Latest Updates
-
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ്
പ്രമേഹം അങ്ങേ അറ്റമെത്തും, ഡ്രൈഫ്രൂട്സ് ഉപയോഗം ഇങ്ങനെയെങ്കില്‍
പ്രമേഹം എന്ന രോഗാവസ്ഥ പലരും വളരെ നിസ്സാരമായി കാണുന്ന ഒരു രോഗാവസ്ഥയാണ്. എന്നാല്‍ അത് എത്രത്തോളം വെല്ലുവിളി ഉയര്‍ത്തുന്നതാണ് ആരോഗ്യത്തിന് എന്നത് പലപ്പോഴും പലരും തിരിച്ചറിയുന്നില്ല. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇന്നത്തെ കാലത്ത് ജീവിത ശൈലി രോഗങ്ങളില്‍ മുന്നില്‍ നില്ക്കുന്ന പ്രമേഹം അമിതമായ പ്രതിസന്ധികള്‍ ആരോഗ്യത്തിനുണ്ടാക്കുന്നു. പലപ്പോഴും തിരിച്ചറിയാന്‍ സാധിക്കാതെ പ്രമേനഹം ഗുരുതരാവസ്ഥ സൃഷ്ടിക്കുന്നു.
അതില്‍ പലരും ഒഴിവാക്കാതെ കഴിക്കുന്ന ആരോഗ്യകരമായ തിരഞ്ഞെടുപ്പാണ് ഡ്രൈഫ്രൂട്സ്. ഇത് ആരോഗ്യത്തെ വളരെയധികം സഹായിക്കുമെങ്കിലും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ വര്‍ദ്ധിപ്പിക്കുന്നതിന് പലപ്പോഴും ഡ്രൈഫ്രൂട്സ് സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാര അതിവേഗം വര്‍ദ്ധിക്കുന്നതിലേക്ക് പലപ്പോഴും ഇത്തരം ഡ്രൈഫ്രൂട്സ് കാരണമാകുന്നു. പ്രമേഹ രോഗികള്‍ ഏതൊക്കെ ഡ്രൈഫ്രൂട്സ് ഒഴിവാക്കണം എന്ന് നോക്കാം.

ഈന്തപ്പഴം
ഈന്തപ്പഴത്തില്‍ സ്വാഭാവികമായും പ്രകൃതിദത്തമായ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇതിലുള്ള കാര്‍ബോഹൈഡ്രേറ്റ് അളവും വളരെയധികം കൂടുതലാണ്. എന്നാല്‍ ഇതിലുള്ള അവശ്യ പോഷകങ്ങള്‍ ആരോഗ്യത്തിന് മികച്ചതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നതിന് പലപ്പോഴും ഈന്തപ്പഴം സഹായിക്കുന്നു. പ്രമേഹ രോഗികളുടെ കാര്യത്തില്‍ ഈന്തപ്പഴം കഴിക്കുന്നതിലെ എണ്ണം വളരെയധികം ശ്രദ്ധിക്കണം. പൂര്‍ണമായും ഒഴിവാക്കിയാലും നല്ലതാണ്.
ഉണക്കമുന്തിരി
ഉണക്കമുന്തിരിയാണ് പലരും സ്ഥിരമായി കഴിക്കുന്ന ആരോഗ്യകരമായ ഒരു ഡ്രൈഫ്രൂട്സ്. ഈന്തപ്പഴം പോലെ തന്നെ ഉയര്‍ന്ന അളവില്‍ പ്രകൃതിദത്ത പഞ്ചസാര ധാരാളം അടങ്ങിയിട്ടുള്ളതാണ് ഉണക്കമുന്തിരി. ഇതില്‍ കലോറിയും വളരെയധികം കൂടുതലാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിന്റെ കാര്യത്തില്‍ ഇത് വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പ്രമേഹ രോഗികള്‍ സ്ഥിരമായി ഇവ ഒഴിവാക്കുന്നതും നല്ലതാണ്.
അത്തിപ്പഴം
പ്രമേഹ രോഗികള്‍ അത്തിപ്പഴം, പ്രത്യേകിച്ച് ഉണങ്ങിയവ കഴിക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം പ്രതിസന്ധിയിലാക്കുന്നു. കാരണം ഇവയില്‍ പ്രകൃതിദത്ത പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാല്‍ അവയില്‍ ധാരാളം നാരുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവ വലിയ അളവില്‍ കഴിക്കുമ്പോള്‍ അവ രക്തത്തിലെ പഞ്ചസാര വര്‍ദ്ധിക്കുന്നു. പ്രമേഹ രോഗികള്‍ അല്ലാത്തവര്‍ക്ക് പലപ്പോഴും ഇതൊരു മികച്ച കൂട്ടിച്ചേര്‍ക്കലാണ്.
ആപ്രിക്കോട്ട്
ഉണങ്ങിയ ആപ്രിക്കോട്ടില്‍ പഞ്ചസാരയുടെ അളവ് വളരെയധികം കൂടുതലാണ്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവും വര്‍ദ്ധിപ്പിക്കുന്നതിലേക്ക് എത്തിക്കുന്നു. എന്നാല്‍ പഴുത്ത ആപ്രിക്കോട്ട് ആരോഗ്യകരമായതാണ്. കാരണം അവയില്‍ പഞ്ചസാരയുടെ അളവ് കുറവാണ്.എന്നാല്‍ ഉണങ്ങിയവ കഴിക്കുമ്പോള്‍ പ്രത്യേകിച്ച് പ്രമേഹ രോഗികള്‍ അല്പം ശ്രദ്ധിക്കണം.
പ്ളം
പ്ളം ഉണക്കിയ പ്ലം ആണ് പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട മറ്റൊരു ഡ്രൈഫ്രൂട്. കാരണം ഇതില്‍ സ്വാഭാവിക പഞ്ചസാരയും കലോറിയും കൂടുതലാണ് എന്നത് തന്നെയാണ് ഏറ്റവും മികച്ച ്പ്രതിസന്ധി. അവ പലപ്പോഴും നിങ്ങളുടെ രക്തത്തിലെ പഞ്ചസാര വര്‍ദ്ധിപ്പിക്കുന്നു. ഇത് ദഹന ഗുണങ്ങള്‍ നല്കുന്നതാണെങ്കിലും പലപ്പോഴും പ്രമേഹ രോഗികള്‍ കഴിക്കുമ്പോള്‍ അതീവ ശ്രദ്ധ വേണം.
മാങ്ങ
ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയിട്ടുള്ള മറ്റൊരു ഡ്രൈ ഫ്രൂട്ട് ആണ് ഉണക്കിയ മാങ്ങ. കാരണം ഇത് ഉണങ്ങിക്കഴിഞ്ഞാല്‍ അതിലെ പഞ്ചസാര പഴത്തില്‍ തന്നെ പറ്റിച്ചേര്‍ന്ന് വര്‍ദ്ധിക്കുന്നു. ഇത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകള്‍ക്ക് ഇടയാക്കും. എന്നാല്‍ ഇത് കൂടുതല്‍ കഴിക്കുമ്പോള്‍ പ്രമേഹരോഗം കൈവിട്ട് പോവുന്നു.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
