Latest Updates
-
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക്
വേനലില്‍ ചൂട് കുറക്കാനും ആരോഗ്യം നിലനിര്‍ത്താനും പൊടിക്കൈകള്‍
വേനലിലേക്ക് കടന്നിരിക്കുകയാണ് നമ്മളെല്ലാവരും. സാധാരണ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ചൂടാണ് ഈ വര്‍ഷം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ചിലപ്പോള്‍ ചൂടുള്ള കാലാവസ്ഥയും ചില ഭക്ഷണങ്ങളും എല്ലാം പലപ്പോഴും ഇത്തരം പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ശരീരത്തിന്റെ ചൂടിനെ സ്വാധീനിക്കുന്നതിന് കാരണമാകുന്ന ഇത്തരം അവസ്ഥകളില്‍ നിന്ന് മോചനം നല്‍കുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്. വേനല്‍ക്കാല ചൂട് ശരീരത്തെ ബാധിക്കുമ്പോള്‍ അത് ചെറിയ രീതിയിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. താപനിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്നത് ചെറിയ ചില പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.

ശരീരത്തില്‍ ദിവസം മുഴുവന്‍ ജലാംശം നിലനിര്‍ത്തുന്നത് തണുപ്പ് നിലനിര്‍ത്താനുള്ള ഒരു മാര്‍ഗമാണ്. ശരീരത്തിലെ ചൂട് കുറയ്ക്കാന്‍ നിങ്ങള്‍ക്ക് മറ്റ് വഴികള്‍ പരീക്ഷിക്കാവുന്നതുമാണ്. അതിന് വേണ്ടി നി്ങ്ങള്‍ക്ക് പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങള്‍ തന്നെ തിരഞ്ഞെടുക്കാം. ധാരാളം വെള്ളവും മറ്റ് ദ്രാവകങ്ങളും കുടിക്കുന്നത് ശരീര താപനില നിയന്ത്രിക്കാനും നിര്‍ജ്ജലീകരണം തടയാനും സഹായിക്കും. ഇത് കൂടാതെ വേനല്‍ച്ചൂടിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചെയ്യാന്‍ സാധിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കു
എപ്പോഴും അയയഞ്ഞതും ശരീരത്തിനും ചര്‍മ്മത്തിനും ശ്വസിക്കാന്‍ സാധിക്കുന്നതുമായ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് ശ്രദ്ധിക്കുക. കൂടാതെ കനം കുറവവുള്ളതും കോട്ടണ്‍ പോലുള്ളതുമായ വസ്ത്രങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുക. ലിനന്‍ വസ്ത്രങ്ങളും ഉപയോഗിക്കാവുന്നതാണ്. ചര്‍മ്മത്തിന് ചുറ്റും വായു പരക്കുന്നതിലൂടെ അത് നിങ്ങളുടെ ശരീരത്തെ തണുക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ വ്‌സ്ത്രധാരണത്തില്‍ ശ്രദ്ധ ചെലുത്തുന്നതിന് ശ്രദ്ധിക്കണം.

താമസിക്കുന്ന സ്ഥലവും ശ്രദ്ധിക്കണം
നാം താമസിക്കുന്ന സ്ഥലവും വളരെ പ്രധാനപ്പെട്ടതാണ്. വേനല്‍ക്കാലത്ത് നമുക്ക് വീടും താമസ സ്ഥലവും മാറ്റാന്‍ സാധിക്കില്ല എന്ന് നമുക്കറിയാം. എന്നാല്‍ തണുപ്പുള്ള സാഹച്‌ര്യങ്ങള്‍ സൃഷ്ടിക്കാന്‍ പരമാവധി ശ്രദ്ധിക്കുക. കൂടാതെ തണുപ്പുള്ള കാലാവസ്ഥയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ശ്രദ്ധിക്കുക. പ്രായമായവരെങ്കില്‍ നേരിട്ട് സൂര്യപ്രകാരം ഏല്‍ക്കുന്നത് തടയുന്നതിന് ശ്രദ്ധിക്കുക. ഇത് സൂര്യതാപം ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.

വ്യായാമം ശ്രദ്ധിച്ച് വേണം
വ്യായാമം എന്നത് സാധാരണയായി നാം ചെയ്യുന്ന കാര്യമാണ്. എന്നാല്‍ കുറഞ്ഞ തീവ്രതയുള്ള വ്യായാമങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കുക.. കാരണം അമിതമായി വിയര്‍പ്പും ജലാംശവും നഷ്ടപ്പെടുന്നത് ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അത് മാത്രമല്ല വര്‍ദ്ധിച്ച മെറ്റബോളിസം ശരീരത്തില്‍ ചൂട് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തീവ്രത കുറഞ്ഞ വ്യായാമങ്ങള്‍ ചെയ്യുന്നതിന് ശീലിക്കുക. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്.

തണുത്ത വെള്ളത്തിലെ കുളി
കുളിക്കുന്നത് ആരോഗ്യത്തിന് എന്തുകൊണ്ടും നല്ലതാണ്. പ്രത്യേകിച്ച ചൂടു വെള്ളത്തില്‍ തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ ചൂട് കുറക്കുന്നതിനും ക്ഷീണത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. വിയര്‍പ്പ്, ക്ഷീണം എന്നിവക്ക് പരിഹാരം കാണുന്നതിന് രണ്ട് നേരവും തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് ആശ്വാസം നല്‍കുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തിനും മികച്ചതാണ്. അതോടൊപ്പം തന്നെ നെറ്റിയിലോ കഴുത്തിലോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലോ തണുത്തതും നനഞ്ഞതുമായ ടവല്‍ ഉപയോഗിക്കുന്നതും അമിത ചൂടിനെ പ്രതിരോധിക്കുന്നു.

ഭക്ഷണം ശ്രദ്ധിക്കാം
എപ്പോഴും വേനല്‍ക്കാലത്ത് ശരീരത്തിലെ ചൂട് കുറക്കുന്ന തരത്തിലുള്ള ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്നതിനും അല്ലെങ്കില്‍ ചൂടുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ കുറക്കുന്നതിനും സഹായിക്കുന്നു. അതിന് വേണ്ടി തണ്ണിമത്തന്‍, കുക്കുമ്പര്‍ അല്ലെങ്കില്‍ പുതിന എന്നിവ ജ്യൂസ് ആക്കിയോ അല്ലാതേയോ കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ചൂടുകാലത്ത് നാം നിര്‍ബന്ധമായും ഒഴിവാക്കേണ്ട ചില കാര്യങ്ങള്‍ കൂടി ഉണ്ട്. അവ എന്തൊക്കെയെന്ന് കൂടി നോക്കാം.

കഠിനമായ പ്രവര്‍ത്തനം
നിങ്ങള്‍ ജോലി ചെയ്യുന്ന വ്യക്തിയാണെങ്കില്‍ കഠിനമായ പ്രവര്‍ത്തനങ്ങളിലും വ്യായാമങ്ങളിലും ഏര്‍പ്പെടുന്നത് ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇത് അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. കൂടാതെ പുറത്ത് ജോലി ചെയ്യുന്ന വ്യക്തികളെങ്കില്‍ നിര്‍ബന്ധമായും തണുത്തതും തണലുള്ളതുമായ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കുക. കൂടാതെ അമിതമായി എരിവുള്ളതും ചൂടുള്ളതുമായ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ഇവ നിങ്ങളുടെ ശരീരത്തിന്റെ ചൂട് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. മദ്യപിക്കുന്ന ശീലമുള്ളവരെങ്കില്‍ അത് പൂര്‍ണമായും നിര്‍ത്തണം. ഇത് അപകടത്തിലേക്ക് എത്തിക്കുന്നു. കൂടാതെ ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കുക.

ഡോക്ടറെ കാണേണ്ട സാഹചര്യം
ഡോക്ടറെ കാണേണ്ട സാഹചര്യം നിങ്ങള്‍ക്കുണ്ടെങ്കില്‍ ഉടന്‍ തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം എന്തൊക്കെ ചെയ്തിട്ടും ചൂട് മാറാതെ നില്‍ക്കുകയോ വഷളാവുകയോ ചെയ്യുന്ന അവസ്ഥയുണ്ടെങ്കില്‍ അത് അപകടകരമായ അവസ്ഥയാണ്. അത് കൂടാതെ പനി, വിറയല്‍ അല്ലെങ്കില്‍ അമിത വിയര്‍പ്പ് പോലുള്ള അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്. മാത്രമല്ല ഇത് അണുബാധയോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ചൂട് കാരണം ആരോഗ്യം അല്‍പം ശ്രദ്ധിക്കേണ്ട സമയമാണ് വേനല്‍ക്കാലത്ത് എന്നതാണ് സത്യം. പലപ്പോഴും ഗുരുതരമായ അവസ്ഥയാണ് ഇത് ഉണ്ടാക്കുന്നത് എന്ന കാര്യം തിരിച്ചറിഞ്ഞ് അതിന് വേണ്ട ചികിത്സ ആരംഭിക്കേണ്ടതാണ്.



Click it and Unblock the Notifications











