Latest Updates
-
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം!
ആയുസ്സിനും ആരോഗ്യത്തിനും ചെറുധാന്യങ്ങള്‍ ശീലമാക്കാം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്ന ഒരു സമയത്തിലൂടെയാണ് നാം കടന്ന് പോവുന്നത്. ഓരോ കാര്യത്തിലും നാം കാണിക്കുന്ന അശ്രദ്ധ പലപ്പോഴും അനാരോഗ്യത്തിലേക്ക് എത്തിക്കും എന്നതില്‍ സംശയം വേണ്ട. ഭക്ഷണത്തിലൂടെയാണ് നാം ആരോഗ്യത്തെ വീണ്ടെടുക്കുന്നത്. പലപ്പോഴും പോഷകാഹാരക്കുറവ് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാവുന്നു.
എന്നാല്‍ ചെറുധാന്യങ്ങള്‍ കഴിക്കുന്നതിലൂടെ അത് നിങ്ങള്‍ക്ക് കൂടുതല്‍ ഗുണങ്ങള്‍ നല്‍കുന്നുണ്ട്. പോഷകാഹാരക്കുറവ് പരിഹരിച്ച് ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും വിറ്റാമിനുകളും ലഭിക്കുന്നതിന് ഈ ചെറുധാന്യങ്ങള്‍ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ഇത് നിങ്ങളുടെ ശരീരത്തിന്റെ എല്ലാ ആവശ്യകതകളേയും നിറവേറ്റുന്നു. വിറ്റാമിന്‍ ബിയും ധാതുക്കളും ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഫാറ്റി ആസിഡുകള്‍, ഫിനോളിക്സ് എന്നിവയുള്‍പ്പെടെയുള്ള മറ്റ് പോഷകങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ചെറുധാന്യങ്ങള്‍. എന്തൊക്കെയാണ് ഗുണങ്ങള്‍ എന്ന് നോക്കാം.

വിരബാധയെ പരിഹരിക്കുന്നു
പലരിലും അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ് വിര എന്നത്. പലപ്പോഴും ഇത് ദഹനാരോഗ്യത്തെ മോശമായി ബാധിക്കുന്നു. കൂടാതെ പല വിധത്തിലുള്ള ശാരീരിക അസ്വസ്ഥതകളും നല്‍കുകയും ചെയ്യുന്നു. നാടവിര, ഹുക്ക് വേമുകള്‍, പിന് വേം തുടങ്ങിയവ നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് എത്തും. ഇത്തരം പ്രതിസന്ധികളെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ചെറുധാന്യങ്ങള്‍ ശീലമാക്കാം. പലപ്പോഴും കുടല് വിരകളുടെ ചില സാധാരണ ലക്ഷണങ്ങളില്‍ വയറുവേദന, ഗ്യാസ്, ശരീരവണ്ണം, വിശദീകരിക്കാനാകാത്ത ഭാരം കുറയല്‍, വയറിളക്കം, ഓക്കാനം അല്ലെങ്കില്‍ ഛര്‍ദ്ദി എന്നിവയെല്ലാം തന്നെ അസ്വസ്ഥത ഉണ്ടാക്കുന്നു.
വയറു വേദന
വയറു വേദന ആരോഗ്യ പ്രശ്നങ്ങളില്‍ എപ്പോഴും മുന്നില്‍ നില്ക്കുന്ന ഒന്നാണ്. പല അവസ്ഥകളിലും ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ തിരിച്ചറിയാതെ പോവുന്നു. ഭക്ഷണത്തിന്റെ അലര്‍ജിയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. മലബന്ധം, ദഹന പ്രശ്നങ്ങള്‍, വിട്ടുമാറാത്ത വയറു വേദന എന്നിവയെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതിനെല്ലാം മില്ലറ്റ്സ് അഥവാ ചെറുധാന്യങ്ങള്‍ ശീലമാക്കാം.
കിഡ്നി സ്റ്റോണ്‍ പരിഹരിക്കാം
കിഡ്നി സ്റ്റോണ്‍ പലരിലും അസ്വസ്ഥത ഉണ്ടാക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ് എന്തുകൊണ്ടും മില്ലറ്റ്സ്. നമ്മുടെ ഭക്ഷണക്രമവും, ശരീരഭാരവും എല്ലാം പലപ്പോഴും കിഡ്നി സ്റ്റോണ്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. ഇത്തരം ധാന്യങ്ങള്‍ ആരോഗ്യത്തെ മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. മില്ലറ്റ് പോലുള്ളവ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ്.
മൂത്രമൊഴിക്കുമ്പോള്‍ ഉള്ള വേദന
മൂത്രമൊഴിക്കുമ്പോള്‍ പലരിലും വേദനയുണ്ടാവുന്നു. ഇത്തരം അവസ്ഥകള്‍ നിങ്ങളെ വളരെയധികം ആരോഗ്യ പ്രശ്നങ്ങളെയാണ് സൂചിപ്പിക്കുന്നത്. പുരുഷന്മാരേക്കാള് സ്ത്രീകളാണ് ഈ പ്രശ്നത്തിന് കൂടുതല്‍ ഇരകളാവുന്നത്. ഇത്തരം പ്രശ്നങ്ങള്‍ നിങ്ങളെ വളരെയധികം പ്രതിസന്ധിയില്‍ ആക്കുന്നുണ്ട്. ആദ്യം തന്നെ ഭക്ഷണത്തില്‍ ഇത്തരത്തിലുള്ള ധാന്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കുക. ഇത്തരം വേദനകളെ പരിഹരിച്ച് ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് ഇത് സഹായിക്കുന്നു.
ദഹനക്കേടിന് പരിഹാരം
ദഹന സംബന്ധമായ പ്രശ്നങ്ങള്‍ പലപ്പോഴും നിങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ്. എന്നാല്‍ അതിനെ പരിഹരിക്കാനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി നമുക്ക് സ്ഥിരമായി മില്ലറ്റ്സ് അഥവാ ചെറുധാന്യങ്ങള്‍ കഴിക്കാവുന്നതാണ്. ദഹനക്കേടുള്ള വ്യക്തിക്ക് പലപ്പോഴും ഭക്ഷണം ദഹിക്കുന്നതില്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നു. ഇവരിലാണ് പലപ്പോഴും നെഞ്ചെരിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നത്. ഈ പ്രശ്നത്തെ പരിഹരിക്കുന്നതിന് നാം ശ്രദ്ധിക്കണം.അതിന് നിങ്ങളെ മില്ലറ്റ്സ് സഹായിക്കുന്നു.
പൈല്‍സ്
മൂലക്കുരു അഥവാ പൈല്‍സ് നമ്മുടെ ചില ഭക്ഷണശീലങ്ങളുടെ ഭാഗമായി പലപ്പോഴും ഉണ്ടാവുന്നതാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഭക്ഷണത്തില്‍ തന്നെയാണ് ശ്രദ്ധിക്കേണ്ടത്. മൂലക്കുരുവിന്റെ തീവ്രത കുറക്കുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി ചെറുധാന്യങ്ങള്‍ ശീലമാക്കാവുന്നതാണ്. എങ്കിലും മിതമായ അളവില്‍ വേണം ഇത് കഴിക്കുന്നതിന്. കാരണം ആരോഗ്യ പ്രശ്നങ്ങള്‍ കൃത്യമായി മനസ്സിലാക്കി മാത്രമേ ഇത്തരം രോഗങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കൂ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications