Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
യോഗ നിസ്സാരമല്ല: അറിഞ്ഞ് ചെയ്താല്‍ ആയുസ്സിനും ഗുണം: അശ്വനി- അഖില്‍
ഇന്നത്തെ കാലത്ത് യോഗ പലരുടേയും ദിനചര്യയിലെ ഒരു ഭാഗമാണ്. പ്രത്യേകിച്ച് കൊവിഡിന് ശേഷം യോഗ സ്ഥിരമാക്കിയവരുടെ എണ്ണം വളരെയധികം കൂടുതലാണ്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണശീലവും എല്ലാം മനുഷ്യനെ നാള്‍ക്കു നാള്‍ രോഗികളാക്കിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥയില്‍ നിന്ന് പ്രതിരോധം തീര്‍ക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും യോഗ നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. പലപ്പോഴും ആരോഗ്യമെന്ന വെല്ലുവിളിയെ ഗുണപ്രദമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് യോഗ വഹിക്കുന്ന പങ്ക് നിസ്സാരമല്ല.
വര്‍ഷങ്ങളായി യോഗാധ്യാപന രംഗത്ത് പ്രവര്‍ത്തിക്കുന്ന ദമ്പതികള്‍ അശ്വനിയും അഖിലും ഇന്നത്തെ കാലത്ത് യോഗ ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും യോഗയെക്കുറിച്ചും ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ദിനവും യോഗ ചെയ്യുന്നത് വഴി ഉണ്ടാവുന്നു എന്നതിനെക്കുറിച്ചും മലയാള ബോള്‍ഡ്‌സ്‌കൈയോട് സംസാരിക്കുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ,

യോഗ എങ്ങനെ ജീവിത ശൈലി രോഗങ്ങളെ സ്വാധീനിക്കുന്നു
യോഗ എന്നത് ഒരിക്കലും വ്യായാമമായി മാത്രം കാണേണ്ടതില്ല. നമ്മുടെ ജീവിത ശൈലിയുടെ ഭാഗം കൂടിയാണ് യോഗ. അതുകൊണ്ട് തന്നെ സ്ഥിരമായി യോഗ ചെയ്യുന്നത് വഴി ശാരീരിക-മാനസികാരോഗ്യം മെച്ചപ്പെടുന്നു. അതോടൊപ്പം ഇന്നത്തെ കാലത്ത് എല്ലാവരേയും ബുദ്ധിമുട്ടിലാക്കുന്ന ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനും സാധിക്കുന്നു എന്നാണ് പറയുന്നത്.
അമിതവണ്ണം ഉള്‍പ്പടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ യോഗ എപ്രകാരം ചെയ്യണം?
പലപ്പോഴും അമിതവണ്ണം പോലുള്ള അവസ്ഥകള്‍ ഇന്നത്തെ കാലത്ത് കൂടുതലായി കണ്ട് വരുന്നതാണ്. മൂന്ന് കാരണങ്ങള്‍ ആണ് പ്രധാനമായും ഇതിന് പിന്നിലുള്ളത്. ജീവിത ശൈലിയിലെ മാറ്റവും, ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ മൂലവും, ചിലരില്‍ പാരമ്പര്യമായും ഇത്തരത്തില്‍ അമിതവണ്ണം ഉണ്ടാവാം. ഇതില്‍ ഏതാണ് നിങ്ങളുടെ ആരോഗ്യത്തെ പ്രധാനമായും ബാധിക്കുന്നത് എന്നത് തിരിച്ചറിഞ്ഞ് വേണം പരിഹാരം കാണാന്‍. അതിന് അനുസരിച്ച് വേണം യോഗാസനങ്ങള്‍ ചെയ്യുന്നതിനും.
പ്രത്യേക കാലയളവുകളുണ്ടോ? തടി കുറക്കാനും ഫിറ്റ് ആവുന്നതിനും?
അമിതവണ്ണത്തെ ചെറുക്കാന്‍ യോഗ ചെയ്യുന്നവര്‍ പെട്ടെന്ന് ഫലം ലഭിക്കും എന്ന ചിന്തയില്‍ മുന്നോട്ട് വരരുത്. കാരണം മറ്റ് വ്യായാമങ്ങള്‍ ചെയ്യുന്നതിനേക്കാള്‍ യോഗ ചെയ്ത് ശരീര ഭാരം കുറക്കാന്‍ അല്‍പം കൂടുതല്‍ സമയമെടുക്കുന്നു. എന്നാല്‍ അതിന് സ്ഥിരത കൂടുതലായിരിക്കും. മാത്രമല്ല ഓരോ വ്യക്തിയുടെ ശാരീരിക പ്രത്യേകതകള്‍ അനുസരിച്ചാണ് അമിതവണ്ണത്തെ കുറക്കുന്നതിന് എടുക്കുന്ന കാലാവധി. കാരണം ഇവരില്‍ എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളോ ഹോര്‍മോണ്‍ തകരാറുകളോ ഉണ്ടെങ്കില്‍ അതിനനുസരിച്ചുള്ള സമയവും ആവശ്യമായി വന്നേക്കാം.
തുടക്കക്കാര്‍ യോഗ ചെയ്യുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?
ലളിതമായ യോഗാസനങ്ങള്‍ വേണം ആദ്യ ഘട്ടത്തില്‍ യോഗ തുടങ്ങുന്ന ഒരു വ്യക്തി ചെയ്യുന്നത്. പലപ്പോഴും പ്രാണായാമം പോലുള്ളവയാണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്നതും. കൂടാതെ പേശികള്‍ക്ക് അയവ് വരുത്തുന്നതിന് വേണ്ടിയുള്ള തരത്തിലുള്ള വ്യായാമങ്ങളും തുടക്ക സമയം ചെയ്യാവുന്നതാണ്. അതിന് ശേഷം മാത്രമേ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയുള്ളൂ.
യോഗ ചെയ്യുമ്പോള്‍ ഭക്ഷണം ശ്രദ്ധിക്കേണ്ടതുണ്ടോ?
ആഹാര രീതിയുടെ കാര്യത്തിലും യോഗയില്‍ പ്രത്യേകിച്ച് നിബന്ധനകള്‍ ഇല്ല. എങ്കിലും ലളിതമായ ആഹാരരീതിയില്‍ മുന്നോട്ട് പോയാല്‍ അത് കൂടുതല്‍ ഫലം നല്‍കുന്നു. എപ്പോഴും യോഗ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത് വെറും വയറ്റില്‍ ആണ് യോഗ ചെയ്യേണ്ടത് എന്നതാണ്. വൈകുന്നേരങ്ങളിലാണ് യോഗ ചെയ്യുന്നതെങ്കില്‍ രണ്ടര-മൂന്ന് മണിക്കൂറിന് ശേഷം മാത്രമേ ചെയ്യാന്‍ പാടുകയുള്ളൂ.
യോഗ ഒരു വ്യക്തിയില്‍ എപ്രകാരമെല്ലാം ശാരീരിക മാനസിക ആരോഗ്യത്തില്‍ മാറ്റം വരുത്തുന്നു?
യോഗയില്‍ വിവിധ തരത്തിലുള്ള ആസനങ്ങള്‍ ചെയ്യുന്നത് വഴി ഒരു വ്യക്തിയുടെ ആരോഗ്യത്തില്‍ മാറ്റം വരുന്നു. ശാരീരികവും മാനസികവുമായ മാറ്റങ്ങളിലേക്കാണ് ഇത് നയിക്കുന്നത്. കൂടാതെ പ്രാണായാമം, മെഡിറ്റേഷന്‍ പോലുള്ളവ ശാരീരികമായും മാനസികമായും കൂടുതല്‍ ഗുണപ്രദമായ ഫലങ്ങള്‍ നല്‍കും. സ്ഥിരമായി യോഗ ചെയ്യുന്ന ഒരു വ്യക്തി പ്രധാനമായും മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഇതിലൂടെ ആരോഗ്യകരമായ നല്ലൊരു സമയം നിങ്ങള്‍ക്ക് കെട്ടിപ്പടുക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











