Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
വയറിന്റെ അസ്വസ്ഥത വിട്ടുമാറുന്നില്ലേ, കാരണം സ്ഥിരം കഴിക്കുന്ന ഈ ഭക്ഷണങ്ങളാവാം
പല കാരണങ്ങള്‍ കൊണ്ടും ഒരു വ്യക്തിക്ക് വയറിന് അസ്വസ്ഥത ഉണ്ടാവാം. കഴിക്കുന്ന ഭക്ഷണം അതില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. വയറു വേദന, ദഹന പ്രശ്നങ്ങള്‍, അസിഡിറ്റി പോലുള്ളവ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തിലാക്കുന്നതാണ്. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിന് മുന്‍പ് എന്താണ് കാരണം എന്ന് പലര്‍ക്കും അറിയില്ല. പലപ്പോഴും ഇതിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് പലരും ചിന്തിക്കുന്നില്ല. ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന പല പ്രശ്നങ്ങളും കഴിക്കുന്ന ഭക്ഷണം നിമിത്തം സംഭവിക്കാം.
ഏതൊക്കെ ഭക്ഷണങ്ങളാണ് നിങ്ങളുടെ ദഹനവ്യവസ്ഥക്ക് പ്രശ്നങ്ങളുണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം. പലപ്പോഴും പ്രശ്നമുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ തിരിച്ചറിയുന്നതിന് ഒരു ഫുഡ് ഡയറി സൂക്ഷിക്കുന്നതും നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യകരമായ ദഹന വ്യവസ്ഥക്ക് സഹായിക്കുന്നു. കൂടാതെ ശരിയായ ഭക്ഷണ തിരഞ്ഞെടുപ്പുകളിലൂടെ മാത്രമേ ഇവയെ പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളൂ. ഏതൊക്കെ ഭക്ഷണങ്ങളാണ് പല സാഹചര്യങ്ങളിലായി വില്ലനാവുന്നത് എന്ന് നോക്കാം.

എരിവുള്ള ഭക്ഷണങ്ങള്‍
പലപ്പോഴും എരിവുള്ള ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുന്നവരില്‍ ഇത്തരം പ്രശ്നങ്ങള്‍ വെല്ലുവിളിയായി മാറാറുണ്ട്. അത് കൂടാതെ അമിതമായി മസാല ചേര്‍ത്ത ഭക്ഷണങ്ങളും ശ്രദ്ധിക്കണം. ഇത് കഴിച്ചാല്‍ നല്ലൊരു ശതമാനം ആളുകളിലും പലപ്പോഴും അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിവ ഉണ്ടാക്കുകയും ചെയ്യും. പ്രത്യേകിച്ച് ആസിഡ് റിഫ്ളക്സ് അല്ലെങ്കില്‍ ഗ്യാസ്ട്രൈറ്റിസ് ഉള്ളവരെങ്കില്‍ ഇത് അല്പം കൂടി പ്രശ്നങ്ങളുണ്ടാക്കുന്നു.
വറുത്തതും എണ്ണമയമുള്ളതുമായ ഭക്ഷണങ്ങള്‍
എണ്ണയില്‍ വറുത്ത് കോരിയ ഭക്ഷണങ്ങളുടെ കാര്യത്തില്‍ പലരും പലപ്പോഴും അല്പം കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നു. ഇത് നിങ്ങളുടെ വയറ്റിലെ പ്രതിസന്ധികള്‍ക്ക് തുടക്കമിടും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും സ്നാക്സ്, ഫാസ്റ്റ്ഫുഡ്, എണ്ണമയമുള്ള കറികള്‍ എന്നിവയെല്ലാം ശ്രദ്ധിക്കണം. ഇത് വയറ്റില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. പലപ്പോഴും ആസിഡ് റിഫ്ളക്സ് പോലുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും.
പാല് ഉല്‍പ്പന്നങ്ങള്‍
ലാക്ടോസ് അസഹിഷ്ണുതയുള്ളവരില്‍ പാല് എപ്പോഴും ഒരു വില്ലനാണ്. ഇവര്‍ക്ക് പാല്, ചീസ്, ഐസ്ക്രീം എന്നിവ കഴിക്കുന്നത് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുന്നു. വയറു വേദന, വയറിളക്കം, ഗ്യാസ് പോലുള്ള പ്രശ്നങ്ങള്‍ ഇവരെ നെട്ടോട്ടമോടിപ്പിക്കും. അതുകൊണ്ട് ഇത്തരക്കാരും അല്പം ശ്രദ്ധിക്കണം.

കാര്‍ബണേറ്റഡ് പാനീയങ്ങള്‍
ഒരു നിറഞ്ഞ ഭക്ഷണത്തിന് ശേഷം പലരും കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ ശീലമാക്കുന്നുണ്ട്. എന്നാല്‍ ഇത് ദഹനാരോഗ്യത്തെ വളരെ മോശമായാണ് ബാധിക്കുക എന്നത് തിരിച്ചറിയേണ്ടതാണ്. പലപ്പോഴും ബിയര്‍ പോലുള്ളവയും ഇത്തരം പ്രശ്നങ്ങള്‍ വഷളാക്കും. ഇത് അധികമായി ഗ്യാസ് ശരീരത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.
കഫീന്‍ അടങ്ങിയ പാനീയങ്ങള്‍
കാപ്പി, കട്ടന്‍ ചായ, എനര്‍ജി ഡ്രിങ്ക്സ് എന്നിവ ആമാശയത്തിലെ ആസിഡ് ഉത്പാദനത്തെ ഇരട്ടിയാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ആളുകള്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. ഇത് നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
മധുരപലഹാരങ്ങള്‍
മധുരപലഹാരങ്ങള്‍ ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. എന്നാല്‍ ഇത് ദഹനാരോഗ്യത്തിന് നല്കുന്ന പ്രതിസന്ധികള്‍ നിസ്സാരമല്ല. പലപ്പോഴും സോര്‍ബിറ്റോള്‍, മാനിറ്റോള്‍, സൈലിറ്റോള്‍ തുടങ്ങിയ ഘടകങ്ങള്‍ നിങ്ങളുടെ ചെറുകുടലില്‍ ആഗിരണം ചെയ്യപ്പെടുന്നില്ല. ഇതാണ് പലപ്പോഴും വയറിളക്കം പോലുള്ള പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
പയര്‍വര്‍ഗ്ഗങ്ങള്‍
ആരോഗ്യ ഗുണങ്ങള്‍ ഏറെയുണ്ടെങ്കിലും അല്പം ശ്രദ്ധിച്ച് വേണം ദഹന പ്രശ്നങ്ങള്‍ ഉള്ളവര്‍ പയര്‍വര്‍ഗ്ഗങ്ങള്‍ കഴിക്കുന്നതിന്. കാരണം ഇതില്‍ ഉള്ള പഞ്ചസാരകളും നാരുകളും ചേര്‍ന്ന് പലപ്പോഴും കുടലില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് കുടലില്‍ ഉള്ള നല്ല ബാക്ടീരിയകലെ പുളിപ്പിച്ച് അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications