Latest Updates
-
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്! -
ഇന്നത്തെ നക്ഷത്രഫലം: സെപ്റ്റംബർ 13 ഞായറാഴ്ച, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
സെപ്റ്റംബർ 12 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? നിങ്ങളുടെ രാശിയുടെ പ്രത്യേകതകൾ അറിയാം
വണ്ണം കുറയ്ക്കാന്‍ മുതിരയേക്കാള്‍ നല്ലത് മറ്റൊന്നും ഇല്ല; ഈ വിധം കഴിച്ചാല്‍ ഫലം ഉറപ്പ്
Weight loss: മഴക്കാലത്ത് ഒട്ടുമിക്ക വീടുകളിലും കഞ്ഞിയുടെ കൂടെ പതിവായി ലഭിക്കുന്ന കറിയാണ് മുതിര തോരന്‍. നല്ലപോലെ നാളികേരം ഇട്ട് തോരനായും, ചിലപ്പോള്‍ കറിപോലെ കുഴമ്പ് രൂപത്തിലും, കപ്പയും, പപ്പായയും ചേര്‍ത്തും മുതിര വെയ്ക്കാറുണ്ട്. ചക്ക സീസണ് ആകുന്നതോടെ ഇടിചക്ക തോരനും മുതിരയും, വാഴകൊടപ്പനും മുതിരയും, എന്നിങ്ങനെ വിഭവങ്ങള്‍ പലതരമായി നമുക്ക് മുന്പില് മുതിര പ്രത്യക്ഷപ്പെടുന്നു.

നല്ല പച്ച മുതിര എടുത്ത് വറുത്ത്, അത് കുതിര്‍ത്തെടുത്ത് കറിവെച്ചാല്‍ സ്വാദാണ്. സ്വാദ് മാത്രമല്ല, അനവധി ആരോഗ്യ ഗുണങ്ങളും മുതിരയ്ക്കുണ്ട്. ചില പഠനങ്ങള്‍ പ്രകാരം, മുതിര കഴിച്ചാല്‍ ശരീരത്തില്‍ നിന്നും കൊഴുപ്പ് കുറയ്ക്കാന്‍ സാധിക്കുമെന്നും പറയുന്നു. ഇതിന്റെ സത്യാവസ്ഥ എന്തെല്ലാമെന്ന് നോക്കാം.
മുതിരയുടെ ആരോഗ്യവശം
മുതിരയില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. നാരുകളും, വിറ്റമിന്‍ സി, അയേണ്‍, ഫോസ്ഫറസ്, മിനറല്‍സ് എന്നീ പോകങ്ങളും ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇത് മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താന്‍ വളരെയധികം സഹായിക്കുന്നതാണ്.
അമിതവണ്ണവും മുതിരയും
മുതിരയില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു. നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍, വിശപ്പ് കുറയുന്നതാണ്. അമിതമായി ആഹാരം കഴിക്കാനുള്ള തോന്നല്‍ ഒരു വ്യക്തിയില്‍ നിന്നും ഇല്ലാതാകുന്നതിനും ഇത് കാരണമാകുന്നു. ഇവ കൂടാതെ, മുതിരയില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിരിക്കുന്നു. പ്രോട്ടീന്‍ ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിയുന്നത് തടയുന്നു.
ചില പഠനങ്ങളില്‍ പറയുന്നത് പ്രകാരം, പരിപ്പ്, പയര്‍ വര്‍ഗ്ഗങ്ങള്‍ കഴിക്കുന്നതിലൂടെ ശരീരഭാരം നിയന്ത്രിച്ച് നിലനിര്‍ത്താന്‍ സാധിക്കുമെന്ന് പറയുന്നുണ്ട്. മുതിരയില്‍ പ്രോട്ടീനും, നാരുകളും ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ, കുറച്ച് കഴിക്കുമ്പോള്‍ വയര്‍ നിറഞ്ഞ അനുഭൂതി ഉണ്ടാകുന്നു. ഇത് അമിതമായി ആഹാരം കഴിക്കാതിരിക്കാന്‍ സഹായിക്കുന്നു.
വണ്ണം കുറയ്ക്കാന്‍ മുതിര കഴിക്കേണ്ട വിധം
മുതിര മുളപ്പിച്ച്, സാലഡില്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്. ഇവ കൂടാതെ, മുതിര ഉപ്പിട്ട് വേവിച്ച് കഴിക്കാവുന്നതാണ്. മുതിര തോരന്‍ വെച്ച് കഴിക്കുന്നത് നല്ലതാണ്. ഇത് കൂടാതെ, മുതിര വറുത്ത് പൊടിച്ച്, ചെറു ചൂടുവെള്ളത്തില്‍ കുറച്ച് ജീരകവും ഈ മുതിരയുടെ പൊടിയും ചേര്‍ത്ത് വെറും വയറ്റില്‍ കുടിക്കുന്നതും വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
മുതിരയുടെ മറ്റു ആരോഗ്യ വശങ്ങള്
ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ മുതിര കഴിക്കുന്നത് വളരെ നല്ലതാണ്. മുതിര അടുപ്പിച്ച് 5 ആഴ്ചയോളം കഴിച്ചാല്‍ ശരീരത്തില്‍ നിന്നും കൊളസ്ട്രോള്‍ കുറയുന്നതായിരിക്കും. ഇത് ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ വളരെയധികം സഹായിക്കുന്നതാണ്.
ദോഷവശങ്ങള്‍
ഗുണം ഉള്ളത് പോലെ തന്നെ മുതിരയ്ക്ക് അനവധി ദോഷവശങ്ങളും ഉണ്ടായിരിക്കുന്നതാണ്. അമിതമായി മുതിര കഴിച്ചാല്‍ ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത അമിതമാണ്. ചിലരില്‍ വയര്‍ ചീര്‍ക്കുന്ന അവസ്ഥയും, അസിഡിറ്റിയപും ഉണ്ടായേക്കാം. ചിലര്‍ക്ക് മുതിര അലര്‍ജി പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിലേയ്ക്കും നയിക്കുന്നു. കൂടാതെ, മുതിരയില്‍ Phytic Acid അടങ്ങിയിരിക്കുന്നു. കഴിക്കുന്ന ആഹാരത്തില്‍ നിന്നും പോഷകങ്ങള്‍ ശരിയായ വിധത്തില്‍ ആഗിരണം ചെയ്യപ്പെടാതിരിക്കുന്നതിന് ഇതൊരു കാരണമാകാം. അതുപോലെ, മുതിര പാചകം ചെയ്യുന്നതിന് മുന്‍പ് കുതിര്‍ത്ത് വെയ്ക്കാന്‍ ഒരിക്കലും മറക്കരുത്. കാരണം, മുതിര കുതിര്‍ക്കാതെ വേവിച്ചാല്‍ ഇതില്‍ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങള്‍ ദഹന പ്രശ്നങ്ങളിലേയ്ക്ക് നയിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
