്റി വെക്കാം.
സൈക്ലിംഗ്
സൈക്ലിംഗ് ചെയ്യുന്നതും നിങ്ങളുടെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ദഹനാരോഗ്യം മികച്ചതാക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നതാണ് ഇത്തരത്തില്‍ സൈക്ലിംഗ്. ഇത് നിങ്ങളുടെ ശരീരത്തിലേക്കുള്ള അമിത പ്രഷറിനേയും പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. ദഹനാരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും മികച്ചതാണ് സൈക്ലിംഗ് എന്നതാണ് സത്യം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
