Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
ക്ഷീണവും തളര്‍ച്ചയും സ്ഥിരം, നഖം പൊട്ടിപ്പോവുന്നു: കാല്‍സ്യം കുറവെങ്കില്‍ അപകടം തൊട്ടുപുറകേ
ശരീരത്തില്‍ കാല്‍സ്യം വളരെ അനിവാര്യമായ ഒന്നാണ്. പലപ്പോഴും കാല്‍സ്യം കുറയുന്നത് പലപ്പോഴും അവഗണിക്കുന്നവര്‍ പലരുണ്ട്. അതിന് യഥാര്‍ത്ഥ കാരണം കാല്‍സ്യം കുറവാണ് എന്ന് തിരിച്ചറിയാന്‍ സാധിക്കാത്തതാണ്. പലപ്പോഴും ശരീരം ചില ലക്ഷണങ്ങളെ കാണിക്കുന്നു. അതിനെ അവഗണിക്കുന്ന അവസ്ഥയില്‍ ഗുരുതരമായ മാറ്റങ്ങള്‍ സംഭവിക്കും. ആരോഗ്യകരമായ ശരീരത്തിനും ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നതിനും വേണ്ടി പ്രോട്ടീന്‍, വിറ്റാമിനുകള്‍, നാരുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍, കാല്‍സ്യം തുടങ്ങിയവ അനിവാര്യമാണ്.
എന്നാല്‍ ശരീരത്തില്‍ കാല്‍സ്യത്തിന്റെ കുറവെങ്കില്‍ അത് പലപ്പോഴും ചില ലക്ഷണങ്ങളെ കാണിക്കുന്നു. നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് നിങ്ങള്‍ക്ക് ഇത് മൂലം ഉണ്ടാവുന്നത്. എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് വേണ്ടി കാല്‍സ്യം അത്യന്താപേക്ഷിതമാണ്. എന്നാല്‍ ഇത് പലപ്പോഴും കുറയുന്നത് മൂലം നിങ്ങളുടെ ആരോഗ്യം പ്രശ്നത്തിലാവുന്നു. അതിന്റെ ഫലമായി ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. ശരീരത്തില്‍ കാല്‍സ്യം കുറവെങ്കില്‍ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

അസ്ഥിവേദനയും പേശീവലിവുകളും
കാല്‍സ്യത്തിന്റെ കുറവ് ശരീരത്തില്‍ പല വിധത്തിലുള്ള വേദനകള്‍ വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും കാല്‍സ്യത്തിന്റെ കുറവ് സാധാരണ ലക്ഷണമാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ അത് ഗുരുതരമായ വേദനയുണ്ടാക്കുന്നു. കാല്‍സ്യത്തിന്റെ 99% അടങ്ങിയിട്ടുള്ളത് അസ്ഥികളിലും പല്ലുകളിലും ആണ്. പലപ്പോഴും ഇത് നിങ്ങളുടെ ശരീരത്തില്‍ നിരന്തരമായ വേദനയുണ്ടാക്കുന്നു. ഇത് കൈകാലുകളില്‍ പലപ്പോഴും പേശികളുടെ മുറുക്കം , കോച്ചിപ്പിടുത്തം, വലിവ് എന്നിവക്ക് കാരണമാകുന്നു.
ക്ഷീണവും തളര്‍ച്ചയും
ഇടക്കിടെ അമിതമായ ക്ഷീണവും തളര്‍ച്ചയും ഉണ്ടെങ്കില്‍ അല്പം ശ്രദ്ധിക്കണം. കാരണം ഇത് ശരീരത്തില്‍ കാല്‍സ്യം കുറവാണ് എന്നതിന്റെ സൂചനയാണ്. അതിന്റെ ഫലമായി പലപ്പോഴും ജോലികള്‍ ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുകയും അത് വഴി നിങ്ങളുടെ ശരീരത്തിന് ക്ഷീണവും തളര്‍ച്ചയും ഉണ്ടാക്കുകയും ചെയ്യുന്നു. കൂടാതെ ശരീരത്തിലെ മെറ്റബോളിസം കുറയ്ക്കുന്നതിനും ഇത് വഴി കാരണമാകുന്നു.

നഖങ്ങളിലും ചര്‍മ്മത്തിലുമുള്ള മാറ്റങ്ങള്‍
കാല്‍സ്യത്തിന്റെ കുറവ് ആദ്യം പ്രകടമാവുന്നത് പലപ്പോഴും നഖത്തിലാണ്. അത് കഴിഞ്ഞ് ചര്‍മ്മത്തിലും ഇതിന്റെ പാടുകള്‍ കാണപ്പെടുന്നു. പലപ്പോഴും നിങ്ങളുടെ നഖം എളുപ്പത്തില്‍ പൊട്ടുകയും വെളുത്ത പാടുകള്‍ കാണപ്പെടുകയും പെട്ടെന്ന് പൊട്ടിപ്പോവുകയും ചെയ്യുന്നു. അതുപോലെ തന്നെ ചര്‍മ്മത്തിലും ഇതേ മാറ്റം സംഭവിക്കുകയും വരണ്ട ചര്‍മ്മമായി പോവുകയും ചെയ്യുന്നു. കാരണം ചര്‍മ്മത്തിന്റെ പുനരുജ്ജീവനത്തിന് പലപ്പോഴും കാല്‍സ്യം അനിവാര്യമാണ്. ഇത് നിങ്ങളുടെ ശരീരത്തില്‍ കാല്‍സ്യം കുറവാണ് എന്നതിന്റെ സൂചനയാണ്.
ദന്ത പ്രശ്നങ്ങള്‍
പല്ലുകളുടെ ആരോഗ്യത്തിന് കാല്‍സ്യം വളരെയധികം മികച്ചതാണ്. എന്നാല്‍ കാല്‍സ്യത്തിന്റെ അഭാവം നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കുന്നു. കാല്‍സ്യം കുറവുള്ള ഫലങ്ങള്‍ നിങ്ങളില്‍ ദുര്‍ബലമായ പല്ലുകള്‍, മോണവീക്കം, ദന്തക്ഷയം, എന്നിവയാണ്. ഇത് പല്ലുകളുടെ വേരുകളെ ദുര്‍ബലപ്പെടുത്തുകയും അത് വഴി പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നു. കുട്ടികളില്‍ കാല്‍സ്യത്തിന്റെ കുറവ് പലപ്പോഴും പ്രതികൂലാവസ്ഥയുണ്ടാക്കുന്നു.

നാഡീവ്യൂഹ സംബന്ധമായ പ്രശ്നങ്ങള്‍
നാഡീവ്യൂഹത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് കാല്‍സ്യം അത്യാവശ്യമാണ്. എന്നാല്‍ ശരീരത്തിന് ഇത് ആവശ്യത്തിന് ലഭിക്കാതെ വരുമ്പോള്‍ അത് പലപ്പോഴും നാഡികളെ നേരിട്ട് ബാധിക്കുകയും കൈകളിലും കാലുകളിലും വിരലുകളിലും മരവിപ്പ്, ഇക്കിളി അല്ലെങ്കില്‍ സൂചികൊണ്ട് കുത്തുന്ന പോലുള്ള സംവേദനങ്ങള്‍ എന്നിവയുണ്ടാവും. ഇത് പലപ്പോഴും ഗുരുതരമായ അവസ്ഥകളിലേക്ക് എത്തിക്കുന്നു. അത് കൂടാതെ പേശീവലിവ്, ഓര്‍മ്മക്കുറവ്, അപസ്മാരം എന്നിവയും ഇത് മൂലം ഉണ്ടാകാവുന്നതാണ്.

ഓസ്റ്റിയോപൊറോസിസ് സാധ്യത
നമ്മുടെ ശരീരത്തില്‍ അസ്ഥികള്‍ക്ക് ശക്തിപ്പെടുത്തുന്നതിന് കാല്‍സ്യം മികച്ചതാണ്. എന്നാല്‍ കാല്‍സ്യത്തിന്റെ കുറവ് പലപ്പോഴും എല്ലുകളെ ദുര്‍ബലപ്പെടുത്തുകയും അസ്ഥികള്‍ വളരെ പെട്ടെന്ന് ഒടിയുന്നതിന് കാരണമാകുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ഓസ്റ്റിയോപെറോസിസ് എന്ന അവസ്ഥയുണ്ടാവുകയും ചെയ്യുന്നു. ഇത് നിരന്തരമായ വേദനയും അസ്വസ്ഥതയും ഉണ്ടാക്കുന്നു. ന്യൂസ് ടുഡേ പറയുന്നതനുസരിച്ച്, കാല്‍സ്യം കുറവ് പേശീവേദന, വലിവ്, കൈകാലുകളില്‍ വേദന, മരവിപ്പ് എന്നിവയ്ക്ക് കാരണമാകുന്നു. അത് മാത്രമല്ല നിങ്ങളുടെ പ്രായവും ഇതിന്റെ പ്രധാന ഘടകം തന്നെയാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

