Latest Updates
-
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചതയത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി
സ്വയം കുറ്റപ്പെടുത്തുന്നവര്‍ എടുത്തുചാടുന്നത് നിരാശയുടെ പടുകുഴിയിലേക്ക്, തിരിച്ചുകയറാം സെല്‍ഫ് ലവിലൂടെ
ഒരു പ്രതിസന്ധി ഉണ്ടാകുമ്പോള്‍ അല്ലെങ്കില്‍ ഒന്നും ഇല്ലാതിരിക്കുമ്പോള്‍ തന്നെ സ്വയം വിമര്‍ശിക്കുകയും തന്നെ കൊണ്ട് ഒന്നിനും കഴിയുന്നില്ല, ചെയ്യുന്നതെല്ലാം തെറ്റായി പോകുന്നു, പരാജയം മാത്രം സംഭവിക്കുന്നു എന്ന് ചിന്തിക്കുകയും സദാ മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്ത് സ്വയം വെറുക്കുകയും ചെയ്യുന്നത് മിക്കയാളുകളുടെയും സ്വഭാവമാണ്. അത്യന്തം അപകടകരമാണ് ആ അവസ്ഥ. നിരാശയുടെ പടുകുഴിയിലേക്കാണ് ആ സ്വഭാവം നമ്മെ തള്ളിയിടുക. ആ അവസ്ഥയില്‍ നിന്ന് മോചിതരാകാനും ജീവിതത്തില്‍ പ്രതീക്ഷകളുടെ കിരണങ്ങള്‍ വീണ്ടെടുക്കാനും വേണ്ടത് ഒരേ ഒരു കാര്യമാണ്, അവനവനോടുള്ള സ്‌നേഹം അഥവാ സെല്‍ഫ് ലവ്.

എന്താണ് സെല്‍ഫ് ലവ്?
സെല്‍ഫ് ലവ് എന്നത് പോസിറ്റീവ് സൈക്കോളജിയിലെ ഒരു ആശയമാണ്. തൊട്ടറിയാന്‍ സാധിക്കാത്ത ഒരു അനുഭൂതിയാണത്. പല സംസ്‌കാരങ്ങളും പലതരത്തിലാണ് സെല്‍ഫ് ലവിനെ നിര്‍വ്വചിക്കുന്നത്. എന്നിരുന്നാലും പൊതുവെ പറഞ്ഞാല്‍, കരുണയിലൂടെയും അംഗീകരിക്കലിലൂടെയും പിന്തുണയ്ക്കുന്നതിലൂടെയും പരിപോഷിപ്പിക്കുന്നതിലൂടെയും അവനവനോടുള്ള കരുതല്‍ പല തലങ്ങളിലായി ബാലന്‍സ് ചെയ്യുന്ന അവസ്ഥയാണത്. വളരെ ലളിതമായി പറഞ്ഞാല്‍ സെല്‍ഫ് ലവ് എന്നാല്‍ പ്രണയം തന്നെയാണ്, പക്ഷേ ആ പ്രണയം പുറത്തേക്കല്ല ഒഴുകുന്നത് നമ്മുടെ ഉള്ളിലേക്കാണ്.
സെല്‍ഫ് ലവിന്റെ പ്രാധാന്യം
മറ്റുള്ളവരെ സ്‌നേഹിക്കാനുള്ള കഴിവ് പോലെ തന്നെ, അല്ലെങ്കില്‍ അതിനേക്കാള്‍ പ്രധാനപ്പെട്ടതാണ് അവനവനെ സ്‌നേഹിക്കാനുള്ള കഴിവ്. ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള മാനസിക, ആരോഗ്യ ക്ഷേമത്തില്‍ സെല്‍ഫ് ലവ് നിര്‍ണ്ണായകമാണ്. സ്വന്തം മൂല്യം തിരിച്ചറിയാനും കഴിവുകള്‍ വളര്‍ത്തിയെടുക്കാനും ജീവിതത്തോടുള്ള കാഴ്ചപ്പാടും സംതൃപ്തിയും മെച്ചപ്പെടുത്താനുമുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് സെല്‍ഫ് ലവ്.
അത് മാത്രമല്ല, വിഷാദം, ഉത്കണ്ഠ, സ്‌ട്രെസ്സ് തുടങ്ങിയ മാനസികാരോഗ്യ വെല്ലുവിളികളെ പ്രതിരോധിക്കാനും ഏറ്റവും ആവശ്യം സെല്‍ഫ് ലവ് തന്നെയാണ്. മാനസികമായ സൗഖ്യത്തിനുപരിയായ ശാരീരികമായ ക്ഷേമവും ആരോഗ്യവും സെല്‍ഫ് ലവിലൂടെ കൈവരുന്നു.
ജീവിതത്തില്‍ സെല്‍ഫ് ലവ് എങ്ങനെയാണ് വളര്‍ത്തിയെടുക്കേണ്ടതെന്ന് റീഹാബിലിറ്റേഷന്‍ സൈക്കോളിജിസ്റ്റ് പി വിനിഷ വിശദീകരിക്കുന്നു.
സ്വയം തിരിച്ചറിയണം
ഒരു വ്യക്തി തന്റെ തന്നെ ഉള്ളിലേക്ക് നോക്കുകയും തന്നെ മനസ്സിലാകുകയും ചെയ്യേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണെന്ന് വിനിഷ പറയുന്നു. സെല്‍ഫ് അവയെര്‍നെസ്സ് അഥവാ സ്വയം തിരിച്ചറിയല്‍ എന്നാണ് അതിനെ പറയുക. എപ്പോഴും മറ്റുള്ളവരിലേക്ക് നോക്കാനാണ് മിക്കയാളുകളും ശ്രമിക്കുക. അവരുടെ കഴിവുകള്‍ കാണുകയും അവരുടെ ഉയര്‍ച്ചകള്‍ കണ്ട് അതുമായി സ്വയം താരതമ്യപ്പെടുത്തുകയുമാണ് അവര്‍ ചെയ്യുന്നത്. എനിക്ക് ഒരു കഴിവുമില്ല, എന്നെ കൊണ്ട് ഒന്നും പറ്റില്ല, മറ്റുള്ളവര്‍ക്ക് ഒരുപാട് കഴിവുകള്‍ ഉണ്ട്, തനിക്ക് ഒന്നും ഇല്ല എന്നിങ്ങനെയുള്ള ചിന്തകളുമായി ജീവിക്കുന്ന ഒരുപാടുപേര്‍ നമുക്ക് ചുറ്റുമുണ്ട്.
എന്നാല്‍ നമ്മുടെ തന്നെ ഉള്ളിലേക്ക് നോക്കാന്‍ ശ്രമിക്കുകയും ആത്മപരിശോധന നടത്തുകയും ചെയ്യുമ്പോഴാണ് നമ്മുടെ ചിന്തകളും വികാരങ്ങളും സന്തോഷവും കഴിവുകളും ഏതെല്ലാം മേഖലകളില്‍ ഇനിയും മെച്ചപ്പെടണമെന്നുമെല്ലാം ഒരു വ്യക്തിക്ക് മനസ്സിലാക്കാന്‍ സാധിക്കുക.
കഴിവുകള്‍ തിരിച്ചറിയുക എന്നത് സെല്‍ഫ് ലവിലേക്കുള്ള ആദ്യപടിയാണ്. കഴിവുകള്‍ എന്നാല്‍ സമ്പത്തുണ്ടാക്കാനോ, പാട്ട് പാടാനോ, പഠിക്കാനോ വലിയ നിലയിലെത്താനോ ഉള്ള കഴിവുകള്‍ മാത്രമല്ല. മറ്റുള്ളവരെ സ്‌നേഹിക്കാനാകുന്നതും സഹായിക്കാനാകുന്നതും വെല്ലുവിളികളെയും പ്രതിസന്ധികളെ തരണം ചെയ്യാന്‍ കഴിയുന്നതും സൗഹാര്‍ദ്ദപരമായി പെരുമാറാനും ഇടപെടാനും കഴിയുന്നതും നമ്മുടെ കഴിവുകളാണ്. അവ തിരിച്ചറിയാന്‍ സാധിക്കണം.
അതുപോലെ തന്നെ ഏതെല്ലാം മേഖലകളില്‍ കൂടുതല്‍ മെച്ചപ്പെടുത്തല്‍ ആവശ്യമാണെന്നുള്ളതും നമ്മള്‍ മനസ്സിലാക്കണം. ദൗര്‍ബല്യങ്ങള്‍ അല്ലെങ്കില്‍ കഴിവുകേടുകള്‍ എന്ന പദം തന്നെ തെറ്റാണെന്നാണ് വിനിഷ അഭിപ്രായപ്പെടുന്നത്. പിന്നോട്് നില്‍ക്കുന്ന മേഖലകളില്‍ കൂടുതല്‍ മെച്ചപ്പെടുത്തല്‍ ആണ് ആവശ്യം. കഴിവുകള്‍ ഉള്ളത് പോലെ തന്നെ ഏതൊരു വ്യക്തിക്കും തങ്ങള്‍ പിന്നിലായ ചില ഏരിയകളും ഉണ്ട്. അത് തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യേണ്ടത് സ്വയം സ്‌നേഹിക്കുന്നതില്‍ പ്രധാനമാണ്.
അവനവനോട് കരുണയുള്ളവരായിരിക്കുക
സ്വന്തം കഴിവുകളും മെച്ചപ്പെടേണ്ട മേഖലകളും തിരിച്ചറിയുന്നതിനൊപ്പം അവനവനോട് കരുണയും ദയയും കാണിക്കാനും നമ്മള്‍ പഠിക്കണം. വെല്ലുവിളികളും പ്രതിസന്ധികളും വരുമ്പോഴാണ് ആളുകള്‍ കൂടുതലായും സ്വയം വിമര്‍ശിക്കുന്നത്. ആ സമയത്ത് കടുത്ത രീതിയില്‍ സ്വയം കുറ്റപ്പെടുത്തുകയും നിരാശപ്പെടുകയും ചെയ്യുന്നത് അവനവനോട് അലിവും ദയയും ഇല്ലാത്തത് കൊണ്ടാണ്. അവര്‍ സ്വയം ഒരു സുഹൃത്തായി കരുതുക. സ്വന്തം അവസ്ഥകളും നിസ്സഹായതയും തിരിച്ചറിഞ്ഞ് അതില്‍ അനുതപിക്കുക. മറ്റൊരാളോട് എന്നതുപോലെ സ്വയം കരുണ കാണിക്കുക.
അതുപോലെ മുമ്പ് പറ്റിയ തെറ്റുകളില്‍ സ്വയം നീറി കഴിയുന്നതും സെല്‍ഫ് ലവിന് വിഘാതമാണ്. തെറ്റുകളില്‍ പശ്ചാത്താപം തോന്നുന്നത് നല്ല കാര്യമാണെങ്കിലും അത് അമിതമാകാതിരിക്കാന്‍ ശ്രമിക്കുക. തന്നോട് തന്നെ ക്ഷമിക്കാന്‍ പഠിക്കുക.
പരിമിതികള്‍ മനസ്സിലാക്കുക
സെല്‍ഫ് ലവിലെ മറ്റൊരു പ്രധാനപ്പെട്ട ആശയം സ്വന്തം പരിമിതികള്‍ തിരിച്ചറിയും അതിര് വിടാതിരിക്കാന്‍ ശ്രമിക്കലുമാണ്. പലര്‍ക്കും മറ്റുള്ളവരോട് നോ പറയുക എന്നത് വിഷമമുള്ള കാര്യമാണ്. അവര്‍ എന്ത് വിചാരിക്കും, അവര്‍ക്ക് വിഷമമായാലോ എന്ന് കരുതി ബുദ്ധിമുട്ടുകള്‍ സ്വയം സഹിക്കാനാണ് നമ്മളില്‍ പലരും ശീലിച്ചിട്ടുള്ളത്. എന്നാല്‍ ഇത് തെറ്റാണ്. നമ്മുടെ പരിമിതികള്‍ മനസ്സിലാക്കുകയും അതിരുകള്‍ കൃത്യമായി മനസ്സിലാക്കുകയും നോ പറയണ്ട സ്ഥലത്ത് അത് പറയുകയും വേണം.
ഒരു ദിനചര്യ തന്നെ വേണം
സെല്‍ഫ് ലവിന്റെ ഭാഗമായി ഒരു സ്വയം കരുതലിന് വേണ്ടി ഒരു ദിനചര്യ തന്നെ നമ്മള്‍ വികസിപ്പിക്കണം. നമ്മുടെ മനസ്സിനും ശരീരത്തിലും കരുതല്‍ നല്‍കുന്നതിനായി എല്ലാ ദിവസവും കുറച്ച് സമയം മാറ്റിവെക്കണം. വ്യായാമം, ആഹാരം, ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യല്‍, ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യാതിരിക്കല്‍ എന്നിവയെല്ലാം അത്തരമൊരു ദിനചര്യയുടെ ഭാഗമായിരിക്കണം.
പോസിറ്റീവ് ആയ നിര്‍ദ്ദേശങ്ങള്‍ സ്വയം നല്‍കുക, പോസിറ്റീവ് ആയ ചിന്തകളിലൂടെ സ്വയം പ്രചോദിതരാകുക എന്നതും സെല്‍ഫ് ലവിലേക്കുള്ള ഒരു മാര്‍ഗ്ഗമാണ്. എനിക്ക് ഇന്ന് ഇക്കാര്യം ചെയ്യാന്‍ കഴിഞ്ഞു, ഞാന്‍ ഈ കാര്യങ്ങളിലെല്ലാം മികവ് തെളിയിച്ചു, എനിക്ക് സ്വയം സ്‌നേഹിക്കാന്‍ കഴിയും, എന്റെ സന്തോഷം കണ്ടെത്തേണ്ടത് ഞാന്‍ തന്നെയാണ് എന്നിങ്ങനെയുള്ള പോസിറ്റീവ് ചിന്തകള്‍ നെഗറ്റീവ് ചിന്തകളെ ക്രമേണ ഇല്ലാതാക്കും.
എല്ലാ കാര്യങ്ങളിലും പൂര്‍ണ്ണരായിട്ടുള്ള ആളുകള്‍ ഇല്ലെന്നുള്ളതും തനിക്ക് തന്റേതായ സവിശേഷതകള്‍ ഉണ്ടെന്നുള്ളതും അംഗീകരിക്കേണ്ടത് സെല്‍ഫ് ലവില്‍ പ്രധാനമാണ്.
നമ്മളെ കുറ്റപ്പെടുത്തുകയും വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ക്കൊപ്പമല്ല നമ്മള്‍ നില്‍ക്കേണ്ടത് എന്ന് തിരിച്ചറിയേണ്ടതും സെല്‍ഫ് ലവില്‍ പ്രധാനമാണ്. നമ്മുടെ കഴിവുകളും നന്മയും തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയും പ്രതിസന്ധികളിലും സങ്കടങ്ങളിലും കൂടെ നില്‍ക്കുകയും ചെയ്യുന്ന ആളുകള്‍ക്കൊപ്പം നില കൊള്ളാന്‍ ശ്രമിക്കുക. വലിയ നേട്ടങ്ങളും വിജയങ്ങളും ഉണ്ടാകുമ്പോള്‍ മാത്രമേ സന്തോഷിക്കൂ എന്ന നിലപാട് മാറ്റുക. വളരെ ചെറിയ നേട്ടങ്ങളിലും സന്തോഷിക്കുക. ചെറിയ നേട്ടങ്ങളും ആഘോഷിക്കുക.
മെഡിറ്റേഷന്‍, മൈന്‍ഡ്ഫുള്‍നെസ്സ്, ബ്രീത്തിംഗ് എക്‌സസൈസുകള്‍ എന്നിവയും സ്വയം കരുതലിലേക്കും സ്‌നേഹത്തിലേക്കുമുള്ള മാര്‍ഗ്ഗങ്ങളാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











