കര്‍ക്കിടക മാസം ആരോഗ്യം ഇപ്രകാരം: ഡയറ്റില്‍ ഇത്രയും ശ്രദ്ധിക്കാം

കര്‍ക്കിടക മാസത്തിന് തുടക്കമാവുമ്പോള്‍ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ നിരവധി കാര്യങ്ങളുണ്ട്. അതില്‍ ആരോഗ്യമുള്‍പ്പടെയുള്ള കാര്യങ്ങള്‍ വളെര പ്രധാനപ്പെട്ടതാണ്. പലപ്പോഴും ആരോഗ്യത്തിനും സൗന്ദര്യത്തിനും എല്ലാം ഈ സമയം പ്രാധാന്യം നല്‍കുന്നത് മുന്നോട്ടുള്ള ആരോഗ്യത്തിന് അതില പ്രധാനമാണ്. പലപ്പോഴും നമ്മുടെ ചില ശീലങ്ങള്‍ തന്നെയാണ് ആരോഗ്യത്തെ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നത്. എന്നാല്‍ കര്‍ക്കിടക മാസത്തില്‍ നാം ചെയ്യുന്ന ചില കാര്യങ്ങള്‍ നമ്മുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു.

കര്‍ക്കിടക മാസത്തെ പൊതുവേ മഴക്കാലമായത് കൊണ്ട് തന്നെ വളരെ കരുതലോടെയാണ് പരിഗണിക്കുന്നത്. മാത്രമല്ല കര്‍ക്കിടക മാസത്തില്‍ ആയുര്‍വ്വേദത്തിനും വളരെയധികം പ്രാധാന്യം നല്‍കുന്നു. പലപ്പോഴും വായുവിലെ ഈര്‍പ്പം വര്‍ദ്ധിക്കുന്ന സമയമായതിനാല്‍ അത് നിങ്ങളുടെ ശരീരത്തിലെ രോഗപ്രതിരോധത്തിനെ ദുര്‍ബലമാക്കുന്നു. എന്നാല്‍ ഈ സമയം ചില ചിട്ടകള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ അത് ആരോഗ്യത്തെ മികച്ചതാക്കുന്നു. എന്തൊക്കെയെന്ന് നോക്കാം.

Diet Plan for the Karkidakam

അത്ഭുത പാനീയം ആദ്യം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അതിരാവിലെ ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. അതിനായി ജീരകം, ഇഞ്ചി, തുളസി തുടങ്ങിയ ഔഷധസസ്യങ്ങള്‍ ചേര്‍ത്ത ഒരു ഗ്ലാസ് വെള്ളം കുടിക്കാവുന്നതാണ്. ഇത് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിനും ആരോഗ്യത്തിനും ഉന്‍മേഷത്തിനും സഹായിക്കുന്നു. സ്ഥിരമായി ഇതാ രാവിലെ കുടിക്കുന്നത് വഴി അത് നിങ്ങളുടെ മെറ്റബോളിസത്തെ മികച്ചതാക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് കര്‍ക്കിടക മാസത്തില്‍ ഇത് ശീലമാക്കാവുന്നതാണ്.

പ്രഭാത ഭക്ഷണം പോഷകപ്രദമായിരിക്കണം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പ്രഭാത ഭക്ഷണം എന്നത് പോഷകപ്രദമായിരിക്കണം എന്നതാണ് ആദ്യത്തെ കാര്യം. അതില്‍ നിങ്ങള്‍ക്ക് കര്‍്ക്കിടക മാസത്തില്‍ കര്‍ക്കിടകക്കഞ്ഞി ശീലമാക്കാവുന്നതാണ്. അത് മാത്രമല്ല ഇത് കഴിക്കുന്നത് വഴി അത് മികച്ച ദഹനത്തിനും പ്രതിരോധ ശേഷിക്കും സഹായിക്കുന്നു. അതല്ലെങ്കില്‍ ചെറുപയര്‍, ആവിയില്‍ വേവിച്ച വാഴപ്പഴം എന്നിവയും ശീലമാക്കാവുന്നതാണ്. എണ്ണമയമില്ലാത്ത ഭക്ഷണം കഴിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക.

ഹെര്‍ബല്‍ ടീ ശീലമാക്കുക
ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഹെര്‍ബല്‍ ടീ പോലുള്ളവ ശീലമാക്കുന്നതിന് ശ്രദ്ധിക്കുക. ഇത് മല്ലിയിലയോ അല്ലെങ്കില്‍ ചുക്കോ ഇട്ട് തിളപ്പിച്ചതായിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അത്രയധികം ദഹനാരോഗ്യത്തിന് സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ഈ പാനീയങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ശരീരത്തില്‍ നിന്ന് ടോക്‌സിന്‍ നീക്കം ചെയ്യുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

Diet Plan for the Karkidakam

സമീകൃതവും ചൂടുള്ളതുമായ ഉച്ചഭക്ഷണം
ഉച്ചഭക്ഷണം ദിവസത്തിലെ ഏറ്റവും കനമുള്ള ഭക്ഷണമായിരിക്കണം എന്നാണ് ആയുര്‍വ്വേദം അനുശാസിക്കുന്നത്. അതുകൊണ്ട് തന്നെ എപ്പോഴും ചൂടുള്ളതും സമീകൃതവുമായ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. അതില് ആവിയില്‍ വേവിച്ച പച്ചക്കറികള്‍, ചെറുപയര്‍, അല്ലെങ്കില്‍ രസം എന്നിവ ചേര്‍ത്ത് നല്ല ചുവന്ന അരിയുടെ ചോറിനോടൊപ്പം കഴിക്കാവുന്നതാണ്. എപ്പോഴും ദഹനാരോഗ്യത്തിന് വേണ്ടി മഞ്ഞള്‍, ജീരകം, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കുക. തൈര് പരമാവധി ഒഴിവാക്കുക. പകരം കറിവേപ്പിലയും ഇഞ്ചിയും ഉപ്പും ചേര്‍ത്ത നേര്‍പ്പിച്ച മോര് നല്ലതാണ്.

ലഘുഭക്ഷണങ്ങള്‍
വൈകുന്നേരം, ഇഞ്ചി-തുളസി അല്ലെങ്കില്‍ കറുവപ്പട്ട പോലുള്ള ഹെര്‍ബല്‍ ടീകള്‍ കുടിക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് ഊഷ്മളതയും ഊര്‍ജ്ജവും നല്‍കുന്നു. അത് മാത്രമല്ല തേങ്ങയും കുറഞ്ഞ അളവില്‍ മധുരവും ചേര്‍ത്ത് അവില്‍ തയ്യാറാക്കാം,. അല്ലെങ്കില്‍ അത് ഉപ്പുമാവ് രൂപത്തില്‍ എണ്ണ കുറച്ച് ചേര്‍ത്ത് തയ്യാറാക്കാവുന്നതാണ്. സബേക്കറി വിഭവങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക.

ലളിതവും നേരത്തെയുള്ളതുമായ അത്താഴം
അത്താഴം കഴിക്കുന്ന കാര്യത്തിലും അല്‍പം ശ്രദ്ധിക്കാവുന്നതാണ്. അതിനായി രാത്രി എട്ട് മണിക്ക് മുന്‍പായി അത്താഴം കഴിക്കണം. അത് വളരെ ലഘുവായിരിക്കണം എന്നത് ഓര്‍ക്കണം. കൂടാതെ റൈസ് സൂപ്പ്, ഓട്‌സ് കഞ്ഞി, അല്ലെങ്കില്‍ ഒരു ലഘു പച്ചക്കറി വേവിച്ചത് എന്നിവ നല്ലകാണ്. അത് കൂടാതെ പാല്‍, തൈര് അല്ലെങ്കില്‍ മധുരപലഹാരങ്ങള്‍ രാത്രിയില്‍ പൂര്‍ണമായും ഒഴിവാക്കുക, കാരണം അവ ദഹനത്തെയും ഉറക്കത്തെയും തടസ്സപ്പെടുത്തുകയും ആരോഗ്യത്തിന് പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Friday, July 18, 2025, 15:30 [IST]
X
Desktop Bottom Promotion