Latest Updates
-
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം!
അടിവയറ്റിലെ കൊഴുപ്പുരുക്കും നാലേ നാല് വ്യായാമങ്ങള്‍: സ്ഥിരമെങ്കില്‍ ഒരുമാസത്തില്‍ ഫലം
എപ്പോഴും എല്ലാവരിലും അസ്വസ്ഥതകളും പ്രശ്നങ്ങളും ഉണ്ടാക്കുന്ന ഒന്നാണ് അടിവയറ്റിലെ കൊഴുപ്പ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെ മോശമായ രീതിയില്‍ ബാധിക്കുന്നു. പലപ്പോഴും അനാരോഗ്യകരമായ ജീവിത ശൈലിയും ഭക്ഷണരീതിയും എല്ലാം ഇത്തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്. അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് പക്ഷേ പലര്‍ക്കും അറിയില്ല. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. അതില്‍ നിങ്ങളുടെ ആരോഗ്യം എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് തിരിച്ചറിയുകയാണ് ആ്ദ്യം വേണ്ടത്.
ആരോഗ്യവിദഗ്ധരുടെ അഭിപ്രായപ്രകാരം പലപ്പോഴും ശരീരത്തിലെ മറ്റുള്ള ഭാഗങ്ങളിലെ കൊഴുപ്പ് കുറഞ്ഞാലും വയറ്റിലെ കൊഴുപ്പ് കുറയാന്‍ അല്പം കൂടുതല്‍ കഷ്ടപ്പെടേണ്ടി വരുന്നു. ഇതിന് സ്ഥിരമായ ഭക്ഷണശീലവും വ്യായാമവും എല്ലാം ആവശ്യമാണ്. വീട്ടില്‍ തന്നെ ഇത്തരം പ്രശ്നങ്ങളെ നമുക്ക് പരിഹരിക്കാന്‍ സാധിക്കും. അതിനായി ചില വ്യായാമങ്ങള്‍ ശീലിക്കാവുന്നതാണ്. വയറ്റിലെ കൊഴുപ്പിനെ പരിഹരിക്കുന്നതിന് സഹായിക്കുന്ന ഇത്തരം ചില ശീലങ്ങള്‍ ഉണ്ട്, അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

പ്ലാങ്ക്
പലരും ശീലിക്കാന്‍ മടിക്കുന്ന ഒരു വ്യായാമമാണ് പലപ്പോഴും പ്ലാങ്ക്. എന്നാല്‍ പ്ലാങ്ക് ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു എന്നതാണ് സത്യം. അത് നിങ്ങളുടെ വയറ്റിലെ കൊഴുപ്പിനെ വളരെ പെട്ടെന്നാണ് ഇല്ലാതാക്കുന്നത്. അതിനായി ആദ്യം കമിഴ്ന്ന് കിടന്ന് കൈമുട്ടുകള്‍ രണ്ടിലും ശരീരത്തിന്റെ ബാലന്‍സ് നിര്‍ത്തിക്കൊണ്ട് പതുക്കെ ശരീരം തറയില്‍ നിന്ന് പൊക്കുക. അത് മാത്രമല്ല വയര്‍ ഉള്ളിലേക്ക് പിടിച്ച് ഇത് 30 സെക്കന്റ് നേരത്തേക്കെങ്കിലും തുടരേണ്ടതാണ്. പതുക്കെ ഇത് ഒരു മിനിറ്റ് വരെ ചെയ്യുന്നതിന് ശ്രദ്ധിക്കാം.
സൈക്കിള്‍ ക്രഞ്ച്
പലപ്പോഴും പലരും സാധാരണയായി ചെയ്യുന്ന ഒരു വ്യായാമമാണ് ഇത്. എന്നാല്‍ കൃത്യമായി ചെയ്തില്ലെങ്കില്‍ പലപ്പോഴും അതിന്റെ ഫലം ലഭിക്കണം എന്നില്ല. സൈക്കിള്‍ ക്രഞ്ച് ചെയ്യുന്നതിന് വേണ്ടി മലര്‍ന്ന് കിടന്ന് കൈകള്‍ രണ്ടും തലയ്ക്ക് പുറകില്‍ വെച്ച് തലയും കഴുത്തും അല്പം തറയില്‍ നിന്ന് ഉയര്‍ത്തേണ്ടതാണ്. പിന്നീട് മുന്നോട്ടാഞ്ഞ് സൈക്കിള്‍ ചവിട്ടുന്നത് പോലെ കാലുകള്‍ രണ്ടും ചലിപ്പിക്കുക. ഇത് നിങ്ങള്‍ക്ക് വയറ്റില്‍ ഫലം നല്‍കുന്നുണ്ടെന്ന് ഈ സമയം ഉറപ്പ് വരുത്തേണ്ടതാണ്. അത് മാത്രമല്ല ഇത് പേശികള്‍ക്ക് സമ്മര്‍ദ്ദം നല്‍കുന്നതോടൊപ്പം ശരീരത്തിലെ കൊഴുപ്പിനെ പൂര്‍ണമായും കുറയ്ക്കുന്നതിനും സഹായിക്കും.

മൗണ്ടൈന്‍ ക്ലിംബിംങ്
ഈ വ്യായാമം ചെയ്യുന്നതിന് വേണ്ടി തറയില്‍ കമിഴ്ന്ന് കിടന്ന് കൈകള്‍ രണ്ടും നിലത്ത് കുത്തി ശരീരം പതുക്കെ ഉയര്‍ത്തേണ്ടതാണ്. അതിന് ശേഷം കാല്‍മുട്ടുകള്‍ ഒന്നിടവിട്ട് പര്‍വ്വതാരോഹകര്‍ ചെയ്യുന്നത് പോലെ നെഞ്ചിലേക്ക് കൊണ്ട് വരുക. ഇത് മലകയറുന്നത് പോലെ ശരീരത്തിന് തോന്നുന്നു. ശരിയായ രീതിയില്‍ ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് വയറ്റിലെ കൊഴുപ്പ് വളരെ എളുപ്പത്തില്‍ പരിഹരിക്കാന്‍ സാധിക്കും. സ്ഥ്രിമായി ഇത് ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് വയറ്റിലെ കൊഴുപ്പിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കും. സ്ഥിരമായി ഇത് ചെയ്യുന്നത് വഴി ഒരു മാസത്തിനുള്ളില്‍ ഏത് ചാടിയ വയറിനേയും ഇല്ലാതാക്കാന്‍ സഹായിക്കും.
റഷ്യന്‍ ട്വിസ്റ്റ്
സ്ഥിരമായി റഷ്യന്‍ ട്വിസ്റ്റ് ചെയ്യുന്നവരില്‍ പലപ്പോഴും അമിതവണ്ണവും അതോടൊപ്പം തന്നെ കുടവയറും ഇല്ലാതാവുന്നു. കൂടാതെ ആരോഗ്യത്തിനും മികച്ച മാറ്റങ്ങള്‍ നല്‍കും. ഈ വ്യായാമം ചെയ്യുന്നതിന് വേണ്ടി കാലുകല്‍ നീട്ടി വെക്കേണ്ടതാണ്. കാല്‍മുട്ടുകള്‍ മടക്ക് പാദങ്ങള്‍ നിലത്ത് നിന്ന് ചെറിയ രീതിയില്‍ ഉയര്‍ത്തേണ്ടതാണ്. പിന്നീട് പതിയെ ശരീരം പുറകിലോട്ട് ആക്കി അരക്കെട്ട് ഇടത്തോട്ടും വലത്തോട്ടും തിരിക്കാവുന്നതാണ്. ആവശ്യമെങ്കില്‍ ഒരു ബാള്‍ കൈയ്യില്‍ പിടിക്കാവുന്നതാണ്. ഇത് വളരെ പെട്ടെന്ന് തന്നെ കൊഴുപ്പും തടിയും കുറയ്ക്കാന്‍ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications