Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
ഈ പാനീയങ്ങള്‍ രാത്രി കുടിച്ചാല്‍ നിങ്ങളുടെ ഉറക്കം നഷ്ടപ്പെടും, കാരണം ഇത്
ജീവിതത്തില്‍ ഒരു വ്യക്തിയ്ക്ക് ഏറ്റവും പ്രധാനമായും വേണ്ട ഒരു കാര്യമാണ് സമാധാനം. മനസ്സിന് സമാധാനം വേണമെങ്കില്‍ സ്ട്രെസ്സ് കുറയണം. സ്ട്രെസ്സ് കുറയണമെങ്കില്‍ ഉറക്കം കൃത്യമാകണം. ഉറക്കം കൃത്യമല്ലെങ്കില്‍ ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങള്‍ പിന്നാലെ കൂടാനുള്ള സാധ്യത കൂടുതലാണ്.

ഉറക്കം കൃത്യമാകണമെങ്കില്‍ രാത്രിയില്‍ കഴിക്കുന്ന ആഹാരത്തില്‍ കുറച്ച് ശ്രദ്ധിക്കണം. പ്രത്യേകിച്ച്, രാത്രിയില്‍ നിങ്ങള്‍ എന്ത് കുടിക്കുന്നു എന്നത് വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നു. ശരിയായ പാനീയങ്ങളല്ല കുടിക്കുന്നത് എങ്കില്‍ രാത്രിയില്‍ ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിക്കാന്‍ തോന്നാം. ഇത്തരത്തില്‍ രാത്രിയില്‍ ഇടയ്ക്കിടയ്ക്ക എഴുന്നേല്‍ക്കുന്നത് ഉറക്കം കൃത്യമല്ലാതാകുന്നതിന് കാരണമാകുന്നു. ഇത്തരത്തില്‍ ഉറക്കം കെടുത്തുന്ന പാനീയങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.
എനര്‍ജി ഡ്രിങ്ക്സ്
അമിതമായി ശരീരത്തിന് ക്ഷീണം തോന്നുമ്പോള്‍ പലരും കുടിക്കാന്‍ ഇഷ്ടപ്പെടുന്ന പാനീയമാണ് എനര്‍ജി ഡ്രിങ്ക്സ്. ഇത്തരം എനര്‍ജി ഡ്രിങ്ക്സ് കുടിക്കുന്നത് മൂലം ശരീരത്തിന് ഉന്മേഷം ലഭിക്കുന്നതായിരിക്കും. ചിലര്‍ വൈകുന്നേരങ്ങളില്‍ വ്യായാമം ചെയ്ത് കഴിയുമ്പോള്‍ ഇത്തരം എനര്‍ജി ഡ്രിങ്ക്സ് കുടിക്കാന്‍ തിരഞ്ഞെടുക്കുന്നത് കാണാം. എന്നാല്‍, ഇത്തരം എനര്‍ജി ഡ്രിങ്ക്സ് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. അതുപോലെ രാത്രിയില്‍ എനര്‍ജി ഡ്രിങ്ക്സ് കുടിക്കുന്നത് ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിക്കാനുള്ള തോന്നല്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. ഇത്, മൂത്രാശയത്തിന് നല്ലതല്ല.
ബിയര്‍
രാത്രിയില്‍ മദ്യപിക്കുന്ന ശീലം ചിലരില്‍ ഉണ്ടായേക്കാം. കിടക്കുന്നതിന് മുന്‍പ് അമിതമായി ബിയര്‍, അല്ലെങ്കില്‍ വൈന്‍ പോലെയുള്ള മദ്യം കുടിക്കുന്നത് മൂത്രശങ്ക വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. ഇത്തരത്തില്‍ ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിക്കാന്‍ എഴുന്നേല്‍ക്കുന്നത് ഒരു വ്യക്തിയുടെ ഉറക്കത്തെ കാര്യമായി തടസ്സപ്പെടുന്നു. കൃത്യമായ രീതിയില്‍ ഉറക്കം ലഭിക്കാതിരിക്കുന്നത് മറ്റു ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് ഒരു വ്യക്തിയെ നയിക്കാം.
ചായ/ കാപ്പി
രാത്രിയില്‍ ആഹാരം കഴിച്ചതിനുശേഷം ചായ അല്ലെങ്കില്‍ കാപ്പി കുടിക്കുന്ന ശീലം നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ അത് ഉറക്കെ കാര്യമായ രീതിയില്‍ ബാധിക്കും. കൂടാതെ, ഈ പാനീയങ്ങളില്‍ അമിതമായി പഞ്ചസ്സാര അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ വൃക്കയുടെ ആരോഗ്യത്തിനും ഒട്ടും നല്ലതല്ല. കൂടാതെ, ചായയില്‍ അടങ്ങിയിരിക്കുന്ന കഫേയ്ന് ഉറക്കം ഇല്ലാതാക്കുന്നതിനും കാരണമാക്കുന്നു. അതിനാല്‍, രാത്രിയില്‍ ഇത്തരം പാനീയങ്ങള്‍ കുടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
കാര്‍ബണേറ്റഡ് ഡ്രിങ്ക്സ്
കുഴിമന്തി, ബിരിയാണി എന്നിവ കഴിച്ച് കഴിയുമ്പോള്‍ ചിലര്‍ കാര്‍ബണേറ്റഡ് ഡ്രിങ്ക്സ് കുടിക്കാറുണ്ട്. എന്നാല്‍ രാത്രിയില്‍ ഇത്തരം പാനീയങ്ങള്‍ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഒട്ടനവധി ദഹന പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. കൂടാതെ, രാത്രിയില്‍ ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിക്കാനുള്ള തോന്നലും ഉണ്ടായേക്കാം. ഇത് ഉറക്കം ഇല്ലാതാക്കുന്നു.
ഉറക്കം കുറഞ്ഞാലുണ്ടാകുന്ന പ്രശ്നങ്ങള്‍
നമ്മുടെ ശരീരം കൃത്യമായി പ്രവര്‍ത്തിക്കണമെങ്കില്‍ ഉറക്കം അനിവാര്യമാണ്. ഉറക്കം കൃത്യമല്ലെങ്കില്‍ മാനസിക പിരിമുറുക്കം, അമിതവണ്ണം, ഹോര്‍മണ്‍ വ്യതിയാനം, ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവയെല്ലാം വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ, ഇത്തരക്കാരില്‍ ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. അതിനാല്‍, ശരീരത്തിന്റെ പ്രവര്‍ത്തം അതിന്റെ ശരിയായ രീതിയില്‍ നടക്കുന്നതിനായി കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
