Latest Updates
-
ഉഷ്ണതരംഗം വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ചയേ വരില്ല! -
ഉഷ്ണതരംഗം: വർക്കൗട്ട് ചെയ്യുന്ന പുരുഷന്മാർ ഈ തെറ്റ് ഒഴിവാക്കൂ! -
ഉഷ്ണതരംഗം വരുന്നു; ഗർഭിണികൾ ഈ തെറ്റുകൾ ഒഴിവാക്കി സുരക്ഷിതരാകൂ -
സെമാഗ്ലൂട്ടൈഡ് വില കുറഞ്ഞു; ഈ അബദ്ധം ചെയ്താൽ ജീവൻ അപകടത്തിലാകും! -
അമാവാസി രാശിമാറ്റം: മേടം രാശിയിലേക്ക് ചന്ദ്രന്, ഈ രാശിക്കാര്‍ക്ക് വന്‍ നേട്ടം -
നക്ഷത്രഫലം ഇന്ന്: അപ്രതീക്ഷിത സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ -
രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ -
രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ നേട്ടം; ചിലർക്ക് പണനഷ്ടം! -
ഉഷ്ണതരംഗം വരുന്നു; തളരാതിരിക്കാൻ ഈ പാനീയങ്ങൾ കുടിക്കൂ
തണുപ്പ് കൂടിയോ? കുടലിന്റെ ആരോഗ്യത്തിനും മികച്ച ദഹനത്തിനും ഈ ഭക്ഷണങ്ങള്‍ ധാരാളം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഭക്ഷണം. ആരോഗ്യം മാത്രമല്ല അനാരോഗ്യവും പലപ്പോഴും ഇതിന്റെ കാരണങ്ങളില്‍ ചിലതാണ്. പല വിധത്തിലുള്ള ബുദ്ധിമുട്ടുകളാണ് നാം ഓരോരുത്തരും അനുഭവിക്കുന്നത്. അതില്‍ തന്നെ അറിയേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. എന്നാല്‍ തണുപ്പ് കാലത്ത് പലരും ഭക്ഷണത്തിന്റെ കാര്യത്തിലും മാറ്റം വരുത്തുന്നു. പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കാനാണ് പലരും ആഗ്രഹിക്കുന്നത്. കാരണം ദഹനാരോഗ്യത്തെയും കുടലിന്റെ ആരോഗ്യത്തേയും മികച്ചതാക്കുന്ന ചിലതുണ്ട്.
ദഹന വ്യവസ്ഥയെ സുഗമമാക്കുന്നതിനും മലബന്ധത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നതാണ് എപ്പോഴും ഭക്ഷണങ്ങള്‍. പലപ്പോഴും ആരോഗ്യം മെച്ചപ്പെടുത്തുന്നതോടൊപ്പം തന്നെ നാരുകള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത്തരത്തില്‍ ശൈത്യകാലത്ത് ആരോഗ്യം മെച്ചപ്പെടുത്തുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇവ സ്ഥിരമാക്കിയാല്‍ ആരോഗ്യം മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. ഇത്തരത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്ന ചില ഭക്ഷണങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

കാരറ്റ്
ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് കാരറ്റ്. ശൈത്യകാലത്ത് ധാരാളമായി ലഭിക്കുന്ന കാരറ്റ് നിറയെ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിനെ കൂടുതല്‍ സഹായിക്കും എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ദഹനാരോഗ്യത്തിന് ഏത് സമയവും പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് അതിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതാണ് കാരറ്റ്. കാരണം ഇതില്‍ ബീറ്റ കരോട്ടിന്‍ ഉള്‍പ്പടെയുള്ള ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അത് കുടലിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് മികച്ചതാണ്. കാരറ്റ് നിങ്ങള്‍ക്ക് സാലഡ്, സൂപ്പ്, സബ്ജി എന്നിവ തയ്യാറാക്കി കഴിക്കാവുന്നതാണ്. ഇത് വഴി ആരോഗ്യവും കുടലിന്റെ ആരോഗ്യവും മികച്ചതാക്കും.
ചീര
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ചീര വളരെയധികം സഹായിക്കും. പ്രത്യേകിച്ച് തണുപ്പ് കാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ശൈത്യകാലഭക്ഷണങ്ങളില് ഒന്നാണ് ചീര. നാരുകള്‍, വെള്ളം, മഗ്നീഷ്യം എന്നിവയെല്ലാം ചീരയില്‍ ഉണ്ട്. അത് മാത്രമല്ല ഇതെല്ലാം നിങ്ങളുടെ മലബന്ധത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കും. അത് കൂടാതെ ഇരുമ്പ്, ഫോളേറ്റ്, വിറ്റാമിന്‍ സി അടങ്ങിയ ചീര നിങ്ങളുടെ ശൈത്യകാലത്ത് പ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച് ആരോഗ്യം സംരക്ഷിക്കുന്നതില്‍ മുന്നിലാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ദഹനാരോഗ്യത്തിനും കുടലിന്റെ ആരോഗ്യത്തിനും സഹായിക്കും എന്നതില്‍ സംശയം വേണ്ട.

മധുരക്കിഴങ്ങ്
തണുപ്പ് കാലത്ത് മധുരക്കിഴങ്ങ് എന്തുകൊണ്ടും അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു എന്നതില്‍ സംശയം വേണ്ട. ഇത് ദഹനത്തെ ഉത്തേജിപ്പിക്കുകയും അത് വഴി ആരോഗ്യം മികച്ചതാവുന്നു. അത് കൂടാതെ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകള്‍ മധുരക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിലുള്ള മധുരം ദഹനവ്യവസ്ഥയ്ക്കും അതുപോലെ തന്നെ വിശപ്പ് കുറയ്ക്കുന്നതിനും സഹായിക്കും. ധാരാളം പൊട്ടാസ്യം, ആന്റി ഓക്സിഡന്റുകള്‍ എന്നിവയെല്ലാം ഉള്ളതിനാല്‍ ഇത് കുടല്ഭിത്തികളുടെ ആരോഗ്യത്തെ മികച്ചതാക്കും. നിങ്ങള്‍ക്ക് പുഴുങ്ങിയോ അല്ലെങ്കില്‍ കറികളില്‍ ചേര്‍ത്തോ കഴിക്കാവുന്നതാണ്.
കാബേജ്
ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം മികച്ചതാണ് കാബേജ്. കാരണം ഇത് ശൈത്യകാല പച്ചക്കറികളില്‍ എപ്പോഴും ആരോഗ്യം നല്‍കുന്നതാണ്. ദഹനാരോഗ്യം മികച്ചതാക്കുന്നതാണ് എന്നതില്‍ സംശയം വേണ്ട. കാരണം ലയിക്കുന്ന നാരുകള്‍ ധാരാളം കാബേജില്‍ ഉണ്ട്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും അത് വഴി കുടലിന്റെ ആരോഗ്യത്തിനും സഹായിക്കും. എന്നാല്‍ ഇത് പച്ചക്ക് കഴിക്കുന്നത് അല്പം ശ്രദ്ധിച്ച് വേണം. കാരണം അവ ഗ്യാസിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ കാബേജ് എപ്പോഴും വളരെയധികം ശ്രദ്ധിച്ച് വേണം ഉപയോഗിക്കുന്നതിന്.

ഗ്രീന്‍ പീസ്
ഗ്രീന്‍ പീസ് ആരോഗ്യത്തെ സഹായിക്കുന്നത് പലപ്പോഴും ഇതിലം ഡയറ്ററി ഫൈബറിന്റെ ഉറവിടമായത് കൊണ്ട് തന്നെയാണ്. ഇത് മലബന്ധത്തെ ഒഴിവാക്കുകയും അത് പോലെ തന്നെ ദഹനാരോഗ്യം മികച്ചതാക്കുന്നതിനും ഗ്രീന്‍പീസ് സഹായിക്കും. സസ്യാധിഷ്ഠിത പ്രോട്ടീന്‍ ഉള്ളത് കൊണ്ട് തന്നെ അമിത ഭക്ഷണമെന്ന ശീലത്തെ ഇല്ലാതാക്കുന്നതിനും സാധിക്കുന്നു. പലപ്പോഴും കുടല് ബാക്ടീരിയകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് എന്തുകൊണ്ടും ഗ്രീന്‍ പീസ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












