Latest Updates
-
തടി കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? അറിയാതെ പോകരുത് ഈ വലിയ അപകടങ്ങൾ! -
കത്തുന്ന വെയിലിലും ചർമ്മം തിളങ്ങണോ? നൈക്ക സെയിലിലെ ഈ സൂപ്പർ കൂളിംഗ് ഉൽപ്പന്നങ്ങൾ മിസ്സാക്കരുത് -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങളുടെ രഹസ്യം; 72 മണിക്കൂർ കൊണ്ട് വയർ കുറയ്ക്കുന്ന ആ മാജിക് പ്ലാൻ! -
മെയ് 10 ഗ്രഹമാറ്റം: ജീവിതത്തിൽ വഴിത്തിരിവാകുന്ന മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
പഞ്ചകം തുടങ്ങി; ഈ ദിവസങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ അറിയാതെ പോകരുത് ഈ വലിയ അബദ്ധം! -
മെയ് 10 രാശിഫലം: ചിങ്ങം, ഇടവം രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
മേയ് 10 ഞായറാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം നോക്കി കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വമ്പൻ നേട്ടം, ചിലർക്ക് ജാഗ്രത! -
ഭാഗ്യനിറവും നേട്ടങ്ങളും കൂടെയുണ്ട്: ഇന്നത്തെ രാശിഫലത്തിൽ നിങ്ങളുടെ രാശിക്ക് എന്ത് കാത്തിരിക്കുന്നു? -
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്!
മത്സ്യം നല്കുന്ന ഗുണങ്ങള്‍ അനവധി: എന്നാല്‍ ഇവക്കൊപ്പം ചേരുമ്പോള്‍ അപകടം തൊട്ടരികെ
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പ്രധാന പ്രശ്നമാണ് ദഹനാരോഗ്യവുമായി ബന്ധപ്പെട്ടുണ്ടാവുന്നത്. ആരോഗ്യത്തെ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നതിന് മുന്‍പ് കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്. മത്സ്യം ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ്. എന്നാല്‍ അതോടൊപ്പം ചില ഭക്ഷണങ്ങള്‍ ചേരുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധികളുണ്ടാക്കുന്നു. പലപ്പോഴും ചേരാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ തന്നെയാണ് ആരോഗ്യത്തിന് പ്രതിസന്ധിയുണ്ടാക്കുന്നത്. മത്സ്യത്തോടൊപ്പം ചേരാന്‍ പാടില്ലാത്ത പല ഭക്ഷണങ്ങളും ഉണ്ട്. അതില്‍ സാധാരണ നാം കേള്‍ക്കുന്നതാണ് മത്സ്യവും മോരും ചേരില്ല എന്നത്. അതുപോലെ തന്നെ ഒരുമിച്ച് കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
മുടി കൊഴിച്ചില്‍ തടയുന്നതിനും രോഗപ്രതിരോധ ശേഷിക്കും മികച്ച ദഹനത്തിനും എല്ലാം എപ്പോഴും മത്സ്യം സഹായിക്കുന്നു. അതിന് കാരണം ഇതിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് തന്നെയാണ്. പലപ്പോഴും മത്സ്യത്തോടൊപ്പം ചില ഭക്ഷണങ്ങള്‍ കൂടി ചേരുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കുന്നു. പലപ്പോഴും ഏതൊക്കെ ഭക്ഷണങ്ങളാണ് എന്നറിയാതെയാണ് ഇത്തരം ഭക്ഷണങ്ങള്‍ പലരും കഴിക്കുന്നതും അത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതും. ഏതൊക്കെയാണ് ചേരാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ എന്ന് നോക്കാം.

പാല് ഉത്പന്നങ്ങള്‍
പാല് ഉല്‍പ്പന്നങ്ങളൊന്നും തന്നെ മത്സ്യത്തിനോടൊപ്പം ചേര്‍ക്കരുത്. അത് ആരോഗ്യത്തിന് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. പലപ്പോഴും ഗ്യാസ്, അസിഡിറ്റി, മറ്റ് ദഹന സംബന്ധമായ അസ്വസ്ഥതകള്‍ വയറു വേദന എന്നിവ വിടാതെ പിന്തുടരുന്നു. ഇക്കാര്യത്തെ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അപകടകരമായ അവസ്ഥയിലേക്ക് ശരീരം എത്തുന്നു. പ്രത്യേകിച്ച് എന്തെങ്കിലും തരത്തിലുള്ള അലര്‍ജിയുള്ളവരെങ്കില്‍ ഇവര്‍ നിര്‍ബന്ധമായും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. മത്സ്യത്തിലെ പ്രോട്ടിനും പാലിലെ കാല്‍സ്യവും ചേരുന്നതിന്റെ ഫലമായാണ് ഇത്തരം പ്രശ്നങ്ങളുണ്ടാവുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
പുളിയുള്ള പഴങ്ങള്‍
രാവിലെ ഭക്ഷണത്തില്‍ പലരും പഴങ്ങളും, പാലും, കോണ്‍ഫ്ലെക്സും എല്ലാം കൂടി ചേര്‍ക്കാറുണ്ട്. എന്നാല്‍ ഇവ കഴിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. എന്നാല്‍ ആ പഴങ്ങളുടെ കൂട്ടത്തില്‍ സിട്രസ് അടങ്ങിയ പഴങ്ങള്‍ അരുത് എന്നതാണ് പ്രധാനപ്പെട്ട കാര്യം. പലപ്പോഴും ഇത് നെഞ്ചെരിച്ചില്‍, ഛര്‍ദ്ദി, തുടങ്ങിയ പല ശാരീരിക പ്രശ്നങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. ഇത്തരം കാര്യങ്ങളെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം. നാരങ്ങയില്‍ വിറ്റാമിന്‍ സി-യും അടങ്ങിയിരിക്കുന്നു. എന്നാല്‍ ഇതിനോടൊപ്പം പാലിലെ കാല്‍സ്യം കൂടി ചേരുമ്പോള്‍ അത് നിങ്ങളുടെ വയറ്റില്‍ പ്രതിസന്ധികളുണ്ടാക്കുന്നു. അത് മാത്രമല്ല ദഹനത്തിന് കൂടുതല്‍ വെല്ലുവിളികളും ഉണ്ടാവുന്നു.

പ്രോസസ്ഡ് ഫുഡ്
മത്സ്യം എത്രത്തോളം രുചികരമാണോ അത്രത്തോളം തന്നെ ആരോഗ്യകരവുമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ മത്സ്യത്തിനൊപ്പം ഇത്തരം ഭക്ഷണങ്ങള്‍ ചേരുമ്പോള്‍ അത് ആരോഗ്യത്തിന് പ്രശ്നങ്ങളുണ്ടാക്കുകയും അതൊടൊപ്പം തന്നെ മത്സ്യത്തിന്റെ ഗുണങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. കാരണം പ്രോസസ്ഡ് ഫുഡില്‍ സാച്ചുറേറ്റഡ്, ട്രാന്‍സ് ഫാറ്റിന്റെ അളവ് വളരെ കൂടുതലാണ്. ഇതെല്ലാം തന്നെ ആരോഗ്യത്തിന് വളരെയധികം പ്രശ്നങ്ങളുണ്ടാക്കുകയും അതൊടൊപ്പം തന്നെ ഹൃദയാരോഗ്യത്തെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
അന്നജം കൂടുതലുള്ള ഭക്ഷണങ്ങള്‍
പലപ്പോഴും അന്നജം കൂടുതലുള്ള ഭക്ഷണത്തോടൊപ്പം മത്സ്യം കഴിക്കുന്നതും അത്ര ഗുണകരമായ മാറ്റങ്ങളല്ല നല്‍കുന്നത്. ഇത് ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് ഉരുളക്കിഴങ്ങ് പോലുള്ളവ കഴിക്കുന്നത് ഒട്ടും നല്ലതല്ലെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ പലരും ശ്രദ്ധിക്കാതെ വിടുന്നതാണ് ആരോഗ്യത്തിന് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത് എന്നതാണ് പ്രധാന കാര്യം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications