Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം
എത്ര കിലോയെങ്കിലും തൈരിലൂടെ കുറക്കാന്‍: വഴികള്‍ ഇതെല്ലാം
അമിതവണ്ണം എന്നത് എല്ലാവരേയും അസ്വസ്ഥതപ്പെടുത്തുന്ന ഒന്നാണ്. പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകളും ഉണ്ടാവുന്നു. അതിനെല്ലാം പിന്നില്‍ അമിതവണ്ണവും കൊഴുപ്പും തന്നെയാണെന്ന് നമുക്കറിയാം. എന്നാല്‍ ഒരു പരിധി വരെ നമ്മുടെ നിയന്ത്രണത്തിലൂടെ തന്നെ നമുക്ക് അമിതവണ്ണത്തെ കുറക്കാന്‍ സാധിക്കുന്നു. അതിന് പരിഹാരമായി ഉപയോഗിക്കാവുന്നതാണ് തൈര്. തൈര് ഉപയോഗിക്കുന്നത് വഴി അമിതവണ്ണം എന്ന പ്രശ്നത്തെ നമുക്ക് എന്നന്നേക്കുമായി ഉപേക്ഷിക്കാം.
ഇതില്‍ കലോറി കുറവായത് കൊണ്ട് തന്നെ ശരീരഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്താം. ശരീരഭാരം കുറക്കാന്‍ പക്ഷേ തൈര് എപ്രകാരം ഉപയോഗിക്കണം എന്ന് പലര്‍ക്കും അറിയില്ല. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തൈര് എപ്രകാരം ഉപയോഗിക്കാം എന്ന് നോക്കാം. ഗുണങ്ങളെക്കുറിച്ചും ദോഷങ്ങളെക്കുറിച്ചും എപ്രകാരം ഉപയോഗിക്കാം എന്നതിനെക്കുറിച്ചും നമുക്ക് നോക്കാം.

തൈര് പ്രോട്ടീനാല്‍ സമ്പുഷ്ടമാണ്
തൈര് എപ്പോഴും പ്രോട്ടീന്‍ സമ്പുഷ്ടമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ശരീരത്തിലെ കലോറിയുടെ ഉപഭോഗം കുറക്കുന്നു. ഇത് വഴി ശരീര ഭാരം കുറക്കുന്നതിനും സാധിക്കും. പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം എപ്പോഴും നിങ്ങളുടെ അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. അമിതവണ്ണമെന്ന പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കാം തൈരിലൂടെ.
തൈരിന് പ്രോബയോട്ടിക് ഗുണങ്ങളുണ്ട്
കുടലിന് ആരോഗ്യം നല്കുന്ന നല്ല ബാക്ടീരിയകളെ വളര്‍ത്തുന്നതിനുള്ള കഴിവ് തൈരിനുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്തുന്നതിനോടൊപ്പം തന്നെ ശരീരത്തിലെ ഉപാപചയപ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഭക്ഷണത്തില്‍ നിന്ന് ആഗിരണം ചെയ്യുന്ന കലോറിയുടെ എണ്ണത്തേയും ഇത് കുറക്കുന്നു. അതുകൊണ്ട് തന്നെ ഡയറ്റില്‍ തൈര് സ്ഥിരമായി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
തൈരില്‍ കലോറി കുറവാണ്
കലോറി കൂടുതല്‍ കഴിക്കുന്നത് ആരോഗ്യത്തിന് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. അതില്‍ തന്നെ പലപ്പോഴും അമിത ഭാരം എന്ന അവസ്ഥയിലേക്ക് ശരീരം എത്തുന്നു. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി കലോറി അധികം കഴിക്കാതിരിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ തൈര് കഴിക്കുന്നത് നല്ലതാണ്. കാരണം തൈരില്‍ കലോറി വളരെയധികം കുറവാണ് എന്നത് തന്നെ കാരണം. ശരീരഭാരം കുറക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അതുകൊണ്ട് തന്നെ തൈര് നല്ലൊരു ഓപ്ഷനാണ്. എന്നാല്‍ തൈര് എപ്രകാരം ഭക്ഷണത്തില്‍ ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം.
പഴങ്ങളോടൊപ്പം ചേര്‍ക്കാം
പഴങ്ങളോടൊപ്പം തൈര് ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് സരസഫലങ്ങളോടൊപ്പം തൈര് മിക്സ് ചെയ്ത് സാലഡ് പരുവത്തില്‍ കഴിക്കുന്നത് നല്ലതാണ്. ഇത് മാത്രമല്ല നാരുകള്‍, വിറ്റാമിനുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയും ഇത് വഴി ലഭിക്കുന്നു. മാത്രമല്ല ഇത് നല്ലൊരു ലഘുഭക്ഷണവും കൂടിയായിരിക്കും. വയറ് നിറക്കുന്നതിനും ഇത് ധാരാളം മതി.
സ്മൂത്തികള്‍
ആരോഗ്യത്തിന് രുചികരമായ സ്മൂത്തികള്‍ തയ്യാറാക്കുന്നതിന് വേണ്ടി നമുക്ക് തൈര് ഉപയോഗിക്കാവുന്നതാണ്. കാരണം ഇതില്‍ കലോറി കുറവാണ് എന്ന് മാത്രമല്ല ആരോഗ്യത്തിന് സഹായിക്കുന്ന ഒരു പിടി ഘടകങ്ങളും ഉണ്ട്. ഇതൊരു മികച്ച പ്രഭാതഭക്ഷണമോ വ്യായാമത്തിന് ശേഷമുള്ള ലഘുഭക്ഷണമോ ആയി നമുക്ക് കഴിക്കാവുന്നതാണ്.
സാലഡ് ഡ്രെസ്സിംഗുകള്‍
പലപ്പോഴും മയോണൈസ് പോലുള്ളവയില്‍ കലോറി വളരെ കൂടുതലാണ്. അതിന് പകരമായി നമുക്ക് തൈര് സാലഡ് ഡ്രെസ്സിംഗിനായി ഉപയോഗിക്കാവുന്നതാണ്. ആരോഗ്യകരവും രുചികരവുമായ ഡ്രസ്സിംഗിനായി ഇതിനോടൊപ്പം നാരങ്ങ നീര്, ഒലിവ് ഓയില്‍ എന്നിവയും ചേര്ത്ത്ത ഉപയോഗിക്കാന്‍ സാധിക്കുന്നു.
മസാലകള്‍ക്കൊപ്പം തൈര്
ആരോഗ്യത്തിന്റെ കാര്യത്തിനായി തൈര് ഉപയോഗിക്കുമ്പോള്‍ അതിലേക്ക് ജീരകം, മഞ്ഞള്‍, അല്ലെങ്കില്‍ കറുവപ്പട്ട തുടങ്ങിയ മസാലകള്‍ ഒരു നുള്ള് ചേര്‍ക്കുക. ഇതിനോടൊപ്പം തൈര് കുടിക്കുമ്പോള്‍ അത് നിങ്ങളുടെ മെറ്റബോളിസത്തില്‍ വരെ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ആരോഗ്യത്തിന് അമിതവണ്ണത്തെ പേടിക്കാതെ നിങ്ങള്‍ക്ക് ഇനി ഭക്ഷണം ശീലമാക്കാം.
തൈര് ഒഴിവാക്കേണ്ടവര്‍
ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍ തൈര് കഴിക്കാന്‍ പാടില്ലാത്ത ചിലരുണ്ട്. അതില്‍ വരുന്നതാണ് പലപ്പോഴും ലാക്ടോസ് അസഹിഷ്ണുതയുള്ളവര്‍. ഇവര്‍ തൈര് കഴിക്കുമ്പോള്‍ അത് പലപ്പോഴും വയറുവേദന, ഗ്യാസ്, വയറിളക്കം തുടങ്ങിയ ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ ഉള്ളവര്‍ തൈര് ഒഴിവാക്കണം. അതോടൊപ്പം തന്നെ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം (IBS) അല്ലെങ്കില്‍ കോശജ്വലന മലവിസര്‍ജ്ജനം (IBD) പോലുള്ള അവസ്ഥകള്‍ അനുഭവിക്കുന്ന ആളുകള്‍ തൈര് ഒഴിവാക്കുന്നതിന ശ്രദ്ധിക്കേണ്ടതാണ്. ഇത് ഇത്തരം അവസ്ഥകളെ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications