Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന 5 തരം ദോശകള്‍
weight loss: സൗത്ത് ഇന്ത്യന്‍ ആഹാരങ്ങളില്‍ ഒഴിച്ചുകൂടാന്‍ സാധിക്കാത്ത ഒരു വിഭവമാണ് ദോശ. ഇഡ്ഡലി പോലെ തന്നെ ദോശയ്ക്കും ഒത്തിരി ഫാന്‍സ് ഉണ്ട്. ഇന്ന് നാട്ടില്‍ പലതരത്തിലുള്ള ദോശകള്‍ ലഭ്യമാണ്. ചീസ് ദോശ, മസാല ദോശ, പ്ലെയിന്‍ ദോശ, മുട്ട ദോശ, ചിക്കന്‍ ദോശ എന്നിങ്ങനെ ദോശ വിശേഷങ്ങളും അനവധിയാണ്. എണ്ണ തടവി തയ്യാറാക്കി എടുക്കുന്നതിനാലും, അരി ചേര്ക്കുന്നതിനാലും ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ പലപ്പോഴും ഈ ദോശ ഒഴിവാക്കാറുണ്ട്. എന്നാല്‍, ദോശ കഴിച്ചും വണ്ണം കുറയ്ക്കാന്‍ സാധിക്കും. എങ്ങനെയെന്ന് നോക്കാം.

സാലഡ് ദോശ
ഈ ദോശ തയ്യാറാക്കാന്‍ ഗോതമ്പ് ദോശ ആദ്യം തയ്യാറാക്കി എടുക്കുക. അതിനുശേഷം സാലഡ് വെള്ളരി, സവാള, തക്കാളി, നിലക്കടല, ബദാം ചെറുതായി നുറുക്കിയത് എന്നിവ ചേര്‍ത്ത് കുറച്ച് നാരങ്ങനീര്, മല്ലിയില, കുരുമുളക് പൊടി എന്നില ചേര്‍ത്ത് മിക്സ് ചെയ്യുക. അതിനുശേഷം ഗോതമ്പ് ദോശയില്‍ ഈ സാലഡ് വെച്ച് റോള്‍ ചെയ്തെടുത്ത് കഴിക്കാവുന്നതാണ്. ആവശ്യമെങ്കില്‍ യോഗര്‍ട്ട് ഉപയോഗിച്ച് തയ്യാറാക്കിയ ഡ്രെസ്സിംഗും ചേര്‍ക്കാവുന്നതാണ്.
റവ ദോശ
ഈ റവ ദോശ തയ്യാറാക്കുന്നതിന് ആദ്യം കുറച്ച് ഗോതമ്പ് പൊടി എടുക്കുക. ഒരു കപ്പ് ഗോതമ്പ് പൊടിയിലേയ്ക്ക് അര കപ്പ് വറുത്ത റവ ചേര്‍ത്ത് ഇതിലേയ്ക്ക്, സവാള, പച്ചമുളക്, ക്യാരറ്റ് എന്നിവ ചെറുതാക്കി അരിഞ്ഞ് ചേര്‍ത്ത് വെള്ളവും ഉപ്പും ചേര്‍ത്ത് മിക്സ് ചെയ്ത് വെയ്ക്കുക. അതിനുശേഷം ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ ദോശ ചുടാവുന്നതാണ്.
മഷ്റൂം ദോശ
സാധാ ദോശയില്‍ മഷ്റൂം ചേര്‍ത്ത് തയ്യാറാക്കുന്നതാണ് മഷ്റൂം ദോശ. ഇതിനായി മഷ്റൂം കനം കുറച്ച് അരിഞ്ഞ് ചെറുതായി വേവിച്ച് വെയ്ക്കുക. ഇത് മുട്ടിയില്‍ ചേര്‍ത്ത്, കുറച്ച് സവാളയും, പച്ചമുളകും ചേര്‍ത്ത് മിക്സ് ചെയ്ത് ദോശയ്ക്ക് മുകളില്‍ ഒഴിക്കണം. അതിനുശേഷം നല്ലതുപോലെ ചുട്ടെടുക്കുക. ദോശ ആദ്യം ഒന്ന് പരത്തി ചെറുതായി വെന്ത് തുടങ്ങുമ്പോള്‍ ഈ കൂട്ട് ചേര്‍ക്കാവുന്നതാണ്. കുറച്ച് മാത്രം എണ്ണ തടവി, ദോശ ചുട്ടെടുക്കാവുന്നതാണ്. തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഈ ദോശ ഒരെണ്ണം മാത്രം കഴിക്കാന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കും.
ചീസ് ദോശ
ധാരാളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്ന ആഹാര പദാര്‍ത്ഥമാണ് ചീസ്. അതിനാല്‍ ഒരു ചീസ് ദോശ ഒരു നേരം കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കഴിക്കാവുന്നതാണ്. ഇതിനായി സാധാ ദോശ മാവ് ചട്ടിയില്‍ പരത്തുക. ദോശ ഒന്ന് വെന്ത് വരുമ്പോള്‍ ഇതിനുമുകളില്‍ ചീസ് ചീകി ഇടുക. ഇതിനുമുകളില്‍ ചീകിയ ക്യാരറ്റ് വിതറുന്നതും നല്ലതാണ്. ഈ ദോശ ഒരെണ്ണം മാത്രം ഒരു നേരം കഴിക്കാന്‍ ശ്രദ്ധിക്കുക.
പനീര്‍ ദോശ
ചീസ് ദോശ പോലെ തന്നെ പനീര്‍ ദോശയും നല്ലതാണ്. ഈ ദോശ തയ്യാറാക്കുന്നതിനായി ആദ്യം ദോശ മാവ് പരത്തുക. അതിനുശേഷം പൊടിച്ച് വെച്ച പനീര്‍ ചേര്‍ക്കുക. ഒപ്പം കുരുമുളക് പൊടിയും ചേര്‍ത്ത് വേവിച്ച് കഴിക്കാവുന്നതാണ്. വേണമെങ്കില്‍ കുറച്ച് ചീസ് ചേര്‍ക്കാവുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മേല്‍ പറഞ്ഞ ദോശകള്‍ തയ്യാറാക്കുമ്പോള്‍ അമിതമായി എണ്ണ ഉപയോഗിക്കാതിരിക്കുക. അതുപോലെ, ഒരു നേരം ഒരെണ്ണം മാത്രമായി കഴിക്കാന്‍ ശ്രദ്ധിക്കുന്നതും നല്ലതായിരിക്കും. കാരണം, അമിതമായി കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
