Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
സമ്മര്‍ദ്ദവും വിഷാദവും ഞൊടിയിടക്കുള്ളില്‍ പരിഹരിക്കാന്‍ 5 യോഗാസനങ്ങള്‍
യോഗ എന്നത് ശരീരത്തിനും മനസ്സിനും ഒരുപോലെ ആരോഗ്യകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ്. അത് എത്രത്തോളം എപ്രകാരം നിങ്ങളെ സഹായിക്കുന്നു എന്നത് പലര്‍ക്കും അറിയില്ല. എന്നാല്‍ സ്ഥിരമായി യോഗ ചെയ്യുന്ന ഒരു വ്യക്തിയെങ്കില്‍ അവര്‍ക്ക് യോഗ ചെയ്യുമ്പോഴുള്ള മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. പലരേയും ബാധിക്കുന്ന രോഗലക്ഷണങ്ങളില്‍ ഒന്നാണ് വിഷാദരോഗം. ഇത് ശാരീരികമായി പ്രകടമല്ലെങ്കിലും പലപ്പോഴും മാനസികമായി ആരോഗ്യത്തെ മോശമായി ബാധിക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിനേക്കാള്‍ വളരെ പെട്ടെന്ന് പരിഹരിക്കപ്പെടേണ്ടതാണ് മാനസികാരോഗ്യത്തെ ബാധിക്കുന്ന ലക്ഷണങ്ങള്‍.
അതിന് നിങ്ങളെ യോഗ സഹായിക്കും എന്നതാണ് സത്യം. ഈ ലേഖനത്തില്‍ വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന അഞ്ച് യോഗാസനങ്ങളെക്കുറിച്ചാണ് പറയുന്നത്. ഇത് നിങ്ങളുടെ മനസ്സാനും ശരീരത്തിനും സന്തുലിതാവസ്ഥ പ്രദാനം ചെയ്യുന്നു. എന്ന് മാത്രമല്ല ഇത് നമ്മുടെ ഉള്ളിലെ ഇരുട്ടിനെ ഇല്ലാതാക്കി പ്രകാശം വര്‍ദ്ധിപ്പിക്കുന്നു. സ്ഥിരമായി ദു:ഖം, ഉത്സാഹമില്ലായ്മ., താല്‍പ്പര്യക്കുറവ്, കരച്ചില്‍, അസ്വസ്ഥതകള്‍ എന്നിവ സ്ഥിരമായി നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ അതിന് ഉടന്‍ പരിഹാരം കാണണം. കാരണം നിങ്ങള്‍ വിഷാദരോഗത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ഏതൊക്കെ യോഗാസനങ്ങളാണ് ഇതിന് പരിഹാരം കാണാന്‍ സഹായിക്കുന്നതെന്ന് നോക്കാം.

ബാലാസനം
ബാലാസനം ചെയ്യുന്നത് വഴി അത് ശരീരത്തിന്റെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇത് വിഷാദത്തില്‍ നിന്ന് നിങ്ങളെ പ്രതിരോധിക്കുകയും മാനസികവും ശാരീരികവുമായ മാറ്റങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു. ഈ ആസനം എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കും. സ്ഥിരമായി അല്‍പ സമയം ഇതിനായി മാറ്റി വെക്കേണ്ടതാണ്. ഇത് എല്ലാ വിധത്തിലുള്ള അസ്വസ്ഥതകളേയും പെട്ടെന്ന് പരിഹരിക്കും. പലപ്പോഴും ബാലാസനം ചെയ്യുന്നത് വഴി അത് നിങ്ങളുടെ നാഡീവ്യവസ്ഥയെ ശാന്തമാക്കുകയും വിശ്രമം പ്രോത്സാഹിപ്പിക്കുകയും ഉത്കണ്ഠയും വിഷാദവും കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
അധോമുഖ ശ്വാനാസനം
നിങ്ങളുടെ നഷ്ടപ്പെട്ട ശാരീരികവും മാനസികവുമായ ഊര്‍ജ്ജം തിരിച്ചെടുക്കുന്നതിന് സഹായിക്കുന്നതാണ് അധോമുഖ ശ്വാനാസനം. ഇത് വഴി നിങ്ങള്‍ക്ക് പോസിറ്റീവ് മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. ഇത് ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കുമുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ശരീരത്തിന് ഉന്മേഷം നല്‍കുകയും ചെയ്യുന്നു. അത് മാത്രമല്ല മാനസികമായുണ്ടാവുന്ന അസ്വസ്ഥതകളും മറ്റും പരിഹിരക്കുന്നതിനും അനുകൂലമാണ്.

സേതുബന്ധാസനം
ആരോഗ്യത്തോടെ ശരീരത്തെ സംരക്ഷിക്കുക എന്നതാണ് സേതുബന്ധാസനം നിങ്ങള്‍ക്ക് നല്‍കുന്നത്. ഇത് പോസിറ്റീവ് ഊര്‍ജ്ജത്തേയും നിങ്ങളിലേക്ക് എത്തിക്കും. നിങ്ങള്‍ക്ക് ഇത് വഴി നട്ടെല്ലിനെ ശക്തിപ്പെടുത്തുന്നതിന് സാധിക്കുന്നു. കൂടാതെ ശരീരത്തിന് നല്ല വഴക്കം ലഭിക്കുകയും മാനസികാരോഗ്യം സംരക്ഷിപ്പെടുകയും ചെയ്യുന്നു. നിങ്ങളെ അലട്ടുന്ന പല രോഗാവസ്ഥകള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കും സേതുബന്ധാസനം. അത് മാത്രമല്ല ശരീരത്തിനും മനസ്സിനും പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടും മികച്ചതാണ് ഈ ആസനം.
നാഡീ ശുദ്ധി പ്രാണായാമം (അനുലോം വിലോം)
ശരീരത്തിന്റെ സമ്മര്‍ദ്ദത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും നാഡിശുദ്ധി പ്രാണായാമം സഹായിക്കുന്നു. ഇത് സമ്മര്‍ദ്ദം, വിഷാദം എന്നിവ കുറയ്ക്കുന്നതിനും സഹായിക്കും. കൂടാതെ മാനസികാരോഗ്യത്തെ പ്രശ്‌നത്തിലാക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല ഈ പ്രാണായാമം ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് തലച്ചോറിന്റെ രണ്ട് വശങ്ങളേയും ഒരുപോലെ സന്തുലിതമാക്കുന്നതിന് സാധിക്കും. കൂടാതെ ആരോഗ്യ പ്രശ്‌നങ്ങളില്‍ പലതിനും പരിഹാരം കാണുന്നതിനും സഹായിക്കും.
ശവാസനം
ആഴത്തിലുള്ള വിശ്രമം ശരീരത്തിനും മനസ്സിനും നല്‍കുക എന്നതാണ് ആദ്യത്തെ കാര്യം. പലപ്പോഴും അതിന് വേണ്ടി പലര്‍ക്കും സമയം കിട്ടാറില്ല. എന്ന് മാത്രമല്ല അതിന് വേണ്ടി പലരും തയ്യാറാകുന്നില്ല. എന്നാല്‍ ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരെങ്കില്‍ അവര്‍ ശവാസനം ചെയ്യുന്നത് ശാരീരികമായും മാനസികമായും മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കൂടാതെ നിങ്ങളെ ബാധിച്ചിരിക്കു്ന്ന പിരിമുറുക്കത്തില്‍ നിന്ന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു ശവാസനം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications