Latest Updates
-
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം! -
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ? -
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം!
കുടലിന്റെ ആരോഗ്യം മോശമാണോ? എന്നാല്‍ സ്ഥിരമാക്കേണ്ട ശീലങ്ങള്‍ ഇതാണ്
പലപ്പോഴും കുടലിന്റെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല വിധത്തിലുള്ള പ്രശ്നങ്ങളുണ്ട്. അതില്‍ തന്നെ നെഞ്ചെരിച്ചിലിന് കാരണമാകുന്ന കാര്യങ്ങളെക്കുറിച്ച് നമുക്ക് പലര്‍ക്കും അറിയില്ല. എന്നാല്‍ അതിന് പിന്നില്‍ പലപ്പോഴും കുടലിന്റെ അനാരോഗ്യവും ഒരു കാരണം തന്നെയായിരിക്കും. പലപ്പോഴും തുടര്‍ച്ചയായ ഗ്യാസും, നെഞ്ചെരിച്ചിലും എല്ലാം സൂചിപ്പിക്കുന്നത് കുടലിന്റെ അനാരോഗ്യത്തെ തന്നെയാണ്. പതിവായി മലബന്ധം ഉണ്ടാവുന്നതും, ശരീരഭാരം വര്‍ദ്ധിക്കുന്നതും വയറു വേദന, ക്ഷീണം, മുഖക്കുരു എന്നിവയെല്ലാം തന്നെ കുടലിന്റെ ആരോഗ്യം മോശമാണ് എന്നതിന്റെ സൂചന തന്നെയാണ്.
പലപ്പോഴും കുടലിന്റെ ആരോഗ്യം മോശമല്ലെങ്കില്‍ ആരോഗ്യം മികച്ചതാക്കാം. എന്നാല്‍ അത് മോശമാണെങ്കില്‍ പലപ്പോഴും ആരോഗ്യം പ്രശ്നത്തിലാവുന്നു. കൂടാതെ ആരോഗ്യമുള്ള ജീവിതത്തിന് ഇത് വെല്ലുവിളിയായി മാറുകയും ചെയ്യുന്നു. കുടലിന്റെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്ന ചില ശീലങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കാം.

സംസ്കരിച്ച ഭക്ഷണം ശ്രദ്ധിക്കണം
അമിതമായി സംസ്കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്നു. പലപ്പോഴും ചിപ്സ്, നൂഡില്‍സ്, ബ്രഡ്, നഗ്ഗട്സ് തുടങ്ങിയവ കഴിക്കുന്നത് അല്പം ശ്രദ്ധിക്കേണ്ടതാണ്. അതില്‍ ധാരാളം പ്രിസര്‍വേറ്റിവുകള്‍, കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവയുള്ള കാര്യങ്ങള്‍ നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കും. ഇത് നിങ്ങളുടെ ആരോഗ്യപ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
പഞ്ചസാരയുടെ അളവ്
കൂടുതല്‍ പഞ്ചസാരയും കുറഞ്ഞ നാരുകളും കഴിക്കുന്നത് അല്പം അപകടമുണ്ടാക്കുന്നതാണ്. ഇത് പലപ്പോഴും കുടലിന്റെ ആരോഗ്യത്തെ പ്രതിസന്ധിയിലേക്ക് എത്തിക്കും. അത് മാത്രമല്ല പഞ്ചസാര അമിതമായി ഉപയോഗിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ വെല്ലുവിളിയിലേക്ക് എത്തിക്കും. ഇത് കുടലിന്റെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കുകയും അത് വഴി ശരീരത്തില്‍ വീക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
പച്ചക്കറികള്‍ കഴിക്കാതിരിക്കുന്നത്
പച്ചക്കറികള്‍ കഴിക്കാതിരിക്കുന്നത് അല്പം ശ്രദ്ധിക്കേണ്ടതാണ്. അത്യന്താപേക്ഷിതമായ ഒന്നാണ് ആരോഗ്യത്തിന് പച്ചക്കറികള്‍. എന്നാല്‍ ഇവ കഴിക്കാതിരിക്കുന്നത് ശരീരത്തിന് നാരുകളുടെ അഭാവം സൂചിപ്പിക്കുന്നു. ഇത് ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത നിസ്സാരമല്ല. കുടല് സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഭക്ഷണത്തില്‍ പച്ചക്കറികള്‍ ശീലമാക്കുന്നതിന് ശ്രദ്ധിക്കണം.

ഭക്ഷണത്തിന്റെ സമയം
ഭക്ഷണം കഴിക്കുന്നതിന്റെ സമയം വളരെയധികം ശ്രദ്ധിക്കണം. കാരണം അര്‍ദ്ധരാത്രി കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് പലപ്പോഴും കുടലിന്റെ ആരോഗ്യത്തിന് ഹാനീകരമായി മാറുന്നു. രാത്രി വൈകി അത്താഴം കഴിക്കുന്നത് വഴി അത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കും. പ്രത്യേകിച്ച് കുടലിന്റെ ആരോഗ്യത്തെ ഇത് പ്രതിസന്ധിയിലേക്ക് എത്തിക്കും. ശരീരത്തിന്റെ വിശ്രമ സമയത്ത് ദഹനത്തിനായി ശരീരം കഷ്ടപ്പെടുന്നത് വഴി അത് പലപ്പോഴും കുടലിലെ സന്തുലിതാവസ്ഥയെ പ്രശ്നത്തിലേക്ക് എത്തിക്കും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നത്
പലരും ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ ചെറിയ അസുഖങ്ങള്‍ക്ക് പോലും ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നത് ആരോഗ്യത്തിന് പ്രശ്നമുണ്ടാക്കുന്നു. ഇത് ശരീരത്തിന്റെ പ്രതിരോധ ശേഷിയെ കുറയ്ക്കുകയും അത് വഴി കുടലിന്റെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുകയും ചെയ്യുന്നു. ഇത് പലപ്പോഴും നല്ല ബാക്ടീരിയകളുടെ എണ്ണത്തെ കുറയ്ക്കുകയും അത് വഴി പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. കുടലിന്റെ ആരോഗ്യം പ്രശ്നത്തിലാവുന്നത് വഴി പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാവുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications