Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
പ്രമേഹത്തെ നിസ്സാരമാക്കുന്നവര്‍ അറിയാന്‍: തുടക്കത്തിലേ ശ്രദ്ധ വേണം - സുധ ശ്രീജേഷ്
ആരോഗ്യപ്രതിസന്ധികള്ക്കിടയില് ഏറ്റവും കൂടുതല്‍ ആളുകള്‍ നിസ്സാരമെന്ന് കണക്കാക്കുന്ന ഒന്നാണ് ജീവിത ശൈലി രോഗമായ പ്രമേഹം അഥവാ ഡയബറ്റിസ്. രോഗലക്ഷണങ്ങള്‍ ശരീരം നേരത്തെ പ്രകടമാക്കുമെങ്കിലും പലപ്പോഴും അതിനെ തിരിച്ചറിയാന്‍ സാധിക്കാതെ പോവുന്നത് പ്രമേഹത്തിന്റെ ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നത്. ജീവിത ശൈലിയില്‍ വരുത്തുന്ന അനാരോഗ്യകരമായ മാറ്റങ്ങള്‍ പ്രമേഹത്തെ കൂടുതല്‍ പ്രതിസന്ധികളിലേക്ക് എത്തിക്കുമെന്നതും ശ്രദ്ധേയമായ കാര്യമാണ്.
ആരോഗ്യ പ്രശ്നങ്ങളുടെ കണക്കെടുക്കുമ്പോള്‍ എപ്പോഴും മുന്‍പന്തിയില്‍ തന്നെയാണ് പ്രമേഹത്തിന്റെ സ്ഥാനം. എന്നാല്‍ ഇതിനെ നിയന്ത്രിക്കാന്‍ അല്ലെങ്കില്‍ പ്രതിരോധിക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, എന്തൊക്കെ മാറ്റങ്ങള്‍ ജീവിതത്തില്‍ വരുത്തണം, ഈ രോഗാവസ്ഥയെ ഭയക്കേണ്ടതാണോ തുടങ്ങി നിങ്ങളുടെ ഒരുപിടി സംശയങ്ങള്‍ക്ക് മറുപടിയുമായി Endodiab, Senior Dietitian സുധ ശ്രീജേഷ് മലയാളം ബോള്‍ഡ്സ്കൈയോട് സംസാരിക്കുന്നു.

പ്രമേഹവും ജീവിത ശൈലിയും
പ്രമേഹവും ജീവിത ശൈലിയും വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നതാണ്. ജീവിത ശൈലിയിലെ മാറ്റങ്ങള്‍ തന്നെയാണ് ടൈപ്പ് 2 പ്രമേഹത്തിലേക്ക് നമ്മളെ എത്തിക്കുന്നത്. ഈ അവസ്ഥ വന്ന് കഴിഞ്ഞാല്‍ അത് നമ്മുടെ ജീവിത ശൈലിയെ മൊത്തത്തില്‍ പ്രതിസന്ധതിയിലേക്ക് തള്ളിവിടും. രോഗാവസ്ഥ ഒരു തവണ ഉണ്ടായാല്‍ അതിനെ പൂര്‍ണമായും മാറ്റിയെടുക്കാന്‍ സാധിക്കില്ല. എന്നാല്‍ കൃത്യമായ നിയന്ത്രണങ്ങളോടെ മുന്നോട്ട് പോയാല്‍ പ്രമേഹത്തിന്റെ തോത് കുറക്കാന്‍ സാധിക്കുന്നു. പ്രമേഹം ഒരു നിശബ്ദ കൊലയാളിയാണ് എന്നുള്ളതിനാല്‍ മൂര്‍ദ്ധന്യാവസ്ഥയിലേക്ക് എത്തുമ്പോള്‍ ശരീരത്തിലെ ഒട്ടു മിക്ക അവയവങ്ങളേയും ഇത് ബാധിക്കുന്നു.
കാരണങ്ങള്‍
പ്രമേഹത്തിലേക്ക് ഒരു വ്യക്തിയെ എത്തിക്കുന്നത് എപ്പോഴും അനാരോഗ്യകരമായ ഭക്ഷണശീലം, വ്യായാമമില്ലാത്ത അവസ്ഥ, മറ്റ് ദു:ശീലങ്ങള്‍ എന്നിവയെല്ലാമാണ്. കൃത്യ സമയത്ത് രോഗാവസ്ഥ കണ്ടെത്തുകയും അതിനെ നിയന്ത്രിക്കാതിരിക്കുകയും ചെയ്താല്‍ ഭാവിയില്‍ അത് ഗുരുതരാവസ്ഥയിലേക്ക് എത്തിക്കും. അത് മാത്രമല്ല രോഗാവസ്ഥകളെ ചികിത്സിക്കുന്നതിനായി സാമ്പത്തികമായും വളരെയധികം പ്രതിസന്ധികള്‍ ഭാവിയില്‍ അനുഭവിക്കേണ്ടതായി വരുന്നു.
നിങ്ങളില്‍ പ്രമേഹമുണ്ടെന്ന് എങ്ങനെ അറിയാം?
ഒരു വ്യക്തിയില്‍ പ്രമേഹമുണ്ടോ ഇല്ലയോ എന്ന് എപ്രകാരം മനസ്സിലാക്കാം? പ്രമേഹമില്ലാത്ത ഒരു വ്യക്തിക്ക് വെറും വയറ്റിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് >126mg/dl ആയിരിക്കും. ഇവരില്‍ ഭക്ഷണശേഷം രണ്ട് മണിക്കൂറിന് ശേഷം >200mg/dl മുകളില്‍ പോവുന്ന അവസ്ഥയില്‍ നിങ്ങള്‍ പ്രമേഹ രോഗിയായി എന്നാണ് പറയുന്നത്.
FBS _>126 mg/dl
RBS _>200 mg/dl
2hr PPBS _>200 mg/dl
HbA1c -> 6.5% - ഇതിന് മുകളിലാണ് നിങ്ങളുടെ പ്രമേഹത്തിന്റെ അളവെങ്കില്‍ അതിന് നിയന്ത്രണം അനിവാര്യമാണ്.
കാരണങ്ങള്‍ നിസ്സാരമല്ല
പാരമ്പര്യം പ്രമേഹത്തിന്റെ കാര്യത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ തുടക്കത്തിലേ നിയന്ത്രണം വെക്കുന്നവരും ധാരാളമുണ്ട്. ഇവര്‍ നിയന്ത്രണമില്ലാതെ മുന്നോട്ട് പോവുന്നവരില്‍ പെട്ടെന്നാണ് പ്രമേഹം പിടികൂടുന്നത്. അനാരോഗ്യകരമായ ഭക്ഷമക്രമീകരണവും കാര്‍ബ്സ് കൂടുതല്‍ കഴിക്കുന്നതും വ്യായാമമില്ലായ്മയും, ഉറക്കമില്ലായ്മയും എല്ലാം പ്രമേഹത്തെ വിളിച്ച് വരുത്തുന്ന കാരണങ്ങള്‍ തന്നെയാണ്. അതിനോടൊപ്പം സമ്മര്‍ദ്ദം കൂടുതലുള്ളവരിലും പ്രമേഹസാധ്യത വളരെ കൂടുതലാണ്.
ടൈപ്പ് 1 , ടൈപ്പ് 2 ഡയബറ്റിസ്
ടൈപ്പ് 1 , ടൈപ്പ് 2 ഡയബറ്റിസ് ലക്ഷണങ്ങള്‍ അല്ലെങ്കില്‍ രോഗാവസ്ഥയെ എപ്രകാരം തിരിച്ചറിയാം എന്നത് നോക്കാം. പ്രധാനമായും കുട്ടികളിലാണ് ടൈപ്പ് 1 ഡയബറ്റിസ് കാണപ്പെടുന്നത്. ഏത് പ്രായത്തിലും ഇവര്‍ക്ക് ഈ രോഗാവസ്ഥ ഉണ്ടാവാം. കുട്ടികളില്‍ ഇത്തരം അവസ്ഥകള്‍ കണ്ടെത്തിയാല്‍ അതിന് പരിഹാരം എന്നത് ഇന്‍സുലിന്‍ കുത്തിവെപ്പ് എടുക്കുക എന്നത് മാത്രമാണ്. ടൈപ്പ് 2 ഡയബറ്റിസ് മുതിര്‍ന്നവരിലാണ് കാണപ്പെടുന്നത്. മുന്‍പ് 40-കള്‍ക്ക് ശേഷമാണ് പ്രമേഹം കണ്ടെത്തിയിരുന്നത്. എന്നാല്‍ ഇന്നത്തെ കാലത്ത് അത് 18 വയസ്സിന് മുകളിലുള്ളവരിലേക്ക് വരെ എത്തി. അമിതവണ്ണമുള്ളവരിലാണ് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നതും. അനാരോഗ്യകമായ ഭക്ഷണക്രമീകരണം തന്നെയാണ് ഇതിന്റെ കാരണം. ചികിത്സയുടെ ഭാഗമായി ടാബ്ലറ്റുകളും ഇന്‍സുലിനും തുടക്കത്തില്‍ തന്നെ നല്‍കാറുണ്ട്. എന്നാല്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുക. സ്വയം ചികിത്സ അരുത്.
ഡയറ്റും ഡയബറ്റിസും
ഡയറ്റും പ്രമേഹവും എത്രത്തോളം സങ്കീര്‍ണമാണ് എന്നത് എല്ലാവരും അറിഞ്ഞിരിക്കണം. പൊതുവേ പ്രമേഹം വന്ന് കഴിഞ്ഞാല്‍ പലരും മധുരം ഒഴിവാക്കുന്നവരാണ് പലരും. പ്രമേഹമുള്ളവര്‍ ആദ്യം അറിയേണ്ടത് സമീകൃതാഹാരമാണ് കഴിക്കേണ്ടത് എന്നതാണ്. കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റ് കഴിക്കുക, പ്രോട്ടീന്‍ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. പ്രമേഹം നിയന്ത്രണ വിധേയമാണെന്ന് ഉറപ്പുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പഴങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. മുട്ട ദിനവും ഒന്ന് മാത്രം കഴിക്കുക. മൂന്ന് പ്രധാന ഭക്ഷണവും മൂന്ന് ഇടവേളകളില്‍ ഭക്ഷണവും കഴിക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ കഴിക്കുന്നതിന്റെ അളവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
രോഗാവസ്ഥ തിരിച്ചറിയാതെ വരുന്നത്
പലപ്പോഴും രോഗാവസ്ഥയെക്കുറിച്ച് രോഗിക്ക് അറിയാതിരിക്കുന്ന സാഹചര്യങ്ങളില്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. പലപ്പോഴും രോഗം ലക്ഷണങ്ങള്‍ കാണിക്കാതിരിക്കുമ്പോള്‍ മറ്റെന്തെങ്കിലും രോഗാവസ്ഥയായി ഡോക്ടറെ കാണുമ്പോഴാണ് പ്രമേഹമുണ്ടെന്ന് മനസ്സിലാക്കുന്നത്. നിയന്ത്രണമില്ലാത്ത പ്രമേഹം എല്ലാ അവയവങ്ങളേയും ബാധിക്കുന്നു. ഇത് ഗുരുതരമായ പല അവസ്ഥകളും ഉണ്ടാക്കുന്നു.
സോഷ്യല്‍ മീഡിയ ചികിത്സ
രോഗാവസ്ഥയെക്കുറിച്ചും രോഗത്തെക്കുറിച്ചും ബോധമുള്ളവര്‍ പോലും സോഷ്യല്‍ മീഡിയയില്‍ കാണുന്ന സ്വയം ചികിത്സ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചെയ്യുന്നു. ഇതെല്ലാം തന്നെ ഗുരുതര പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് ഒരു കാരണവശാലും ഇത്തരം കാര്യങ്ങള്‍ക്ക് പുറകേ പോവാതെ നല്ലൊരു പ്രമേഹ രോഗവിദഗ്ധനെ സമീപിച്ച് അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരമുള്ള ചികിത്സ എടുക്കുന്നതിന് ഓരോരുത്തരും ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications