Latest Updates
-
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും
ശരീരം കാണിക്കും ചെറിയ ലക്ഷണം പോലും നിസ്സാരമല്ല: വൃക്കരോഗം നേരത്തെയറിയാം
പലപ്പോഴും പല രോഗാവസ്ഥകളും ആദ്യം മനസ്സിലാക്കുന്നത് ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളിലൂടെയാണ്. രോഗാവസ്ഥകള്‍ ഗുരുതരമാവുന്നതിന് മുന്‍പ് തന്നെ പലപ്പോഴും രോഗം നിങ്ങളിലുണ്ട് എന്ന് കാണിക്കുന്ന ചില ലക്ഷണങ്ങള്‍ ശരീരം നല്‍കുന്നു. പലപ്പോഴും വൃക്കരോഗങ്ങള്‍ പ്രാരംഭ ഘട്ടത്തില്‍ മനസ്സിലാവണം എന്നില്ല. പലപ്പോഴും അതിനെ തിരിച്ചറിയുന്നതിന് പലരും മൂത്രത്തിലെ മാറ്റങ്ങള്‍ വഴിയാണ്. മൂത്രത്തിലെ രക്തം കാണുന്നത്, അടിക്കടെ മൂത്രമൊഴിക്കാന്‍ തോന്നുന്നത്, മൂത്രമൊഴിക്കുമ്പോള്‍ വേദന എന്നിവയാണ്. എന്നാല്‍ കിഡ്‌നി പ്രവര്‍ത്തനക്ഷമമല്ല എന്ന് കാണിക്കുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. അത് മൂത്രസംബന്ധിയല്ല എന്നതാണ് സത്യം. ശരീരത്തിലെ മറ്റ് സങ്കീര്‍ണതകള്‍ വഴി കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു.
ആരോഗ്യകരമായ വൃക്കകള്‍ എപ്പോഴും ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നതാണ്. കിഡ്‌നി പക്ഷേ പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍ ശരീരം മറ്റ് ചില ലക്ഷണങ്ങളെക്കൂടി കാണിക്കുന്നു. അത് മാത്രമല്ല ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിന് സാധിക്കുകയും ഇല്ല. ഇതിന്റെ ഫലമായി രക്തത്തില്‍ വിഷാംശങ്ങള്‍ അടിഞ്ഞ് കൂടുകയും അതിന്റെ ഫലമായി ചര്‍മ്മത്തില്‍ തിണര്‍പ്പ്, വരള്‍ച്ച, ചൊറിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. എന്തൊക്കെയാണ് കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ട് എന്നതിന്റെ സൂചന നമുക്ക് നോക്കാം.

ചര്‍മ്മത്തിലെ പ്രശ്‌നങ്ങള്‍
പലപ്പോഴും ചര്‍മ്മത്തിലെ പ്രശ്‌നങ്ങള്‍ കിഡ്‌നിയുടെ അനാരോഗ്യത്തെ സൂചിപ്പിക്കുന്നു. ചര്‍മ്മത്തില്‍ തിണര്‍പ്പ്, വരള്‍ച്ച, ചൊറിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല ഇത് ചിലപ്പോള്‍ ചര്‍മ്മത്തില്‍ മഞ്ഞ നിറമോ അല്ലെങ്കില്‍ തവിട്ട് നിറമോ കാണപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇത് പലരും സാധാരണ ചര്‍മ്മപ്രശ്‌നമാണെന്ന് കരുതി നിസ്സാരമാക്കുന്നു. എന്നാല്‍ കിഡ്‌നിയുടെ ആരോഗ്യം പ്രതിസന്ധിയിലാണ് എന്നതാണ് ഇതിന്റെ സൂചന. ഇതൊന്നും ഒരിക്കലും നിസ്സാരമാക്കരുത്, ഉടന്‍ തന്നെ ലക്ഷണങ്ങള്‍ മനസ്സിലാക്കി ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.
കാലുകളില്‍ വീക്കം
പലരിലും ശരീരത്തിന്റെ പല ഭാഗത്തും കാലുകളിലും വീക്കം കാണപ്പെടുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. എന്നാല്‍ അത് എന്തുകൊണ്ടാണ് എന്ന് പലരും ചിന്തിക്കുന്നു. വൃക്കകള്‍ പ്രവര്‍ത്തന ക്ഷമമല്ലെങ്കില്‍ പലപ്പോഴും ശരീരത്തില്‍ വിഷവസ്തുക്കളും സോഡിയവും വെള്ളവും കെട്ടിക്കിടക്കുന്നു. ഇത് നിങ്ങളില്‍ എഡിമ പോലുള്ള പ്രശ്‌നങ്ങളിലേക്ക് എത്തുന്നു. പ്രത്യേകിച്ച് കണങ്കാലുകളിലും പാദങ്ങളിലും വിരലുകളിലും ആണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെ നിസ്സാരമാക്കരുത്. ശരീരത്തിന് അധികം ദ്രാവകങ്ങള്‍ നീക്കം ചെയ്യാന്‍ സാധിക്കാതെ വരുമ്പോഴാണ് ഈ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്.

വിളര്‍ച്ചയും ഊര്‍ജ്ജക്കുറവും
പലപ്പോഴും ശരീരത്തില്‍ ചുവന്ന രക്താണുക്കളുടെ നിര്‍മ്മാണത്തിന് ആവശ്യമായ എറിത്രോപോയിറ്റിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നത് വൃക്കകളാണ്. അതുകൊണ്ട് തന്നെ വൃക്കകള്‍ പ്രവര്‍ത്തനക്ഷമമല്ലാതിരിക്കുമ്പോള്‍ അത് പലപ്പോഴും ഈ ഹോര്‍മോണിന്റെ ഉത്പാദനത്തില്‍ മാറ്റം വരുത്തുന്നു. ഇത് നിങ്ങളില്‍ നിരന്തരമായ ക്ഷീണവും ബലഹീനതയും ഊര്‍ജ്ജക്കുറവും ഉണ്ടാക്കുന്നു. അത് മാത്രമല്ല ഇതെല്ലാം ഉറക്കമില്ലായ്മ പോലുള്ള പ്രശ്‌നങ്ങളിലേക്കും എത്തുന്നു. ചിലരില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള കഴിവ് നഷ്ടപ്പെടുന്നതും അല്‍പം പ്രശ്‌നങ്ങള്‍ ഉണ്ട് എന്നതിന്റെ സൂചനയാണ്.
കണ്ണുകളിലെ മാറ്റം
കണ്ണുകളിലെ മാറ്റവും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം നിങ്ങളുടെ കണ്ണിന് താഴെ സ്ഥിരമായി വീക്കം കാണപ്പെടുന്നുണ്ടെങ്കില്‍ അതിന് നിങ്ങളുടെ കിഡ്‌നിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ട് എന്നതിന്റെ സൂചനയാണ്. കണ്ണിന് താഴെ വീക്കം കാണുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം നിങ്ങളുടെ ശരീരത്തിലെ പ്രോട്ടീന്‍ നഷ്ടമാവുന്നു എന്നതാണ് ഇത് അര്‍ത്ഥമാക്കുന്നത്. മൂത്രത്തിലൂടെ പ്രോട്ടീന്‍ നഷ്ടപ്പെടുന്നതാണ് ഇതിന് പിന്നിലെ കാരണം. കാരണം വൃക്കയ്ക്ക് ശരിയായ രീതിയില്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ അരിച്ചെടുക്കുന്നതിനുള്ള കഴിവ് നഷ്ടപ്പെടുന്നു. ഇത് ഗൗരവത്തോടെ കാണേണ്ടതാണ്.

പേശിവേദന നിസ്സാരമല്ല
പലപ്പോഴും പേശിവേദനകള്‍ ശരീരത്തില്‍ പല കാര്യത്തില്‍ സംഭവിക്കാം. ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ സന്തുലിതാവസ്ഥയില്‍ തകരാറുണ്ടാവുമ്പോഴാണ് ഇത്തരത്തില്‍ പേശി വേദനകള്‍ പോലുള്ള അവസ്ഥയുണ്ടാവുന്നു. നിങ്ങള്‍ക്ക് യാതൊരു കാരണവുമില്ലാതെ ഈ പ്രശ്‌നങ്ങള്‍ നേരിടുന്നുവെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് ആരോഗ്യം ക്ഷയിക്കുന്നുണ്ട് എന്നതിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്. കിഡ്‌നി രോഗം നിങ്ങളില്‍ പിടിമുറുക്കുന്നുണ്ട് എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ഈ പറഞ്ഞ ലക്ഷണങ്ങളില്‍ ഒന്നെങ്കിലും ദീര്‍ഘകാലം നിലനില്‍ക്കുന്നതാണെങ്കില്‍ അത് ഒരു കാരണവശാലും അവഗണിക്കരുത്. ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിനും കൃത്യമായ ചികിത്സക്കും ശ്രദ്ധിക്കേണ്ടതാണ്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അല്ലെങ്കില്‍ വൃക്കരോഗത്തിന്റെ കുടുംബപരമായ ചരിത്രമുള്ളവര്‍ ഇടക്കിടെ പതിവായി പരിശോധന നടത്തുന്നതിന് ശ്രദ്ധിക്കണം. ഇത് രോഗാവസ്ഥ ഗുരുതരമാവുന്നതില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












