Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
ഏത് കഠിനമായ പുറം വേദനയും അകറ്റാന്‍ ഈസി യോഗ
പുറം വേദന എന്നത് ഇന്നത്തെ കാലത്ത് സര്‍വ്വസാധാരണമായി കണക്കാക്കുന്ന ഒന്നാണ്. ഇരിക്കുന്ന പൊസിഷനും കിടക്കുന്ന പൊസിഷനും എല്ലാം നടുവേദനയുടെ കാരണം തന്നെയാണ്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടതാണ്. ഇന്നത്തെ കാലത്ത് ജോലി ചെയ്യുമ്പോള്‍ ലാപ്ടോപിനും കംമ്പ്യൂട്ടറിനും മുന്നില്‍ കുത്തിയിരിക്കുന്നത് തന്നെയാണ് പലപ്പോഴും നടുവേദന വര്‍ദ്ധിക്കുന്നതിലേക്ക് എത്തിക്കുന്നത്. എന്നാല്‍ നടുവേദന നടുവില്‍ നിന്ന് മുകളിലേക്ക് കയറുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.
ഇവിടെ കത്തുന്ന പോലുള്ള മൂര്‍ച്ചയേറിയ വേദനയുണ്ടെങ്കില്‍ അത് അല്പം ശ്രദ്ധിക്കണം. യോഗാസനത്തിലൂടെ ഇന്നത്തെ പല നടുവേദനയേയും നമുക്ക് ഒന്ന് പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്നു. നട്ടെല്ലിന് കരുത്തും ആരോഗ്യവും നല്‍കുന്നതോടൊപ്പം തന്നെ പേശികള്‍ക്ക് ബലവും നല്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. എന്നാല്‍ ഏതൊക്കെ യോഗാസനങ്ങളാണ് നടുവേദനയെ പ്രതിരോധിക്കുന്നത് എന്ന് നമുക്ക് നോക്കാം.

നൗകാസനം
നൗകാസനം ചെയ്യുന്നതിലൂടെ നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളില്‍ പലതിനും പരിഹാരം കാണാന്‍ സാധിക്കുന്നു. ഇത് നിങ്ങളുടെ നട്ടെല്ലിന് ബലം നല്‍കുന്നതോടൊപ്പം തന്നെ വയറിലേയും പുറകിലേയും പേശികള്‍ക്കും കരുത്തും ആരോഗ്യവും നല്കുന്നു. വെറും 20 സെക്കന്റ് നൗകാസനം ചെയ്താല്‍ തന്നെ ഒരാഴ്ചക്കുള്ളില്‍ നിങ്ങള്‍ക്ക് മാറ്റം കാണാന്‍ സാധിക്കുന്നു. എന്നാല്‍ ഏത് യോഗാസനവും ശീലിക്കുമ്പോള്‍ കൃത്യമായി പരിശീലിക്കാന്‍ ശ്രദ്ധിക്കണം.
സേതു ബന്ധാസനം
ആരോഗ്യത്തിന് ധാരാളം ഗുണങ്ങള്‍ നല്‍കുന്നതാണ് സേതുബന്ധാസനം.. ഇത് ചെയ്യുന്നതിലൂടെ നടുവേദന പൂര്‍ണമായും ഇല്ലാതാവും എന്ന് മാത്രമല്ല ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന പല പ്രശ്നങ്ങളില്‍ നിന്നും പരിഹാരം കാണുന്നതിനും സാധിക്കുന്നു. ശ്വാസോച്ഛ്വാസം സേതുബന്ധാസനം ചെയ്യുമ്പോള്‍ അല്പം ശ്രദ്ധിക്കണം. കൃത്യമായ പരിശീലകന്റെ സഹായത്തോടെ സേതുബന്ധാസനം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അതിലുടെ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും നമുക്ക് പെട്ടെന്ന് പരിഹാരം കാണാം. ഇത് നട്ടെല്ലിന്റെ കരുത്തും കൈകാലുകള്‍ക്ക് ബലവും നല്കുന്നു.

അധോ മുഖ ശ്വാനാസനം
ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ അധോമുഖ ശ്വാനാസനം വളരെയധികം ഗുണങ്ങള്‍ നല്കുന്നു. പല വിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്ന് ശരീരത്തെ മോചിപ്പിക്കുന്നതിന് സഹായിക്കുന്നതാണ് അധോമുഖ ശ്വാനാസനം. ഇതിലൂടെ നിങ്ങളെ വലക്കുന്ന പ്രതിസന്ധിക്കും അതികഠിനമായ നടുവേദനക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. അധോമുഖ ശ്വാനാസനം ചെയ്യുമ്പോള്‍ അത് ആരോഗ്യത്തെ എത്രത്തോളം സഹായിക്കുന്നുണ്ട് എന്നത് ഒരാഴ്ചക്കുള്ളില്‍ തന്നെ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു.
മാര്‍ജാര്യാസനം
ശരീരത്തിന് വഴക്കവും വേദനയില്‍ നിന്ന് മോചനവും നല്‍കുന്നതിന് മാര്‍ജാര്യാസനം സഹായിക്കുന്നു. ഇത് നിങ്ങളുടെ പുറം വേദനക്ക് പെട്ടെന്നാണ് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. എല്ലാ തരത്തിലുള്ള അസ്വസ്ഥതകളും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിനും മാര്‍ജാര്യാസനം സഹായിക്കുന്നു. ദിനവും അല്പ സമയം മാര്ജാര്യാസനത്തിന് വേണ്ടി മാറ്റി വെക്കുന്നതിലൂടെ നടുവിനെ വലക്കുന്ന വേദനയെ നമുക്ക് ഇല്ലാതാക്കാം.

ഫലകാസനം
പ്ലാങ്ക് പലരും ചെയ്ത് പരിചയമുള്ള ഒന്നാണ്. അത് തന്നെയാണ് ഫലകാസനം. ഇത് നട്ടെല്ലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രതിസന്ധികളെ ഇല്ലാതാക്കുന്നു. കൈകാലുകളും നടുവും എല്ലാം ഒരേ രേഖയില്‍ തന്നെ ആയിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നിങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. ദിവസവും അല്പ സമയം ഫലകാസനം ചെയ്യുന്നത് നിങ്ങള്‍ക്ക് പ്രതിസന്ധികളില്‍ നിന്നും നടുവേദനയില്‍ നിന്നും മോചനം നല്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

