Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വിറ്റാമിന്‍ ബി 12 കുറവോ? കാലിലറിയാം ഈ മാറ്റങ്ങള്‍, അപകടം ഇതെല്ലാം
ആരോഗ്യത്തിന് അനിവാര്യമായ ചില കാര്യങ്ങളുണ്ട്. അതില്‍ വിറ്റാമിനുകളും ധാതുക്കളും പോഷകങ്ങളും എല്ലാം ഒഴിവാക്കാനാവാത്തതാണ്. പലപ്പോഴും ശരീരത്തില്‍ ഇവയൊന്നും ആവശ്യത്തിന് ലഭിച്ചില്ലെങ്കില്‍ അത് പലപ്പോഴും ഗുരുതരമായ പ്രശ്നങ്ങളിലേക്ക് എത്തുന്നു. അതിന്റെ ഫലമായി ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കുന്നു. പ്രത്യേകിച്ച് ശരീരത്തിലെ വിറ്റാമിന്റെ കുറവ് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ പ്രശ്നത്തിലാക്കുന്നു. ആരോഗ്യകരമായ ഭക്ഷണശീലവും ജീവിത ശൈലിയും തന്നെയാണ് ആരോഗ്യത്തിന് ഗുണകരമാവുന്നത്. എന്നാല്‍ ഇതൊന്നും ലഭിക്കാത്ത അവസ്ഥയില്‍ അത് ഗുരുതരമായ ചില അവസ്ഥകളുണ്ടാക്കുന്നു.
ശരീരത്തില്‍ ഇവയെല്ലാം കൃത്യമായി നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. അല്ലാത്ത പക്ഷം അപകടകരമായ അവസ്ഥയാണ് നിങ്ങളില്‍ ഉണ്ടാവുന്നത്. ശരീരത്തില്‍ വിറ്റാമിന്‍ ബി 12 കുറയുന്നത് നിങ്ങള്‍ക്ക് അപകടകരമായ അവസ്ഥയുണ്ടാക്കുന്നു. ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നതിന് വിറ്റാമിന്‍ ബി 12 അനിവാര്യമാണ്. ഇത് പലപ്പോഴും നിങ്ങളുടെ നാഡിവ്യൂഹത്തെയാണ് പ്രശ്നത്തിലേക്ക് എത്തിക്കുന്നത്. അത് പലപ്പോഴും കാഴ്ചക്കുറവ്, ഓര്മ്മശക്തിയില്ലാത്തത്, ചര്‍മ്മത്തിന്റെ നിറ വ്യത്യാസം എന്നിവ കാണുന്നു. എന്നാല്‍ പാദങ്ങളില്‍ ചില ലക്ഷണങ്ങള്‍ കാണുന്നു. അവ എന്തൊക്കെയെന്ന് നോക്കാം.

ആദ്യ ലക്ഷണങ്ങള്‍ പാദങ്ങളില്‍
നിങ്ങളുടെ പാദങ്ങളിലാണ് വിറ്റാമിന്‍ ബി 12-ന്റെ ലക്ഷണങ്ങള്‍ കാണപ്പെടുന്നത്. പലപ്പോഴും ഇത് ശരീരത്തിലെ ഹിമോഗ്ലോബിന്റെ അളവ് കുറക്കുകയും പലപ്പോഴും ഓക്സിജന്റെ ശരിയായ വിതരണത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അതിന്റെ ഫലമായി പാദങ്ങള്‍ക്ക് പലപ്പോഴും സംവേദനം കുറയുകയും കാലുകള്‍ക്ക് മരവിപ്പ് അനുഭവപ്പെടുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമല്ല. അത് നിങ്ങളുടെ പാദങ്ങളില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. കൂടുതല്‍ ലക്ഷണങ്ങള്‍ പാദങ്ങളില്‍ കാണപ്പെടുന്നു.
പ്രധാനമായും ശ്രദ്ധിക്കേണ്ടത്
നിങ്ങളില്‍ വിറ്റാമിന്‍ ബി 12 കുറവ് അതിതീവ്രമാണെങ്കില്‍ പലപ്പോഴും അത് കൈകള്‍, പാദങ്ങള്‍, തുട പോലുള്ള അവയവങ്ങളില്‍ വിറയലോടെ ആരംഭമാവുന്നു. അത് കൂടാതെ പാദങ്ങളിലെ നേരിയ മരവിപ്പും നിസ്സാരമാക്കരുത്. അത് കൂടാതെ ഇവരില്‍ സൂചി കുത്തുന്നത് പോലെയുള്ള തോന്നല്‍ ഉണ്ടാവുന്നു. ഇത് വഴി നിങ്ങള്‍ക്ക് പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവുന്നു. ഈ മരവിപ്പ് പലപ്പോഴും പാദങ്ങളുടെ അടിഭാഗത്തോ അല്ലെങ്കിലും കാല്‍വിരലുകളില്‍ അസ്വസ്ഥതകളോ തരിപ്പോ മരവിപ്പോ വിടാതെ നില്‍ക്കുകയും ചെയ്യുന്നു.
കൂടുതല്‍ ബുദ്ധിമുട്ടേറിയ ലക്ഷണം
പലപ്പോഴും വിറ്റാമിന്‍ ബി 12-ന്റെ കുറവ് ഗുരുതരമാണെങ്കില്‍ അത് കൂടുതല്‍ ബുദ്ധിമുട്ടേറിയ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. നാഡികോശങ്ങള്‍ രൂപപ്പെടാതെ വരുമ്പോള്‍ അത് നിങ്ങളില്‍ നാഡികള്‍ ദുര്ബലമാക്കുന്നഅവസ്ഥയുണ്ടാവുന്നു. അതിന്റെ ഫലമായി ശരീരത്തിന്റെ സ്വയം നിയന്ത്രണം നഷ്ടപ്പെടുന്നു. അത് മാത്രമല്ല പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ ഇത് പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. നടക്കുമ്പോള്‍ വീഴാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് പേശികളുടെ നിയന്ത്രണം നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്ക് വരെ നിങ്ങളെ എത്തിക്കുന്നു.

നടക്കുന്നത് പോലും പ്രശ്നത്തിലാവും
പലപ്പോഴും നിങ്ങള്‍ നടക്കുന്നത് പോലും പ്രശ്നത്തിലാവുന്നു. ഇത് കാലുകളില്‍ സമ്മര്‍ദ്ദവും ബലഹീനതയും ഉണ്ടാക്കുന്നു. ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് പലപ്പോഴും വിറ്റാമിന്‍ ബി 12 അനിവാര്യമാണ്. പലപ്പോഴും ഇതിന്റെ കുറവാണ് വിളര്ച്ചയുണ്ടാക്കുന്നത്. അതിന്റെ ഫലമായി നിങ്ങളുടെ രക്തത്തിലൂടെയുള്ള ഓക്സിജന്‍ പ്രവാഹത്തെ ദുര്‍ബലമാക്കുകയും ചെയ്യുന്നു.
പാദങ്ങളിലെ മാറ്റങ്ങള്‍
പലപ്പോഴും ഇത്തരം മാറ്റങ്ങള്‍ പാദങ്ങളെ നേരിട്ട് ബാധിക്കുന്നു. അതിന്റെ ഫലമായി പാദങ്ങള്‍ നിരന്തരം തണുക്കകുയും പാദങ്ങളിലെ ചര്‍മ്മം വിളറിയതായി കാണപ്പെടുകയും ചെയ്യുന്നു. അത് മാത്രമല്ല ഉപ്പൂറ്റിയിലും പാദങ്ങള്‍ക്ക് അടിഭാഗത്തും പലപ്പോഴും നീറുന്നത് പോലെ അനുഭവപ്പെടുകയും ചെയ്യാവുന്നതാണ്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ഭക്ഷണത്തില്‍ വിറ്റാമിന്‍ ബി12 ന്റെ കുറവ് പരിഹരിക്കാന്‍ പാല്, തൈര്, മുട്ട, പാല് ഉത്പന്നങ്ങള്‍, ധാന്യങ്ങള്‍, ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങ്, കൂണ് എന്നിവ കഴിക്കാവുന്നതാണ്.



Click it and Unblock the Notifications
