Latest Updates
-
കടുത്ത ചൂടിലും തടി കുറയ്ക്കാം; വീട്ടിലിരുന്ന് സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഇതാ ചില വഴികൾ -
മെയ് 3-ന് കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഉപ്പും പഞ്ചസാരയും വേണ്ട! മെറ്റ് ഗാലയിൽ തിളങ്ങാൻ ബോളിവുഡ് താരങ്ങൾ പട്ടിണി കിടക്കുന്നത് എന്തിന്? -
ഇന്ന് ചന്ദ്രൻ വൃശ്ചികം രാശിയിൽ: വിശാഖം മുതൽ അനിഴം വരെ; നിങ്ങളുടെ രാശിഫലവും ഇന്നത്തെ ശുഭമുഹൂർത്തവും അറിയാം -
ഇന്ന് വരിയൻ യോഗം; നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം ഉപയോഗിക്കൂ! -
ഇന്നത്തെ രാശിഫലം: മീനം, കുംഭം, ഇടവം, ചിങ്ങം രാശിക്കാർക്ക് ഇന്ന് ധനയോഗം; കരിയറിൽ വൻ കുതിച്ചുചാട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിപ്പ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; ചിലര്‍ക്ക് അപ്രതീക്ഷിത ചിലവുകള്‍ -
മെയ് 2: കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ; ഈ 12 രാശിക്കാർക്കും ഇന്ന് നിർണ്ണായക ദിനം -
പ്രസവശേഷം തടി കൂടിയോ? ട്രോളന്മാർക്ക് സ്വര ഭാസ്കർ നൽകിയ കിടിലൻ മറുപടി വൈറലാകുന്നു!
പ്രമേഹം നിയന്ത്രണാതീതമായാല്‍ ജീവന് വരെ നഷ്ടപ്പെടും: 3യോഗയില്‍ പരിഹാരം
പ്രമേഹം എന്നത് വളരെയധികം വെല്ലുവിളികള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാക്കുന്ന ഒന്നാണ്. പലപ്പോഴും ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, വൃക്ക സംബന്ധമായ രോഗങ്ങള്‍, നേത്രരോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഗുരുതരമായ രോഗാവസ്ഥയാണ് പ്രമേഹം എന്നത് നിങ്ങള്‍ക്കറിയാമോ? നമ്മുടെ ആയുസ്സ് പോലും തുലാസിലാക്കുന്ന ഇത്തരം ഒരു അവസ്ഥയെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്. പ്രമേഹത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നായി കണക്കാക്കുന്നത് എപ്പോഴും സമ്മര്‍ദ്ദം തന്നെയാണ.് സമ്മര്‍ദ്ദം പരമാവധി കുറക്കുന്നതിന് ശ്രദ്ധിക്കുക എന്നതാണ് ആദ്യത്തെ കാര്യം.
മനുഷ്യന് സമ്മര്‍ദ്ദമില്ലാത്ത സമയങ്ങള്‍ ചുരുക്കമായിരിക്കും. എന്നാല്‍ അതിനെ മറികടക്കുക എന്നതാണ് ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. അതിന് നിങ്ങളെ യോഗ സഹായിക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. കൃത്യമായ യോഗാസനത്തിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുന്നതിനും നിയന്ത്രണവിധേയമാക്കുന്നതിനും നമുക്ക് സാധിക്കുന്നു. ഇത് ശരീരത്തിന്റെ പ്രതികൂല സാഹചര്യങ്ങളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു. യോഗ എപ്രകാരം ചെയ്താല്‍ പ്രമേഹത്തെ ഇല്ലാതാക്കാം എന്ന് പല ലേഖനങ്ങളിലും നാം ആവര്‍ത്തിച്ച് വായിച്ചിട്ടുണ്ട്.

ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ആവശ്യമായ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ പാന്‍ക്രിയാസിനെ പ്രേരിപ്പിക്കുന്ന നിരവധി യോഗാസനങ്ങളുണ്ട്. ഇത്തരം യോഗാസനങ്ങള്‍ ചെയ്യുന്നതിലൂടെ ആരോഗ്യത്തിന്റെ കാര്യത്തിലുള്ള നമ്മുടെ എല്ലാ സമ്മര്‍ദ്ദങ്ങളും ഇല്ലാതാവുകയാണ് ചെയ്യുന്നത്. വളരെ എളുപ്പത്തില്‍ പ്രമേഹത്തെ കൈകാര്യം ചെയ്യുന്നതിന് സഹായിക്കുന്ന ചില യോഗാസനങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

പവന മുക്താസനം
പവനമുക്താസനം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് പ്രമേഹത്തെ കുറക്കുന്നതിന് മികച്ചതാണ്. നിയന്ത്രണവിധേയമായ പ്രമേഹത്തിന് പരിഹാരം കാണുന്നതിന് വേണ്ടി പവനമുക്താസനം നമുക്ക് സ്ഥിരമായി ചെയ്യാവുന്നതാണ്. പവനമുക്താസനം ചെയ്യുന്നതിന് വേണ്ടി ആദ്യം യോഗ മാറ്റില്‍ മലര്‍ന്ന് കിടക്കുക. അതിന് ശേഷം ശ്വാസമെടുത്ത് കാല്‍മുട്ട് നെഞ്ചിലേക്ക് മുട്ടിക്കുക. അതിന് ശേഷം രണ്ട് കൈകളും ഉപയോഗിച്ച് കാല്‍മുട്ടുകള്‍ രണ്ടും പിടിക്കുക. പിന്നീട് കാല്‍മുട്ടുകള്‍ നെഞ്ചിലേക്ക് കൊണ്ടുവരികയും തുടകള്‍ വയറിന് നേരെ അമര്‍ത്തുകയും പതിയെ തല പൊക്കി താടി നിങ്ങളുടെ കാല്‍മുട്ടില്‍ സ്പര്‍ശിക്കുന്ന തരത്തിലുള്ള പോസിലേക്ക് മാറുകയും ചെയ്യുക. ഇത് ചെയ്യുമ്പോള്‍ ശ്വാസോച്ഛ്വാസം കൃത്യമായിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. 5 സെക്കന്റ് ഈ പോസില്‍ തുടരുന്നതിന് ശ്രദ്ധിക്കണം. അതിന് ശേഷം രണ്ട് മൂന്ന് തവണ ഇത് ആവര്‍ത്തിക്കുക. പ്രമേഹ നിയന്ത്രണത്തിനും ആരോഗ്യത്തിനും ഏറ്റവും മികച്ചതാണ് ഈ പോസ് എന്നതില്‍ സംശയം വേണ്ട.

ബാലാസനം
ബാലാസനം ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. ശരീരത്തിനുംമ നസ്സിനും റിലാക്സ് നല്കുന്ന തരത്തിലുള്ള ഒരു മികച്ച യോഗാസനമാണ് ബാലാസനം. ഇത് നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനും പല പ്രശ്നങ്ങളും പരിഹാരം കാണുന്നതിനും ബാലാസനം സഹായിക്കുന്നു. ഇത് ചെയ്യുന്നതിന് വേണ്ടി രണ്ട് കാല്‍മുട്ടുകളും കുത്തി തറയില്‍ ഇരിക്കുക, കഴുത്തും പുറം ഭാഗവും തറയിലേക്ക് വളച്ച് കൈകള്‍ മുന്നോട്ട് നീട്ടി വെക്കുക. 12 മുതല്‍ 15 സെക്കന്‍ഡ് വരെ ഈ സ്ഥാനത്ത് തുടരുക. ഇത് ഇന്‍സുലിന്‍ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുകയും ചെയ്യുന്നു. നിര്‍ബന്ധമായും പ്രമേഹമുള്ളവര്‍ക്കും ഇത് തുടരാവുന്നതാണ്. എല്ലാ വിധത്തിലും ഗുണപ്രദമായ ഫലങ്ങള്‍ നല്‍കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

സേതു ബന്ധാസനം
സേതുബന്ധാസനം ആരോഗ്യത്തിന്റെ കാര്യത്തിലും പ്രമേഹമുള്ളവര്‍ക്കും ധാരാളം ഗുണങ്ങള്‍ നല്കുന്നു. സേതുബന്ധാസനം ചെയ്യുന്നതിന് വേണ്ടി ആദ്യം സുഖാസനത്തില്‍ കിടക്കുക. പിന്നീട് ശരീരം നല്ലതുപോലെ സ്ട്രെച്ച് ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ശരീരം നിവര്‍ത്തി വെച്ച് കൈകള്‍ ശരീരത്തോട് ചേര്‍ത്ത് വെക്കണം. പിന്നീട് കാല്‍മുട്ടുകള്‍ രണ്ടും മടക്കി വെക്കുക. ശേഷം കാല്പ്പാദങ്ങള് തറയില്‍ ഉറപ്പിച്ച് നിര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അതിന് ശേഷം കൈകള്‍ രണ്ട് കൊണ്ടും കണങ്കാലില്‍ പിടിക്കുക. പിന്നീട് ശ്വാസം ഉള്ളിലേക്ക് എടുത്ത് പതുക്കേ ഇടുപ്പ് ഉയര്‍ത്തുക. അതിന് ശേഷം നിതംബത്തിന്റെ പേശികള്‍ ടൈറ്റ് ആക്കി അഞ്ച് സെക്കന്റ് നേരത്തെക്ക് നിര്‍ത്തുക. പൂര്‍വ്വ സ്ഥാനത്തേക്ക് തിരികെ വരുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ പ്രമേഹത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.



Click it and Unblock the Notifications