Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കുഞ്ഞന്‍ വിത്തെങ്കിലും തടി കുറയ്ക്കാന്‍ ബെസ്റ്റ്: അതോടൊപ്പം മറ്റ് ചില ഗുണങ്ങളും
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ് ചിയ വിത്തുകള്‍. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് അതിനെ പരിഹരിക്കുന്നതിനും അതോടൊപ്പം തന്നെ മറ്റ് ചില ഗുണങ്ങളും ചിയ വിത്ത് നല്കുന്നു. തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ആദ്യം ആലോചിക്കുന്നതാണ് ചിയ വിത്തിനെ പറ്റി. ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും മികച്ച ദഹനത്തിനും അതുപോലെ ഹൃദയാരോഗ്യവും എല്ലുകള്‍ക്ക് കരുത്ത് പകരുകയും ചെയ്യുന്നു.
നിരവധി പോഷകങ്ങളാല്‍ സമ്പന്നമാണ് ചിയ വിത്തുകള്‍. ഇത് നിങ്ങള്‍ക്ക് നല്കുന്ന ഗുണങ്ങള്‍ ഒട്ടും തന്നെ നിസ്സാരമല്ല. ശരീരഭാരം കുറയ്ക്കുന്ന കാര്യത്തില്‍ ഇതിന്റെ ഗുണം പൊതുവേ എല്ലാവരിലും അത്ഭുതമുയര്ത്തുന്നതാണ്. കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍, നാരുകള്‍, ധാരാളം ആന്റി ഓക്സിഡന്റുകള്‍, അവശ്യ ധാതുക്കള്‍ എന്നിവയെല്ലാം ഈ കൊച്ചു വിത്തില്‍ ധാരാളം ഉണ്ട്. ഇത് രാവിലെ ബ്രേക്ക്ഫാസ്റ്റിനൊപ്പമോ അല്ലെങ്കില്‍ ചീയ വിത്ത് വെള്ളമായോ യോഗര്‍ട്ടിനൊപ്പമോ എല്ലാം ചേര്‍ക്കാവുന്നതാണ്.

തടി കുറയ്ക്കാന്‍
ചിയ വിത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും അത് മാത്രമല്ല ദഹനാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും അതോടൊപ്പം തന്നെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. സ്ഥിരമായി ചിയ വിത്തുകള്‍ കഴിക്കുന്നവര്‍ക്ക് ഫൈബറിന്റെ അളവ് ശരീരത്തില്‍ ലഭിക്കുന്നു. ഇതെല്ലാം വിശപ്പിനെ നിയന്ത്രിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് സ്ഥിരമായി കഴിക്കുന്നവര്‍ക്ക് ആരോഗ്യം മികച്ചതാക്കും എന്നതിനോടൊപ്പം തന്നെ അമിതവണ്ണവും നിയന്ത്രിക്കപ്പെടും.
ഹൃദയാരോഗ്യത്തിന്
ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ ചിയ വിത്തുകള്‍ വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കാരണം ഇത് നിങ്ങളുടെ ഹൃദയത്തെ പൊന്നുപോലെ സംരക്ഷിക്കും. അത് മാത്രമല്ല ഇതിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ആണ് ആരോഗ്യത്തെ മികച്ചതാക്കുന്നത്. കൂടാതെ ഇതില്‍ ആല്‍ഫ-ലിനോലെനിക് ആസിഡ് ധാരാളമുണ്ട്. ഇത് വഴി ഹൃദയാരോഗ്യം മെച്ചപ്പെടും എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് വഴി കൊളസ്ട്രോള്‍ പോലുള്ള ജീവിത ശൈലി രോഗങ്ങള്‍ക്കും പരിഹാരം കാണാം.
കോശനാശത്തിന് പരിഹാരം
ചിയ വിത്തില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ കോശങ്ങളുടെ നാശം തടയുന്നതിന് സഹായിക്കുന്നു. ഇത് വഴി പല വിധത്തിലുള്ള അര്‍ബുദങ്ങള്‍ വരുന്നത് പ്രതിരോധിക്കുന്നതിനും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സാധിക്കും. വിട്ടുമാറാത്ത പല രോഗാവസ്ഥകള്‍ക്കും പരിഹാരം കാണാന്‍ ചിയ വിത്ത് മികച്ചതാണ്. അത് മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കുന്നതിനും ഈ കുഞ്ഞന്‍ വിത്ത് സഹായിക്കും.

എല്ലുകള്‍ക്ക് കരുത്ത്
എല്ലുകള്‍ക്ക് ആരോഗ്യവും കരുത്തും നല്‍കുന്നതിന് സഹായിക്കുന്നതാണ് ചിയ വിത്ത്. ഇതില്‍ ധാരാളം മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ കാല്‍സ്യത്തിന്റെ കലവറയാണ് എന്നതില്‍ സംശയം വേണ്ട. ഇതാകട്ടെ നിങ്ങളില്‍ പ്രായമാകുമ്പോള്‍ എല്ലുകളുടെ ശക്തിയും സാന്ദ്രതയും നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. 'ജേണല്‍ ഓഫ് ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി'യിലെ പഠനം സൂചിപ്പിക്കുന്നത് ചിയ വിത്തുകള്‍ അടങ്ങിയ ഭക്ഷണം എല്ലുകളുടെ ആരോഗ്യത്തിനും അതുപോലെ തന്നെ ബലവും വര്‍ദ്ധിപ്പിക്കുന്നു എന്നതാണ്.
ചര്‍മ്മാരോഗ്യം
ചിയവിത്ത് വെള്ളം കുടിക്കുന്നത് നിങ്ങളില്‍ ചര്‍മ്മാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു എന്നതാണ്. ഇതിലുള്ള ഒമേഗ 3 ഫാറ്റി ആസിഡാണ് ചര്‍മ്മത്തിലെ വീക്കം കുറയ്ക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നത്. കൂടാതെ ഇവ സ്ഥിരമായി കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും സഹായിക്കും. ചിയ വിത്ത് വെള്ളം കുടിക്കുന്നത് വഴി അതിലെ നാരുകള്‍ നിങ്ങളുടെ ാമാശയത്തില് ജെല്‍ രൂപത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് വഴി രക്തത്തിലെ പഞ്ചസാര ര്ക്തത്തില് കലരുന്ന പ്രവര്‍ത്തനം സാവധാനമാവുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
