Latest Updates
-
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്‍കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി -
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍ -
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം
നിങ്ങള്‍ സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നുണ്ടോ, എങ്കില്‍ വേണം ഡിജിറ്റല്‍ ഡീടോക്‌സിഫിക്കേന്‍
വ്യവസായ പ്രമുഖനും നടിയും തമ്മിലുള്ള പ്രശ്‌നം, സമാധി വിവാദം, ഒരു സബ്കളക്ടര്‍.., കഴിഞ്ഞ ഒരാഴ്ച സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനിന്ന വിശേഷങ്ങളില്‍ ചിലതാണിത്. ഈ വിഷയങ്ങളില്‍ നിങ്ങള്‍ക്ക് ഒരു അഭിപ്രായം ഉണ്ടായിരുന്നോ. ഉണ്ടായിരുന്നെങ്കില്‍ അതിലേക്ക് നിങ്ങളെ എത്തിച്ചതില്‍ സോഷ്യല്‍മീഡിയയില്‍ നിങ്ങള്‍ കണ്ടതും കേട്ടതുമായ വിവരങ്ങള്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ. ഉണ്ടെന്നാണ് സൈക്കോളജിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്. സോഷ്യല്‍മീഡിയ നമ്മുടെ ജീവിതത്തില്‍ നമ്മള്‍ കരുതുന്നതിലും കൂടുതലായി സ്വാധീനം ചെലുത്തുന്നു. നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും ഇഷ്ടങ്ങളും വരെ നിശ്ചയിക്കുന്നതില്‍ സോഷ്യല്‍മീഡിയ നിസ്സാരപങ്കല്ല വഹിക്കുന്നത്.
പ്രത്യേകിച്ച് യുവാക്കളുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി സോഷ്യല്‍ മീഡിയ മാറിയിരിക്കുന്നു. അവരുടെ സാമൂഹിക ബന്ധങ്ങളും, ലോകത്തെ കുറിച്ചുള്ള കാഴ്ചപ്പാടും, ചിന്തകളും വികാരങ്ങളും ആശയങ്ങളും പ്രകടിപ്പിക്കുന്ന അവരുടെ രീതികളും ഇന്ന് സോഷ്യല്‍ മീഡിയയുടെ സ്വാധീനത്തിലാണ്. ലോകത്ത് നമുക്ക് അറിയുന്നവരും അറിയാത്തവരുമായി കൂട്ടുകൂടാനും ആശയങ്ങള്‍ പങ്കുവെക്കാനും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും അവസരം നല്‍കുന്ന മികച്ച പ്ലാറ്റ്‌ഫോമുകളാണ് സോഷ്യല്‍ മീഡിയ എന്നത് ശരിയാണ്. പക്ഷേ, അമിതമായ സോഷ്യല്‍മീഡിയ ഉപയോഗം ആസക്തിയിലേക്കും സൈബര്‍ബുള്ളിയിംഗിലേക്കും സോഷ്യല്‍മീഡിയയില്‍ നല്ല ഇമേജ് ഉണ്ടാക്കിയെടുക്കുക എന്ന സമ്മര്‍ദ്ദത്തിലേക്കും നയിക്കും. സൈബര്‍ സാങ്കേതികവിദ്യകള്‍ മനുഷ്യമനസ്സിനെ വളരെ സങ്കീര്‍ണ്ണമായ രീതിയില്‍ സ്വാധീനിക്കുന്നുവെന്ന് തൃശ്ശൂര്‍ ഗവണ്‍മെന്റ് മാനസികാരോഗ്യ കേന്ദ്രത്തിലെ സൈക്കോളജിസ്റ്റ് ഡോ.റഹീമുദ്ദീന്‍ പി കെ പറയുന്നു.

സോഷ്യല്‍മീഡിയ മനുഷ്യമനുസ്സിനെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നുവെന്നും ഇതിന്റെ പരിണിതഫലങ്ങള്‍ എന്താണെന്നും സോഷ്യല്‍മീഡിയ ഡീടോക്‌സ് എന്താണെന്നും അതിന്റെ ആവശ്യകത എന്താണെന്നുമുള്ള വിവരങ്ങള്‍ ഡോ. റഹീമുദ്ദീന്‍ ബോള്‍ഡ്‌സ്‌കൈ മലയാളവുമായി പങ്കുവെക്കുന്നു.
മനുഷ്യമനസ്സില്‍ സൈബറിടങ്ങളുടെ സ്വാധീനം
നമ്മള്‍ കരുതുന്നതിനും അപ്പുറം സോഷ്യല്‍മീഡിയ നമ്മുടെ മനസ്സിനെയും ജീവിതത്തെയും സ്വാധീനിക്കുന്നുണ്ട്. ഭീകരമായ അടിമത്തത്തിലേക്കും ഗുരുതര പ്രത്യാഘാതങ്ങളിലേക്കും അത് ആളുകളെ നയിക്കുന്നു. മനുഷ്യന്റെ മാനസികാവസ്ഥയിലും ചിന്തകളിലും സോഷ്യല്‍ മീഡിയ ഉണ്ടാക്കുന്ന പ്രധാന മാറ്റങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
മറ്റുള്ളവരുടെ മതിപ്പ് നേടുക
സോഷ്യല്‍മീഡിയയിലെ ഇടപെടലുകളിലൂടെ മറ്റുള്ളവരുടെ മതിപ്പ് നേടണമെന്ന ചിന്ത ആളുകളില്‍ വളരും. അവരുടെ ലൈക്കുകളിലൂടെയും കമന്റുകളിലൂടെയും ഷെയറുകളിലൂടെയുമാണ് ഇവര്‍ തങ്ങളെ സ്വയം വിലയിരുത്തുന്നത്. ഈ സ്വഭാവം ഒരു വ്യക്തിയുടെ സ്വഭിമാനത്തെയും ആത്മവിശ്വാസത്തെയും സാരമായി ബാധിക്കുന്നു.
മറ്റുള്ളവരുമായുള്ള താരതമ്യം
സോഷ്യല്‍മീഡിയ ഉപയോഗത്തിലൂടെ ഓണ്‍ലൈനില്‍ കാണുന്ന മറ്റ് വ്യക്തിത്വങ്ങളുമായി സ്വയം താരതമ്യം ചെയ്യാന്‍ ആളുകള്‍ പ്രേരിതരാകുന്നു. ഇത് സ്വയം കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കുന്ന അവസ്ഥയിലേക്കും അഭിമാനക്കുറവിലേക്കും നയിക്കുന്നു.
നഷ്ടബോധം
സോഷ്യല്‍മീഡിയയില്‍ സജീവമായി നിന്നില്ലെങ്കില്‍ ഓണ്‍ലൈനായുള്ള പല പ്രധാന കാര്യങ്ങളും സംഭവങ്ങളും തനിക്ക് നഷ്ടപ്പെടുമെന്ന ഭയം പലരിലുമുണ്ട്. സുഹൃത്തുക്കള്‍ സോഷ്യല്‍മീഡിയയില്‍ നിന്ന് നേടുന്ന സന്തോഷവും അറിവുകളും (തെറ്റായ അറിവുകളും) തനിക്ക് ലഭിക്കില്ലെന്നും ഒറ്റപ്പെട്ട് പോകുമെന്നും ഇവര്‍ ചിന്തിക്കുന്നു.
താങ്ങാന്‍ കഴിയാത്തത്ര വിവരങ്ങള്‍
സോഷ്യല്‍മീഡിയയുടെ മണിക്കൂറുകള്‍ നീണ്ട ഉപയോഗത്തിലൂടെ ഒരു വ്യക്തിക്ക് താങ്ങാന്‍ കഴിയുന്നതിലധികം വിവരങ്ങളാണ് അവരുടെ തലച്ചോറിലേക്ക് എത്തുന്നത്. ഇത് അവരുടെ ബുദ്ധിക്ഷമതയെ ബാധിക്കും. ഇത്രയും വിവരങ്ങള്‍ അപഗ്രഥിക്കാനുള്ള ശ്രമത്തില്‍ ബൗദ്ധികമായ തളര്‍ച്ച നേരിടും.
മുഖാമുഖ ബന്ധങ്ങള്‍ കുറയുന്നു
സോഷ്യല്‍മീഡിയയുടെ അമിതോപയോഗത്തിലൂടെ നേരിട്ടുള്ള വ്യക്തിബന്ധങ്ങള്‍ കുറയുന്നു. മറ്റുള്ളവരുമായി ഇടപെടാനുള്ള കഴിവുകള്‍ ഇല്ലാതാകുന്നു. സോഷ്യല്‍മീഡിയയുടെ സഹായമില്ലാതെ ആഴത്തിലുള്ള ബന്ധങ്ങള്‍ കെട്ടിപ്പടുക്കാന്‍ സാധിക്കില്ലെന്ന സ്ഥിതിയുണ്ടാകുന്നു.
എക്കോ ചേംബറുകള്‍
സോഷ്യല്‍മീഡിയ നിശ്ചിത അല്‍ഗോരിതങ്ങള്‍ വെച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇതെക്കുറിച്ച് പലയാളുകള്‍ക്കും അവബോധമില്ല. സോഷ്യല്‍മീഡിയയില്‍ നമ്മള്‍ കാണുന്ന ഉള്ളടക്കം നമുക്ക് താല്‍പ്പര്യമുള്ള ഉള്ളടക്കം മാത്രമാണെന്നത് മിഥ്യാധാരണയാണ്. യഥാര്‍ത്ഥത്തത്തില്‍ സോഷ്യല്‍മീഡിയ അല്‍ഗോരിതം നിശ്ചയിക്കുന്ന ഉള്ളടക്കമാണ് നമ്മള്‍ കാണുന്നത്. ഒരാളുടെ ധാരണകളെയും വിശ്വാസങ്ങളെയും സമീപനങ്ങളെയും രൂപപ്പെടുത്തുന്ന രീതിയില്‍ സോഷ്യല്‍മീഡിയ നമ്മളെ സ്വാധീനിക്കുന്നുണ്ട്. വളരെ പക്ഷപാതപരമായ നിലപാടുകള്‍ മനസ്സില്‍ വളരുന്ന അവസ്ഥയിലേക്കാണ് ഈ സാഹചര്യം ആളുകളെ നയിക്കുന്നത്.
സൈബര്‍ ബുള്ളിയിംഗ്
സൈബര്‍ബുള്ളിയിംഗിന്റെ വിളനിലമാണ് സോഷ്യല്‍മീഡിയ. ഓണ്‍ലൈനായി ആളുകള്‍ അപഹസിക്കപ്പെടുന്നതും വ്യക്തിഹത്യ ചെയ്യപ്പെടുന്നതും ദിവസേന നമ്മള്‍ കാണുന്നുണ്ട്. യാതൊരു നിയന്ത്രണവുമില്ലാതെ ആര്‍ക്കും ആരെയും എന്തും പറയാനുള്ള ഇടമാണ് സോഷ്യല്‍മീഡിയ എന്ന ചിന്ത അപകടകരമായ സ്ഥിതിവിശേഷത്തിലാണ് സമൂഹത്തെ നയിക്കുന്നത്. ഓണ്‍ലൈനായി നേരിടുന്ന വ്യക്തിഹത്യകള്‍ ആളുകളെ നിരാശയിലേക്കും വിഷാദത്തിലേക്കും വൈകാരിക തളര്‍ച്ചയിലേക്കും എത്തിക്കുന്നു.
ഡിജിറ്റല്‍ അഡിക്ഷന്‍
മദ്യപാനമോ പുകവലിയോ പോലെ ശക്തവും അതുപോലെ അപകടകാരിയുമാണ് ഡിജിറ്റല്‍ അഡിക്ഷന്‍. അമിതമായി, നിര്‍ബന്ധബുദ്ധിയോടെ ഡിജിറ്റല്‍ ഉപകരണങ്ങളോ സാങ്കേതികവിദ്യയോ ഉപയോഗിക്കാനുള്ള തോന്നലാണത്. ജീവിതത്തിന്റെ പല മേഖലകളെയും ഇത് ബാധിക്കും. മാനസികാരോഗ്യത്തെയും ബന്ധങ്ങളെയും ജോലിയെയും നിജ്യജീവിതത്തെയും അത് ദോഷകരമായി ബാധിക്കും.
എന്താണ് ഡിജിറ്റല്‍ ഡീടോക്‌സിഫിക്കേഷന്‍
ഉപയോക്താക്കളുടെ മാനസികാരോഗ്യത്തില്‍ സോഷ്യല്‍മീഡിയ ഉണ്ടാക്കുന്ന ആഴത്തിലുള്ള സ്വാധീനത്തിനും ദോഷകരമായ പ്രത്യാഘാതങ്ങള്‍ക്കും ഉള്ള പരിഹാരമാണ് ഡിജിറ്റല്‍ ഡീടോക്‌സിഫിക്കേഷന്‍. മാനസിക, വൈകാരിക സന്തുലിതാവസ്ഥയും ക്ഷേമയും വീണ്ടെടുക്കുന്നതിനായി ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്ന് മനപ്പൂര്‍വ്വം വിട്ടുനില്‍ക്കുന്ന രീതിയാണത്.
എന്തെല്ലാമാണ് ഡിജിറ്റല്‍ ഡീടോക്‌സിഫിക്കേഷന്റെ ഗുണങ്ങളും രീതികളും എന്തെല്ലാമാണെന്ന് നോക്കാം.
ഓഫ്‌ലൈനായി ആക്ടീവ് ആകുക
- ഡിജിറ്റല്‍ ഉപയോഗം കുറയുന്നതിലൂടെ ഓഫ്‌ലൈനായി കൂടുതല്‍ സജീവമാകാന്‍ സാധിക്കുന്നു.
- വായന പോലുള്ള ഹോബികള്‍ക്ക് കൂടുതല്‍ സമയം ലഭിക്കുന്നു.
- ആളുകളുമായി നേരിട്ടുള്ള ഇടപെടലുകള്‍ വര്‍ധിക്കുന്നു. സോഷ്യല്‍മീഡിയ ആസക്തി കുറയുന്നു.
- കുടുംബബന്ധങ്ങള്‍ ശക്തമാകുന്നു.
- വൈകാരിക ക്ഷേമം വര്‍ധിക്കുന്നു.
അതിരുകള്‍ നിശ്ചയിക്കപ്പെടുന്നു
- ഡിജിറ്റല്‍ ഉപയോഗത്തിന് (സ്‌ക്രീന്‍ ടൈം) നിയന്ത്രണം ഉണ്ടാകുന്നു.
- കിടപ്പുമുറിയിലും ഭക്ഷണം കഴിക്കുമ്പോഴും ഒത്തുചേരലുകളിലും ഫോണ്‍ ഉപയോഗം വേണ്ട എന്ന നയം രൂപപ്പെടുന്നു.
- സോഷ്യല്‍മീഡിയ ഉപയോഗം നിരീക്ഷിക്കാന്‍ മൊബീല്‍ ആപ്പുകളുടെയും ടൂളുകളുടെയും സഹായം തേടുന്നു.
ബോധവല്‍ക്കരണം
- അമിതമായ സോഷ്യല്‍മീഡിയ ഉപയോഗം മാനസികാരോഗ്യത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് യുവാക്കള്‍ ഉള്‍പ്പടെയുള്ള ആളുകളെ ബോധവല്‍ക്കരിക്കുക.
- എന്താണ് സോഷ്യല്‍മീഡിയ ആസക്തി, സൈബര്‍ ബുള്ളിയിംഗ്, അത് കൊണ്ട് ഉണ്ടാകുന്ന ഒറ്റപ്പെടല്‍ എന്ന് ആളുകളെ ബോധവല്‍ക്കരിക്കുക.
ഡിജിറ്റല്‍ സാക്ഷരത മെച്ചപ്പെടുത്തുക
- സോഷ്യല്‍മീഡിയയില്‍ നമ്മള്‍ കാണുന്നതും കേള്‍ക്കുന്നതുമായ ഉള്ളടക്കം വിമര്‍ശനാത്മകമായി വിലയിരുത്താന്‍ ആളുകളെ ബോധവല്‍ക്കരിക്കുക.
- ഓണ്‍ലൈനായി നമ്മുടെ മുന്നില്‍ തെളിയുന്ന അസത്യങ്ങളും യഥാര്‍ത്ഥ ജീവിതത്തിലെ സത്യങ്ങളും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ പഠിക്കുക.
മാനസികാരോഗ്യത്തില്‍ പിന്തുണ
- സോഷ്യല്‍മീഡിയ ഉപയോഗത്തെ തുടര്‍ന്നുള്ള മാനസികപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സൈക്കോളജിസ്റ്റുകളുടെയും കൗണ്‍സിലര്‍മാരുടെയും സേവനം ലഭ്യമാക്കുക.
- സമാന പ്രശ്‌നങ്ങള്‍ നേരിടുന്നവരുടെ ഗ്രൂപ്പ് ഉണ്ടാക്കി അനുഭവങ്ങള്‍ പങ്കിടുകയും പരിഹാരം ചര്‍ച്ച ചെയ്യുകയും ചെയ്യുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











