Latest Updates
-
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം! -
12 വർഷത്തെ കാത്തിരിപ്പ്: വ്യാഴമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ബുധൻ മിഥുനത്തിലേക്ക്: ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ ഉറപ്പ്!
സന്തോഷവും സമാധാനവും എപ്പോഴും നിലനിര്‍ത്താം: ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം
ശാരീരികാരോഗ്യത്തിന്റെ കാര്യത്തില്‍ പലരും അതീവ ശ്രദ്ധ ചെലുത്തും. എന്നാല്‍ നമ്മുടെ മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ എത്രത്തോളം ശ്രദ്ധ ചെലുത്തുന്നുണ്ട് എന്നത് പലരും രണ്ട് വട്ടം ചിന്തിക്കേണ്ട ഒന്നാണ്. കാരണം മാനസികാവസ്ഥയില്‍ പല വിധത്തിലുള്ള മാറ്റങ്ങളാണ് ഓരോ ദിവസവും ഉണ്ടാവുന്നത്. ഹോര്‍മോണ്‍ മാറ്റങ്ങള്‍, സമ്മര്‍ദ്ദം, കുടുംബം, ജോലി എന്നിവയെല്ലാം പലരിലും മാനസികാരോഗ്യത്തെ ബാധിക്കുന്നതാണ്. എന്നാല്‍ ഇതിലെല്ലാം തന്നെ പലപ്പോഴും മൂഡ് സ്വിംങ്സ് എന്ന അവസ്ഥയിലേക്ക് നിങ്ങളെത്തുമ്പോള്‍ അല്പം ശ്രദ്ധിക്കണം. കാരണം അത് നിങ്ങളുടെ ആരോഗ്യത്തെ വളരെ മോശം അവസ്ഥയിലേക്ക് എത്തിക്കുന്നു.
എന്നാല്‍ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മാനസികാരോഗ്യം എന്നത് വളരെയധികം ശ്രദ്ദിക്കേണ്ടതാണ്. വൈകാരികമായ സന്തുലിതാവസ്ഥ നിലനിര്‍ത്തുക എന്നതാണ് അതിനായി ആദ്യം ശ്രദ്ധിക്കേണ്ടത്. ഇത്തരത്തില്‍ മാനസികാരോഗ്യത്തിന് സഹായിക്കുന്ന ചില കാര്യങ്ങള്‍ നമ്മള് നിത്യ ജീവിതത്തില്‍ ശീലമാക്കണം. അവ എന്തൊക്കെയെന്ന് നോക്കാം. ഇത് വഴി നിങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം തിരിച്ചെടുക്കാം.

മെഡിറ്റേഷന്‍ നിസ്സാരമല്ല
മെഡിറ്റേഷന്‍ എന്നത് വളരെയധികം ശ്രദ്ധേയമായ ഒന്നാണ്. പലപ്പോഴും ഇതിലൂടെ നിങ്ങളുടെ മാനസികാരോഗ്യം മാത്രമല്ല ശാരീരികാരോഗ്യത്തേയും മികച്ചതാക്കും. ഇത് നിങ്ങളെ നെഗറ്റീവ് വികാരങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു. മാത്രമല്ല ആഴത്തിലുള്ള ശ്വസനം നിങ്ങളുടെ സമ്മര്‍ദ്ദത്തെ കുറയ്ക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് ഇത് വളരെ മികച്ചതാണ്. ഇതിലൂടെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും വൈകാരിക സന്തുലിതാവസ്ഥയും ഉണ്ടാവുന്നു.
സ്ഥിരമായ വ്യായാമം
ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ മാനസികാവസ്ഥയെ വളരെയധികം സ്വാധീനിക്കുന്നു. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വ്യയാമം സ്ഥിരമായി ചെയ്യുന്നവരുടെ മാനസികാരോഗ്യവും മികച്ചതായിരിക്കും. പലപ്പോഴും ഇത് വഴി സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും മാനസികാരോഗ്യവും സന്തോഷവും നിലനിര്‍ത്താനും സാധിക്കും.
ആരോഗ്യകരമായ ഭക്ഷണക്രമം
നിങ്ങളുടെ ശാരീരിക ആരോഗ്യം നിങ്ങള്‍ക്ക് മികച്ചതായിരിക്കാന് വേണ്ടി മാനസികാരോഗ്യത്തേയും വളരെയധികം ശ്രദ്ധിക്കണം. പലപ്പോഴും ഭക്ഷണത്തിന് ഇത് വഴി മാനസികാരോഗ്യം മികച്ചതാക്കുന്നതിന് സാധിക്കും. പലപ്പോഴും മാനസികാവസ്ഥയിലെ മാറ്റങ്ങള്‍ നിങ്ങളെ മികച്ചതാക്കുന്നതിനും മോശമാക്കുന്നതിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി നമുക്ക് ആരോഗ്യകരമായ ഭക്ഷണക്രമം ശീലിക്കാവുന്നതാണ്. ഇത് വഴി നിങ്ങളുടെ മാനസിക സന്തോഷവും വൈകാരിക സ്ഥിരതയും നിലനിര്‍ത്താന്‍ സാധിക്കും.
മതിയായ ഉറക്കം നേടുക
ഉറക്കക്കുറവ് നിങ്ങളുടെ മാനസികാവസ്ഥയെയും വൈകാരിക സ്ഥിരതയെയും ബാധിക്കുന്നു. പലപ്പോഴും ഉറക്കക്കുറവ് നിങ്ങളില്‍ ക്ഷോഭം, സമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിവയിലേക്ക് നയിക്കുന്നു. പലപ്പോഴും മാനസികാരോഗ്യത്തെ മികച്ചതാക്കുന്നതിന് വേണ്ടി നമുക്ക് കൃത്യമായ ഉറക്കം അനിവാര്യമാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം മികച്ചതാക്കുന്നു. നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഉറങ്ങുന്നതിന് മുന്‍പായി സ്ക്രീനുകള്‍ ഒഴിവാക്കുക.
ട്രിഗറുകള്‍ തിരിച്ചറിയുക, സമ്മര്‍ദ്ദം നിയന്ത്രിക്കുക
ചിലപ്പോള്‍, പ്രത്യേക സാഹചര്യങ്ങള്‍, ആളുകള്‍ അല്ലെങ്കില്‍ സമ്മര്കരമായ പല കാര്യങ്ങളും നിങ്ങളില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. ഇവയില്‍ ഏതാണ് നിങ്ങളുടെ മാനസികാരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കുന്നത് എന്നത് ആദ്യം തിരിച്ചറിയണം. അതിന് ശേഷം മാത്രം അതിനെ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. കൃത്യമായ നിങ്ങളുടെ ട്രിഗറുകള്‍ കണ്ടെത്തി അവ ഒഴിവാക്കുക. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. കൂടാതെ സമ്മര്‍ദ്ദത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ഇതെല്ലാം ശ്രദ്ധിക്കണം.
ദിനചര്യ ഉണ്ടാക്കിയെടുക്കുക
പലപ്പോഴും ദിനചര്യ കൃത്യമായി ഉണ്ടാക്കിയെടുക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിനും നിയന്ത്രണങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. ജോലി , വിശ്രമം, ഒഴിവ് സമയം എന്നിവയെ എല്ലാം കൃത്യമായി കൃത്യസമയത്ത് ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ജീവിതത്തില്‍ സ്ഥിരത കൊണ്ട് വരും. ഇതെല്ലാം തന്നെ നിങ്ങളുടെ മാനസികാരോഗ്യത്തേയും മാനസിക സന്തോഷത്തേയും വര്‍ദ്ധിപ്പിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications