Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കരുത്തുറ്റ ഹൃദയം ഉറപ്പ്; ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ചില വ്യായാമ നുറുങ്ങുകൾ
ആരോഗ്യം പരമപ്രധാനം. അതിൽ ഏറ്റവും മുൻഗണന കൊടുക്കേണ്ടത് ഹൃദയാരോഗ്യത്തിനാണ്. അതിനായി ആരോഗ്യകരമായ ഭക്ഷണത്തിനൊപ്പം ശരിയായ രീതിയിൽ വ്യായാമവും ചെയ്യണം. നമ്മുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വ്യായാമം അത്യാവശ്യമാണ്. അതിൽ ഏറ്റവും പ്രധാനം ഹൃദയത്തിന്റെ ആരോഗ്യമാണ്. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം മെച്ചപ്പെടുത്തുന്നതിനും ഹൃദയത്തിലേക്കുള്ള പേശികളെ ബലപ്പെടുത്തുന്നതിനും ഇത്തരം വ്യായാമങ്ങൾ സഹായിക്കും. നാം വ്യായാമം ചെയ്യുമ്പോൾ ഹൃദയത്തിലേക്ക് പമ്പ് ചെയ്യുന്ന രക്തപ്രവാഹത്തിന്റെ തോത് കൂടുകയും അത് ഹൃദയത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യും.
പതിവായി വ്യായാമം ചെയ്യുന്നത് വഴി ഹൃദയത്തിന്റെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുന്നു. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കൂടുന്നു, ഹൃദയ പേശികൾ ബലപ്പെടുന്നു,കൊളസ്‌ട്രോളിന്റെ അളവ് കുറയുന്നു, കൂടാതെ പേശികളുടെ വീക്കവും കുറയുന്നു. ഇതിനായി ശരിയായ വിധത്തിൽ നാം വ്യായാമം ചെയ്താൽ മാത്രമേ ഈ ഗുണങ്ങൾ ഹൃദയത്തിന് ലഭിക്കുകയുള്ളൂ. അതിനു വേണ്ട ചില നുറുങ്ങുകൾ ചുവടെ കൊടുക്കുന്നു.

സാവധാനം ആരംഭിക്കുക
ഹൃദയത്തിനായുള്ള വ്യായാമം വളരെ സാവധാനത്തിൽ വേണം തുടങ്ങാൻ. ഹൃദയാരോഗ്യത്തിനായി വ്യായാമം തുടങ്ങുമ്പോൾ ആദ്യം 10 -15 മിനിറ്റ് പതുക്കെ നടക്കുക. സാവധാനം സ്പീഡ് കൂട്ടുക. അങ്ങനെ ക്രമേണ വ്യായാമത്തിന്റെ സമയവും തീവ്രതയും വർദ്ധിപ്പിക്കുക.
ഇടവേളകൾ എടുത്തു പരിശീലിക്കുക
ഹൃദയത്തിന്റെ ആരോഗ്യത്തിന് എപ്പോഴും ഇടവേളകൾ എടുത്തു ചെയ്യുന്ന വ്യായാമമാണ് നല്ലത്. കൂടുതൽ സമയം ഒരേ ദൈർഘ്യത്തിൽ കഠിനമായി വ്യായാമം ചെയ്യുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കും. അതിനാൽ ഇടവേളകൾ എടുത്തു വിശ്രമിച്ചു ചെറിയ വേഗത്തിൽ വ്യായാമം ചെയ്യുക. ഇത്തരത്തിൽ പരിശീലിക്കുന്നത് നിങ്ങളുടെ ഭാരം കുറയ്ക്കാനും കൂടുതൽ സമയം വ്യായാമം ചെയ്യാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
പ്രതിരോധ വ്യായാമങ്ങൾ ചെയ്യുക
ഹൃദയത്തിന്റെ ആരോഗ്യത്തിനായുള്ള വ്യായാമത്തിനൊപ്പം മറ്റു ചില വ്യായാമങ്ങൾ കൂടി ഉൾപ്പെടുത്തുന്നതാണ് മൊത്തത്തിലുള്ള നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഉത്തമം. അതിനായി പ്രതിരോധ വ്യായമങ്ങൾ,ഭാരം ഉയർത്തൽ തുടങ്ങിയവ കൂടി ഉൾപ്പെടുത്തിയാൽ അത് ഹൃദയപേശികളെ കൂടുതൽ ബലപ്പെടുത്തും. കൂടാതെ രക്തസമ്മർദ്ദം കുറയ്ക്കുകയും പ്രമേഹം പോലുള്ള രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

ജലാംശം നിലനിർത്തുക
വ്യായാമം ചെയ്യുന്നവർ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തിൽ ജലാംശം നിലനിൽക്കുന്നത് ശരീരോഷ്മാവ് നിയന്ത്രിക്കുകയും പേശികളുടെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുകയും ചെയ്യും.ഇത് നിങ്ങൾക്ക് കൂടുതൽ ഉണർവ് നൽകുകയും നന്നായി വ്യായാമം ചെയ്യാൻ സഹായിക്കുകയും ചെയ്യും.
വ്യായാമദിനചര്യ പാലിക്കുക
ഹൃദയാരോഗ്യത്തിന് കൃത്യതയുള്ള വ്യായാമദിനചര്യ പാലിക്കേണ്ടതുണ്ട്. ഒരാഴചയിൽ 30 മിനിട്ടുള്ള 3 വ്യായാമം എങ്കിലും ചെയ്യുക. എന്നാൽ ഒരാഴച പോലും വ്യായാമം മുടക്കരുത്. ഇത് നിങ്ങളുടെ ഹൃദയവും ശ്വാസകോശവുമെല്ലാം ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കും.
ഹൃദയമിടിപ്പ് നിരീക്ഷിക്കുക
നിങ്ങളുടെ പ്രായത്തിനും ആരോഗ്യത്തിനും യോജിച്ച വിധത്തിൽ വ്യായാമം ചെയ്യുക. നിങ്ങൾ ഉചിതമായ തീവ്രതയിലാണ് വ്യായാമം ചെയ്യുന്നതെന്ന് ഉറപ്പിക്കാൻ ഇടയ്ക്കിടെ ഹൃദയമിടിപ്പ് നിരീക്ഷിക്കുക. മിനിറ്റിൽ 120-150 വരെ സ്‌പന്ദനനിരക്ക് ആണ് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമം.
പലതരം വ്യായാമങ്ങൾ ചെയ്യുക
സ്ഥിരമായി ഒരേതരം വ്യായാമം ചെയ്യുന്നത് നിങ്ങൾക്ക് വിരസത ഉണ്ടാക്കും. അതിനാൽ നിങ്ങളുടെ ദിനചര്യയിൽ വൈവിധ്യമാർന്ന കാർഡിയോ വർക്കൗട്ടുകൾ ഉൾപ്പെടുത്തുക. ഓട്ടം, സൈക്ലിംഗ്, നീന്തൽ, നൃത്തം തുടങ്ങിയ വ്യായാമങ്ങളെല്ലാം നിങ്ങൾക്ക് ചെയ്യാവുന്നതാണ്.

സ്ട്രെച്ചിംഗ് ചെയ്യുക
വ്യായാമത്തിന് മുമ്പും ശേഷവും സ്ട്രെച്ചിംഗ് ചെയ്യുക എന്നത് വളരെ പ്രധാനമാണ്. ഇത് നിങ്ങളുടെ പേശികൾക്ക് കൂടുതൽ വഴക്കം നൽകുകയും ചെറിയ മുറിവുകൾ ഉണ്ടാകുന്നതിൽ നിന്നും രക്ഷിക്കുകയും ചെയ്യും. വ്യായാമത്തിന് മുൻപ് സ്ട്രെച്ചിംഗ് ചെയ്യുന്നത് വഴി പേശികൾ ചൂടാകുകയും പരിക്കുകൾ കുറയുകയും ചെയ്യും. വ്യായാമത്തിന് ശേഷമുള്ള സ്ട്രെച്ചിംഗ് വേദന കുറയ്ക്കാനും പേശികൾക്ക് ആരോഗ്യം വീണ്ടെടുക്കാനും സഹായിക്കും.
നന്നായി ഉറങ്ങുക
നിങ്ങൾ പതിവായി വ്യായാമം ചെയ്യുന്ന വ്യക്തി ആണെങ്കിൽ ആവശ്യത്തിന് ഉറക്കം വളരെ പ്രധാനമാണ്. ഉറക്കക്കുറവ് നിങ്ങൾക്ക് ക്ഷീണം ഉണ്ടാക്കുകയും നിങ്ങൾക്ക് വ്യായാമം മികച്ചതായി ചെയ്യാൻ കഴിയാതെ വരികയും ചെയ്യും. അത് കൂടുതൽ പരിക്കുകൾ ഉണ്ടാക്കും. അതിനാൽ കൃത്യമായ ഉറക്കം നല്ല ആരോഗ്യത്തിനും വ്യായാമത്തിനും അത്യാവശ്യമാണ്.
പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുക
കൃത്യമായി വ്യായാമം ചെയ്യുന്നവർ ഹൃദയാരോഗ്യത്തിനായി പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കേണ്ടതുണ്ട്. പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, കാർബോഹൈഡ്രേറ്റുകൾ, പഴങ്ങൾ , പച്ചക്കറികൾ എന്നിവ ഉൾപ്പെടുന്ന സമീകൃതാഹാരം കഴിക്കുന്നത് ഹൃദയ സംബന്ധമായ ആരോഗ്യത്തിന് പ്രധാനമാണ്. സംസ്കരിച്ച ഭക്ഷണങ്ങൾ, മധുരമുള്ള പാനീയങ്ങൾ, അമിതമായ അളവിൽ മദ്യം എന്നിവ ഒഴിവാക്കുന്നതും ആരോഗ്യമുള്ള ഹൃദയം സ്വന്തമാക്കാൻ നിങ്ങളെ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

