Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഉണക്കമുന്തിരി നിറത്തിനനുസരിച്ച് ഗുണവും മാറും ആയുസ്സും കൂടും
ഉണക്കമുന്തിരി നമ്മുടെയെല്ലാം അടുക്കളയിലെ നിത്യോപയോഗ സാധനങ്ങളില്‍ വരുന്നതാണ്. പലര്‍ക്കും വെറുതേ കഴിക്കാന്‍ തന്നെ വളരെ താല്‍പ്പര്യമുള്ള ഒന്നാണ് ഉണക്കമുന്തിരി. എന്നാല്‍ ഇത് ഓരോ നിറത്തിലും ഓരോ ഗുണങ്ങളാണ് നിങ്ങള്‍ക്ക് പ്രദാനം ചെയ്യുന്നത് എന്ന് അറിയാമോ? സത്യമാണ് ചുവന്നതും മഞ്ഞ നിറത്തിലും പച്ച നിറത്തിലും കറുപ്പ് നിറത്തിലും എല്ലാം ഉണക്കമുന്തിരി കാണപ്പെടുന്നുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നല്കുന്ന ഗുണങ്ങളുടെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള കോംപ്രമൈസും ഇല്ല എന്ന് കന്നെ പറയാം.
ലോകമെമ്പാടുമുള്ള ആളുകള്‍ ആരോഗ്യത്തിനും ശക്തിക്കും സ്വാദിനും വേണ്ടി ഉണക്കമുന്തിരി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നു. നല്ല ആരോഗ്യത്തിന് ആവശ്യമായ ധാതുക്കള്‍, വിറ്റാമിനുകള്‍, നാരുകള്‍ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് അവ. ഓരോ തരത്തിലുള്ള ഉണക്കമുന്തിരിയും അവയുടെ ഗുണങ്ങളും എപ്രകാരമാണ് എന്ന് നമുക്ക് നോക്കാം. ഇത് പോഷകാഹാരങ്ങളുടെ കൂട്ടത്തില്‍ എപ്പോഴും അല്പം മുന്നില്‍ തന്നെയാണ് എന്നതില്‍ സംശയം വേണ്ട. കൂടുതല്‍ അറിയാന്‍ വായിക്കൂ.

കറുത്ത ഉണക്കമുന്തിരി
നമ്മുടെയെല്ലാം വീടുകളില്‍ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ഉണക്കമുന്തിരിയാണ് കറുത്ത ഉണക്കമുന്തിരി. ഇത് നല്ലതുപോലെ ഇരുണ്ടതും ചുരുങ്ങുന്നതും ആയിരിക്കും. നാരുകളും പൊട്ടാസ്യവും നിറഞ്ഞ ഉണക്കമുന്തിരിയാണ് ഇത്. ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് എന്നത് കൊണ്ട് തന്നെ ഇവ ഫ്രീറാഡിക്കലുകളാല് ഉണ്ടാവുന്ന കോശങ്ങളുടെ നാശത്തെ തടയുന്നതിനും സഹായിക്കുന്നു. ഇതിന്റെ ഗുണങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.
കുടലിലെ മാലിന്യങ്ങളെ പുറത്ത് കളയുന്നതിന് ഏറ്റവും അധികം സഹായിക്കുന്നതാണ് ഉണക്കമുന്തിരി. ഇത് കുടല് ശുദ്ധീകരിക്കുകയും ടോക്സിനെ പുറന്തള്ളുകയും ചെയ്യുന്നു. ഇതില്‍ ധാരാളം പ്രകൃതിദത്ത പോഷകങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനാരോഗ്യത്തിനും മലബന്ധത്തെ തടയുന്നതിനും സഹായിക്കുന്നു. ഇത് കൂടാതെ ചര്‍മ്മാരോഗ്യത്തിന്റെ കാര്യത്തിലും ഉണക്കമുന്തിരി മികച്ചത് തന്നെയാണ്. ചര്‍മ്മവും മുടിയും തിളങ്ങുന്നതിനും ഉണക്കമുന്തിരി ദിനവും കഴിക്കാം.

ചുവന്ന ഉണക്കമുന്തിരി
ചുവന്ന ഉണക്കമുന്തിരി ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണം നല്കുന്നു. ഇതിന്റെ രുചി തന്നെ വളരെയധികം വ്യത്യസ്തമാണ്. ചുവന്ന ഉണക്കമുന്തിരിയില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ എന്നിവയാല്‍ സമ്പുഷ്ടവും കൂടുയാണ്. ആരോഗ്യ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും ശരീരത്തിന് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ചുവന്ന ഉണക്കമുന്തിരി മികച്ചതാണ്. ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
പ്രമേഹ സാധ്യത ഇന്നത്തെ കാലത്ത് പലരിലും കാണപ്പെടുന്നുണ്ട്. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും ചുവന്ന ഉണക്കമുന്തിരി സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നതിന് ചുവന്ന ഉണക്കമുന്തിരി മികച്ചതാണ്. ഇത് കൂടാതെ പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും മോണരോഗം പോലുള്ളവയെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നതാണ് ചുവന്ന ഉണക്കമുന്തിരി. കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് വിറ്റാമിന്‍ എ അത്യാവശ്യമാണ്. ചുവന്ന ഉണക്കമുന്തിരിയില്‍ ധാരാളം വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്.

പച്ച ഉണക്കമുന്തിരി
പച്ച നിറത്തിലുള്ള ഉണക്കമുന്തിരി ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇതില്‍ നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഇതിലൂടെ നമുക്ക് ലഭിക്കുന്നു. അനീമിയ പോലുള്ള പ്രശ്നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് പച്ച ഉണക്കമുന്തിരി. ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് ഏറ്റവും മികച്ചതാണ് പച്ച നിറത്തിലുള്ള ഉണക്കമുന്തിരി എന്നതില്‍ സംശയം വേണ്ട. ഇത് കൊളസ്ട്രോളിന്റെ അളവ് കുറക്കുന്നതിനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. ഇത് കൂടാതെ അനീമിയ പോലുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനും പച്ച ഉണക്കമുന്തിരി സഹായിക്കുന്നു. ദഹനം മികച്ചതാക്കുന്നതിന് സഹായിക്കുന്ന ധാരാളം എന്‍സൈമുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ദഹനാരോഗ്യത്തിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.

ഗോള്‍ഡന്‍ ഉണക്കമുന്തിരി
ഗോള്‍ഡന്‍ ഉണക്കമുന്തിരി നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇതിലുള്ള നാരുകള്‍, പൊട്ടാസ്യം, ഇരുമ്പ് എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ അവയില്‍ പ്രകൃതിദത്ത പഞ്ചസാരയും കൂടുതലാണ്. ബേക്കിംഗിനായും ഈ ഉണക്കമുന്തിരിയാണ് ഉപയോഗിക്കുന്നത്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഗോള്‍ഡന്‍ ഉണക്കമുന്തിരിയിലൂടെ ലഭിക്കുന്നത് എന്ന് നോക്കാം.
മികച്ച ദഹനത്തിന് സഹായിക്കുന്നതാണ് ഗോള്‍ഡന്‍ നിറത്തിലുള്ള ഉണക്കമുന്തിരി. ഇത് മലബന്ധത്തെ ഇല്ലാതാക്കുന്നതിനും മലബന്ധം തടയുന്നതിനും സഹായിക്കുന്നു. കൂടാതെ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിലനിര്‍ത്തുന്നതിനും ഊര്‍ജ്ജ നില നിര്‍ത്തുന്നതിനും സഹായിക്കുന്നു. അസ്ഥികളുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പല്ലിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ലഭിക്കുന്നതിന് സഹായിക്കുന്നതാണ് ഗോള്‍ഡന്‍ നിറത്തിലുള്ള ഉണക്കമുന്തിരി.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
