Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
കൊളസ്ട്രോളുണ്ടോ? ഒരു മുട്ട പോലും ഉണ്ടാക്കുന്ന അപകടം നിസ്സാരമല്ല
കൊളസ്ട്രോള്‍ ഇന്നത്തെ കാലത്തെ ജീവിത ശൈലി രോഗങ്ങളില്‍ വളരെയധികം കുപ്രസിദ്ധി ആര്‍ജ്ജിച്ചതാണ്. നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും ഉണ്ട്. ഇതില്‍ ചീത്ത കൊളസ്ട്രോള്‍ വര്‍ദ്ധിച്ചാല്‍ അത് ഹൃദയ സംബന്ധമായ പ്രശ്നത്തിന് കാരണമാകുന്നു. ആരോഗ്യഭീഷണികള്‍ വര്‍ദ്ധിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് കൊളസ്ട്രോള്‍ നിങ്ങള്‍ക്ക് സമ്മാനിക്കുന്നത്. കൊളസ്ട്രോള്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പലപ്പോഴും പ്രശ്നം കൂടുതല്‍ വഷളാവാത്ത ഭക്ഷണശീലങ്ങളാണ് അവലംബിക്കേണ്ടത്. കുടിക്കുന്ന വെള്ളം പോലും അത്രയേറെ ശ്രദ്ധിച്ച് വേണം നാം കുടിക്കുന്നതിന്. അതുപോലെ തന്നെയാണ് കഴിക്കുന്ന ഭക്ഷണവും. നമ്മുടെ അശ്രദ്ധ ആരോഗ്യത്തെ നശിപ്പിക്കും എന്നതാണ് യാഥാര്‍ത്ഥ്യം.
മുട്ടയാണ് ഇതില്‍ എപ്പോഴും കുപ്രസിദ്ധി ആര്‍ജ്ജിച്ചത്. ഉയര്‍ന്ന കൊളസ്ട്രോള്‍ ഉള്ള വ്യക്തിയില്‍ മുട്ട കഴിക്കുന്നത് ഉണ്ടാക്കുന്ന അപകടം അത് തിരിച്ചറിഞ്ഞ് വേണം മുന്നോട്ട് പോവുന്നതിന്. ശരീരത്തില്‍ രണ്ട് തരത്തിലുള്ള കൊളസ്ട്രോളാണ് ഉള്ളത്. ഇതില്‍ നല്ല കൊളസ്ട്രോളും മോശം കൊളസ്ട്രോളും ഉണ്ട്. കൊളസ്ട്രോള്‍ രണ്ട് രൂപത്തിലാണ് ഉള്ളത്. അതില്‍ എല്‍ ഡി എല്‍ എന്ന മോശം കൊളസ്ട്രോളും എച്ച് ഡി എല്‍ എന്ന നല്ല കൊളസ്ട്രോളും ആണ് ഉള്ളത്.

ചീത്ത കൊളസ്ട്രോള്‍ വര്‍ദ്ധിക്കുന്നതിന് പിന്നില്‍?
ചീത്ത കൊളസ്ട്രോള്‍ വര്‍ദ്ധിക്കുന്നതിന് പിന്നിലെ കാരണം എന്താണ് എന്ന് പലര്‍ക്കും അറിയില്ല. മുട്ടയില്‍ വെള്ളയും മഞ്ഞയുമാണ് രണ്ട് ഭാഗങ്ങള്‍. ഇതില്‍ മഞ്ഞക്കരു, ഉയര്‍ന്ന കൊളസ്ട്രോളിലേക്ക് നയിക്കും എന്നാണ് പറയുന്നത്. ഇത് ഹൃദയ സംബന്ധമായ അസ്വസ്ഥതകളിലേക്ക് എത്തിക്കുകയും ഹൃദ്രോഗത്തെ ക്ഷണിച്ച് വരുത്തുകയും ചെയ്യുന്നു. ഭക്ഷണത്തിലൂടെയാണ് എന്തുകൊണ്ടും കൊളസ്ട്രോള്‍ കുറക്കുന്നതിന് നാം ആദ്യപടിയെന്ന നിലയില്‍ ശ്രദ്ധിക്കേണ്ടത്.
ഏറ്റവും മോശം ഭക്ഷണം ഹൃദയാരോഗ്യം തകര്‍ക്കും
നിങ്ങളുടെ ഏറ്റവും മോശം ഭക്ഷണശീലം പലപ്പോഴും ഹൃദയാരോഗ്യത്തെ ഇല്ലാതാക്കുന്നു. മുട്ടയില്‍ കൊഴുപ്പ് നിറഞ്ഞതിനാല്‍ അത് സ്ഥിരമായി കൊളസ്ട്രോള്‍ രോഗികള്‍ ഉപയോഗിക്കുന്നത് അപകടകരമാണ്. കൊളസ്ട്രോള്‍ കൂടുതലുള്ള വ്യക്തികള്‍ ഒരു കാരണവശാലും സ്ഥിരമായി മുട്ട കഴിക്കരുത്. ഇത് ഹൃദ്രോഗത്തെ ക്ഷണിച്ച് വരുത്തുന്നതിന് തുല്യമാണ്. അതുകൊണ്ട് തന്നെ അല്പം ഗൗരവത്തോടെ ഇതെല്ലാം കാണേണ്ടതാണ്.
രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത്
മുട്ട കൊളസ്ട്രോള്‍ കൂട്ടുന്നത് മാത്രമല്ല രക്തസമ്മര്‍ദ്ദത്തിനും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. മുട്ടയില്‍ അടങ്ങിയിരിക്കുന്ന സോഡിയം രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിലേക്ക് എത്തിക്കുന്നു. ഉയര്‍ന്ന കൊളസ്ട്രോള്‍ അമിത ഭാരത്തിന് കാരണമാകുന്നു. ഇതും മുട്ട കഴിക്കുന്നതിന്റെ ഫലമായി സംഭവിക്കുന്ന ഒരു മാറ്റം തന്നെയാണ്. പൊണ്ണത്തടി വര്‍ദ്ധിക്കുന്നതും കൊളസ്ട്രോള്‍ ഒരു കാരണമാണ്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം.
പോഷകാരോഗ്യം നിര്‍ബന്ധം
മുട്ട പോഷകങ്ങള്‍ അടങ്ങിയതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഭക്ഷണസമയം മുട്ട കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് അല്പം ശ്രദ്ധിച്ച് വേണം. മുട്ടക്ക് പകരം അതേ ഗുണങ്ങള്‍ ലഭിക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഉയര്‍ന്ന കൊളസട്രോള്‍ ഉള്ളവരില്‍ വളരെ മികച്ച ഡയറ്റ് തന്നെ തിരഞ്ഞെടുക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ആരോഗ്യത്തെ വഷളാക്കുകയും ജീവന് തന്നെ ഭീഷണിയായി മാറുന്ന ഘട്ടത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
മുട്ടയുടെ ഗുണങ്ങള്‍ നിസ്സാരമല്ല
കൊളസ്ട്രോളിനെ പ്രശ്നത്തിലാക്കുന്ന ഒന്നാണ് മുട്ടയെങ്കിലും ആരോഗ്യത്തിന് നിരവധി ഗുണങ്ങളാണ് മുട്ട നല്‍കുന്നത്. നല്ല ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങളാല്‍ സമ്പുഷ്ടാണ് മുട്ട. പ്രമേഹ രോഗികള്‍ക്ക് പോലും മുട്ട സ്ഥിരമാക്കുന്നത് ആരോഗ്യത്തെ സഹായിക്കുന്നു. മുട്ടയുടെ ഉപഭോഗം കൃത്യമായി ശ്രദ്ധിച്ചാണെങ്കില് അത് നിങ്ങളുടെ ആരോഗ്യത്തെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ കൊളസ്ട്രോള്‍ ഉള്ളവര്‍ മുട്ട ഴിക്കുമ്പോള് നല്ലൊരു ന്യൂട്രീഷ്യനെ കണ്ട് വേണം കഴിക്കുന്നതിന്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications